ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കുഞ്ഞിക്കയുടെ കരുതല്‍, ഡിക്യുവിന്‍റെ കെയര്‍ എന്നൊക്കെ ആരാധകര്‍ ആഘോഷിക്കുകയാണ് ഈ വീഡിയോ.
കൊച്ചി: ഓണം റിലീസിന് തയ്യാറെടുക്കുക ആണ് മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത. ഈ വര്‍ഷത്തെ ഓണചിത്രങ്ങളില്‍ ഏറ്റവും ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രവും ദുല്‍ഖറിന്‍റെ കിംഗ് ഓഫ് കൊത്തയാണ്. രാജു എന്ന കഥാപാത്രമായെത്തുന്ന പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ ഹൈ ബഡ്ജറ്റ് ചിത്രം തിയേറ്ററിൽ എത്താൻ ഇനി രണ്ടു നാൾ മാത്രമാണ് ബാക്കി. ഇതിനിടിൽ നടക്കുന്ന പ്രീ ബുക്കിങ്ങിൽ മികച്ച കളക്ഷനാണ് നേടുന്നത്.
അതിനിടെയാണ് ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കുഞ്ഞിക്കയുടെ കരുതല്‍, ഡിക്യുവിന്‍റെ കെയര്‍ എന്നൊക്കെ ആരാധകര്‍ ആഘോഷിക്കുകയാണ് ഈ വീഡിയോ. സംഭവം ഇങ്ങനെയാണ് കിംഗ് ഓഫ് കൊത്തയുടെ ഒരു പ്രമോഷന്‍ പരിപാടിക്ക് ദുല്‍ഖര്‍ എത്തുകയാണ്. അതിന്‍റെ ബഹളത്തിനിടയില്‍ കിംഗ് ഓഫ് കൊത്തയിലെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഗോകുല്‍ സുരേഷ് സൈഡായി പോകുന്നു.
ഈ വീഡിയോ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം എന്ത് സംഭവിച്ചുവെന്നാണ് പുതിയ വൈറലാകുന്ന വീഡിയോയില്‍ ഉള്ളത് കുറച്ച് നടന്ന ശേഷം ദുല്‍ഖര്‍ ഗോകുലിനെ അന്വേഷിക്കുന്നതും കൂടെയുള്ളവര്‍ ഗോകുലിനെ വിളിച്ച് ഒപ്പം ചേര്‍ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.ദുല്‍ഖറിന്‍റെ കരുതലിനെ ഇത് സംബന്ധിച്ച് സിനിമ ഗ്രൂപ്പുകളില്‍ വന്ന പോസ്റ്റുകളില്‍ വാഴ്ത്തുകയാണ് ആരാധകര്‍.
അതേ സമയം അടുത്തിടെ പ്രീബുക്കിംഗ് ആരംഭിച്ച കിംഗ് ഓഫ് കൊത്ത ഇതുവരെ 2.5 കോടിയിൽപ്പരം കളക്ട് ചെയ്തു എന്നാണ് അണിയറ പ്രവർത്തകർ പറുന്നത്. ഒപ്പം ഹൗസ് ഫുൾ ഷോകളാണ് നടക്കാൻ ഇരിക്കുന്നതും. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച അടുപ്പിച്ചുള്ള ഷോകളിലും മികച്ച ബുക്കിംഗ് ആണ് നടക്കുന്നതെന്നാണ് വിവരം.
ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ഈ സിനിമ, തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന മലയാളത്തിലെ കൾട്ട് ക്ലാസ്സിക് ചിത്രമാണ്. നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കിംഗ് ഓഫ് കൊത്തയുടെ പുലിക്കളി അരങ്ങേറും. ചിത്രം ഓഗസ്റ്റ് 24ന് തിയറ്ററുകളിൽ എത്തും.
പ്രീ ബുക്കിങ്ങിൽ മികച്ച കളക്ഷൻ; ഹൗസ്ഫുൾ ഷോകൾ, ഓണം കളറാക്കാൻ 'കിംഗ് ഓഫ് കൊത്ത'
'ഒന്നിച്ചഭിനയിക്കാൻ കാത്തിരിക്കുന്നു' എന്ന് യോഗി ബാബു; ഏത് പടത്തിലും റെഡിയെന്ന് ദുൽഖർ