എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ദേവൻ.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻമാരിൽ ഒരാളാണ് നടൻ ദേവൻ.ഇപ്പോഴിതാ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദേവൻ. സൂര്യ ടിവി പരമ്പര 'കന്യാദാന'ത്തിലൂടെയാണ് ദേവന്റെ തിരിച്ചുവരവ്. തന്റെ തിരിച്ചുവരവിനെ കുറിച്ചും പരമ്പരയെ കുറിച്ചും സംസാരിക്കുകയാണ് ദേവൻ. ഇ ടൈംസിനോടാണ് ദേവൻ മനസ് തുറന്നത്.
ഈ സീരിയലിലേക്ക് എന്നെ ആകർഷിച്ച ഒരു കാര്യം ഇതിന്റെ തീം ആണ്. അഞ്ച് പെൺമക്കളെ വളർത്തിക്കൊണ്ടുവരുന്ന ഒരൊറ്റ പിതാവിന്റെ ജീവിതമാണ് പരമ്പര ചിത്രീകരിക്കുന്നത്. ഒരു സീരിയൽ ഒരു പിതാവിന്റെ വീക്ഷണകോണിൽ നിന്ന് കഥ പറയുന്നത് ഇതാദ്യമാണ്. അതുപോലെ തന്റെ കരിയറിൽ ആദ്യമായാണ് ഒരു പരമ്പരയിൽ സ്നേഹനിധിയായ അച്ഛനായി വേഷമിടുന്നതെന്നും ദേവൻ പറഞ്ഞു.
സ്ക്രീനിൽ ഞാൻ ക്രൂരനായ വില്ലന്മാരുടെ വേഷത്തിലാണ് പ്രേക്ഷകർ എപ്പോഴും എന്നെ കണ്ടിട്ടുള്ളത്. ആദ്യമായാണ് എനിക്ക് ഇത്രയും ഇമോഷണൽ സ്വഭാവമുള്ള വേഷം ലഭിക്കുന്നത്. ഇത് എന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാകുമെന്നും ദേവൻ കൂട്ടിച്ചേർത്തു. ദേവന് പുറമെ, ഐശ്വര്യ സുരേഷ്, ഡോണ അന്ന, അശ്വതി പിള്ള, സിൽപ ശിവദാസ്, സൗഫിയ സഖീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 23-നാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona