ഹേമ മാലിനിയുടെ മകള്‍ 'ധൂം ഗേള്‍'ഇഷ ഡിയോള്‍ വിവാഹ മോചിതയായി

By Web Team  |  First Published Feb 7, 2024, 10:12 AM IST

2012ൽ മുംബൈയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. അവർക്ക് രാധ്യ, മിരായ എന്ന് പേരായ രണ്ട് പെണ്‍ മക്കളാണ് ഉള്ളത്. 


മുംബൈ: നടി ഇഷ ഡിയോളും ഭർത്താവും വ്യവസായിയുമായ ഭരത് തഖ്താനിയും വേർപിരിഞ്ഞു. ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ തങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതായി  അറിയിച്ചു.

“ഞങ്ങൾ പരസ്പരം സമ്മതത്തോടെ സൗഹാർദ്ദപരമായും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഈ മാറ്റത്തിനിടയിലും ഞങ്ങളുടെ രണ്ട് കുട്ടികളുടെ മികച്ച താൽപ്പര്യങ്ങളും ക്ഷേമവും ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” അവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

Latest Videos

2012ൽ മുംബൈയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. അവർക്ക് രാധ്യ, മിരായ എന്ന് പേരായ രണ്ട് പെണ്‍ മക്കളാണ് ഉള്ളത്. 

ബോളിവുഡിലെ മുന്‍കാല താരങ്ങളായ ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളാണ് ഇഷ. 2023 നവംബർ 2-ന് നടന്ന ഇഷയുടെ ജന്മദിന ആഘോഷത്തിലോ 2023 ഒക്ടോബർ 16-ന് നടന്ന ഹേമ മാലിനിയുടെ എഴുപത്തിയാഞ്ചാം ജന്മദിനാഘോഷത്തിലും ഭരത് തഖ്താനിയെ കാണാതിരുന്നപ്പോൾ ഇഷ ഭപ്‍ത്താവുമായി വേർപിരിയാന്‍ ഇരിക്കുകയാണ് എന്ന അഭ്യൂഹം വന്നിരുന്നു. 

വിനയ് ശുക്ലയുടെ 2002 ലെ റൊമാൻ്റിക് ത്രില്ലറായ കോയി മേരേ ദിൽ സേ പൂച്ചെയിലൂടെയാണ് ഇഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എല്‍ഒസി കാർഗിൽ (2003), യുവ (2004), ധൂം (2004), ദസ് (2005), നോ എൻട്രി (2005) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഇഷ ഭാഗമായിട്ടുണ്ട്. 

ശ്രുതി ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്നു; സംഭവം എന്ത് എന്ന സൂചനയില്ലാതെ പ്രഖ്യാപനം.!

കരിയറിലെ നാലാമത്തെ പൊലീസ് വേഷം; 'അന്വേഷിപ്പിൻ കണ്ടെത്തും' റോള്‍ എന്ത്; ടൊവിനോ പറയുന്നു.!
 

click me!