'എന്റെ ഭര്‍ത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം', വീഡിയോ പങ്കുവെച്ച് സ്വാസിക

By Web Team  |  First Published Jan 30, 2024, 9:34 PM IST

ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് പ്രേമിനെ പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം എന്ന് പറയുകയാണ് സ്വാസിക. 


കൊച്ചി: മിനിസ്സ്‌ക്രീന്‍ - ബിഗ്ഗ് സ്‌ക്രീന്‍ താരങ്ങളെല്ലാം പങ്കെടുത്ത കല്യാണമായിരുന്നു സ്വാസിക വിജയുടെയും പ്രേമിന്റെയും. വിശേഷങ്ങള്‍ ഇനിയും സോഷ്യല്‍ മീഡിയയില്‍ അവസാനിക്കുന്നില്ല. വിവാഹത്തിനും റിസപ്ഷനുമൊക്കെയായി എടുത്ത ഫോട്ടോകളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്ന തിരക്കിലാണ് ഇപ്പോഴും സ്വാസിക. വിവാഹത്തിന് എല്ലാ മാധ്യമങ്ങളും വളഞ്ഞു നിന്നിരുന്നെങ്കിലും, അതിനിടയിലും ശ്രദ്ധിക്കാതെ പോയ തന്റെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളും സര്‍പ്രൈസുകളുമൊക്കെയാണ് സ്വാസിക ഇപ്പോള്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. 

ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് പ്രേമിനെ പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം എന്ന് പറയുകയാണ് സ്വാസിക. പ്രേമില്‍ നിന്ന് പുടവ സ്വീകരിച്ച സ്വാസിക ഭര്‍ത്താവിന്റെ കാല്‍ തൊട്ടു വഴങ്ങി. അത് കണ്ട് പ്രേമും പെട്ടന്ന് സ്വാസികയുടെ കാല്‍ തൊട്ടു വഴങ്ങി. ചുറ്റുമുള്ളവര്‍ക്കൊപ്പം സ്വാസികയും അത് കണ്ട് ഒന്ന് അമ്പരക്കുന്നത് പുറത്തുവിട്ട പുതിയ വീഡിയോയില്‍ കാണാം.

Latest Videos

ആ വീഡിയോയ്‌ക്കൊപ്പമാണ് സ്വാസിക പറഞ്ഞത്, എന്റെ ഭര്‍ത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും കിട്ടണം എന്ന്. എനിക്ക് കിട്ടിയ രത്‌നമാണ് പ്രേം എന്നും സ്വാസിക പറയുന്നു. ഭാര്യയെ, സ്ത്രീകളെ എത്രമാത്രം ബഹുമാനിക്കുന്ന, തതുല്യരായി കാണുന്ന ആളാണ് പ്രേം എന്ന് ഈ വീഡിയോ കാണുമ്പോള്‍ അറിയാം എന്നാണ് കമന്റുകള്‍ വരുന്നത്. ഇരുവരുടെ ജോഡി പൊരുത്തത്തെയും ആളുകള്‍ പ്രശംസിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swaswika (@swasikavj)

വിവാഹ ശേഷമുള്ള രസകരമായ വീഡിയോസ് ഇതിന് മുന്‍പ് സ്വാസിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചതെല്ലാം വൈറലായിരുന്നു. വിവാഹ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് സ്വാസികയുടെ തലയിലെ മുല്ലപ്പൂവും വെപ്പ് മുടിയും അഴിച്ചു മാറ്റാന്‍ പ്രേം സഹായിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് സ്വാസിക പറഞ്ഞത്, 'നിങ്ങള്‍ക്ക് എത്രത്തോളം ക്ഷമയുണ്ട് എന്ന് ഞാന്‍ ഒന്ന് അറിയട്ടെ' എന്നാണ്. 'ഭര്‍ത്താവുദ്യോഗം തുടങ്ങി' എന്ന് പറഞ്ഞ് പ്രേമും വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

ഷാജി കൈലാസിന്‍റെ മകന്‍ റുഷിൻ നായകനാകുന്ന ചിത്രം; ഷെബി ചൗഘട്ട് സംവിധാനം

'വിട്ടുകൊടുക്കാന്‍ മനസിലാത്തവന്‍റെ പ്രചോദിപ്പിക്കുന്ന ജീവിതം' ; ആടുജീവിതത്തിന്‍റെ പുതിയ പോസ്റ്റര്‍.!

click me!