ഇപ്പോഴിതാ കരിയറിൽ തനിക്ക് കുടുംബം നൽകുന്ന പിന്തുണയെ കുറിച്ച് വാചാലയാവുകയാണ് മഞ്ജുഷ.
കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ടെലിവിഷൻ റേറ്റിങ്ങുകളിലൊക്കെ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് ഇത്. സാന്ത്വനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മഞ്ജുഷ മാർട്ടിൻ. സാന്ത്വനത്തിൽ അച്ചു എന്ന കഥാപാത്രമായാണ് മഞ്ജുഷ എത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് മഞ്ജുഷ.
ഇപ്പോഴിതാ കരിയറിൽ തനിക്ക് കുടുംബം നൽകുന്ന പിന്തുണയെ കുറിച്ച് വാചാലയാവുകയാണ് മഞ്ജുഷ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജുഷ. കുടുംബത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും എന്തും ചെയ്യുമ്പോഴും കുടുംബത്തെ കൂടി പരിഗണിച്ചു മാത്രമേ ചെയ്യാറുള്ളൂവെന്നും മഞ്ജുഷ പറയുന്നു.
'ഫാമിലി ആണ് എന്റെ ഫസ്റ്റ് പ്രയോറിറ്റി. എന്ത് ചെയ്താലും എനിക്ക് എന്റെ വീട്ടുകാരുടെ അഭിപ്രായത്തിനും സ്‌പേസ് കൊടുക്കണം. എന്റെ ചേച്ചി ആയാലും അമ്മ ആയാലും ഈ ഫീൽഡ് ഇഷ്ടമില്ലാത്ത ആളുകളാണ്. അവർ അപ്പോൾ സമ്മതിക്കണമെങ്കിൽ പല കാര്യങ്ങളിലും അവരെയും പരിഗണിച്ചു ചെയ്യണം. ഞാൻ ഇടുന്ന വസ്ത്രമായാലും എനിക്ക് വരുന്ന വേഷമായാലും ഓവർ ഇന്റിമസി സീനായാലും ഗ്ലാമറസ് വേഷമായാലുമൊക്കെ ചിലതൊക്കെ എനിക്ക് ചെയ്താൽ കുഴപ്പമില്ലെന്ന് തോന്നുമെങ്കിലും എന്റെ ഫാമിലിക്ക് വേണ്ടി കോമ്പ്രമൈസ് ചെയ്യാറുണ്ട്,'
'അവർ കാരണമാണ് ഞാൻ ഇന്നിവിടെ എത്തിനിൽക്കുന്നത് അപ്പോൾ അവർക്ക് വേണ്ടി കോമ്പ്രമൈസ് ചെയ്യേണ്ടി വരും. അതല്ലാതെ നോക്കിയാൽ എന്റെ പപ്പ വളരെ സപ്പോർട്ടീവാണ്. സീരിയൽ ലൊക്കേഷനിലായാലും എവിടെ ആയാലും പപ്പ ഉണ്ടാകും. റീൽസുകളൊക്കെ എടുത്ത് തരുന്നത് പപ്പയാണ്. ചേച്ചിയാണ് വിമർശക. കുറ്റങ്ങളൊക്കെ പറയാറുള്ളത് ചേച്ചിയാണ്. ഈ അഭിമുഖം കണ്ട് പോലും അഭിപ്രായം പറയും. അതുപോലെ അമ്മയാണ് എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നയാൾ. അതുകൊണ്ട് തന്നെ വീട്ടുകാരില്ലെങ്കിൽ എനിക്ക് പറ്റില്ല,' മഞ്ജുഷ പറഞ്ഞു. അടുത്തിടെ താരം എൽ എൽ ബിയും നേടിയിരുന്നു.
പ്രശസ്ത വയലനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു