ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനമാകുന്നത് ചര്‍ച്ച പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഒരു ചര്‍ച്ചയാണ്. അടുത്തിടെ, ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ബച്ചൻ കുടുംബത്തിലെ അംഗങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളുടെ ചിത്രങ്ങളുടെ ഒരു സീരിസ് തന്നെ പങ്കിട്ടു
മുംബൈ: ബോളിവുഡിലെ താര കുടുംബമാണ് ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചനും, അഭിഷേക് ബച്ചനും, അഭിഷേക് ബച്ചന്‍റെ ഭാര്യ ഐശ്വര്യയും ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളാണ്. 2007 ല്‍ ഐശ്വര്യ അഭിഷേക് വിവാഹ കാലം തൊട്ട് ഈ കുടുംബത്തിലെ ഒരോ കാര്യവും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ബച്ചന്‍ കുടുംബത്തില്‍ ചില വിള്ളലുകളും അസ്വരസ്യങ്ങളും ഉണ്ടെന്നാണ് പുതിയ വാര്‍ത്ത.
ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനമാകുന്നത് ചര്‍ച്ച പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഒരു ചര്‍ച്ചയാണ്. അടുത്തിടെ, ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ബച്ചൻ കുടുംബത്തിലെ അംഗങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളുടെ ചിത്രങ്ങളുടെ ഒരു സീരിസ് തന്നെ പങ്കിട്ടു. ചിത്രങ്ങള്‍ പ്രകാരം ഐശ്വര്യ തന്‍റെ ഭര്‍ത് സഹോദരി ശ്വേത ബച്ചനുമായി അത്ര സുഖത്തിലല്ലെന്നാണ് ഉപയോക്താവ് അവകാശപ്പെടുന്നത്. ഒരു പോസ്റ്റിന്റെ കമന്റ് വിഭാഗത്തിൽ ശ്വേത കത്രീന കൈഫിനെ പുകഴ്ത്തുന്ന ഒരു കമന്‍റാണ് മറ്റൊരു ഉപയോക്താവ് പങ്കുവച്ചത്. ഇത് പോലെ ശ്വേത ഒരിക്കലും തന്‍റെ സഹോദരി പത്നിയെ വാഴ്ത്തിയിട്ടില്ലെന്നും ഈ കമന്‍റ് പറയുന്നു.
അതിലും രസകരമായ കാര്യം സോഷ്യല്‍ മീഡിയയില്‍ ശ്വേത ബച്ചന്‍ ഐശ്വര്യയെ ഒരിടത്തും ഫോളോ ചെയ്യുന്നില്ല എന്നതാണ്. അതേ സമയം ശ്വേതയുടെ മകൾ നവ്യ നവേലി നന്ദ ഇൻസ്റ്റാഗ്രാമിൽ ഐശ്വര്യയെ പിന്തുടരുന്നുണ്ട്. അതേ സമയം അമിതാഭ് ബച്ചന്റെ ഇൻസ്റ്റാ ഫോളോവേഴ്‌സിൽ അദ്ദേഹത്തിന്റെ മരുമകള്‍ ഐശ്വര്യ റായ് ബച്ചൻ ഇല്ല എന്നും ഈ ചര്‍ച്ചയില്‍ ഒരിടത്ത് സ്ക്രീന്‍ ഷോട്ട് അടക്കം പുറത്തുവന്ന കാര്യം. അതേ സമയം അമിതാഭ് അനന്യ പാണ്ഡെ അടക്കം പുതുതലമുറ നടിമരെ അടക്കം ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നുണ്ട്.
എന്തായാലും ഈ പോസ്റ്റില്‍ രസകരമായ ചര്‍ച്ചകളാണ് നടക്കുന്നത്. ഒരാള്‍ എഴുതിയ കമന്‍റില്‍ പറയുന്നത് ഇങ്ങനെയാണ് "അവർക്ക് പരസ്പരം ഇഷ്ടമായിരിക്കില്ല, പൊതു ഇടങ്ങളിലുള്ള അവരുടെ ഇടപെടലുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ വളരെ നിര്‍ബന്ധിച്ച് ചിരിക്കാനും മറ്റുമാണ് അവര്‍ ശ്രമിക്കുന്നത്". അതേ സമയം ശ്വേതയുടെ മകള്‍ നവ്യയുടെ അടുത്ത് നടത്തിയ പോഡ്‌കാസ്റ്റിൽ ഐശ്വര്യ ഒഴികെയുള്ള എല്ലാ പ്രധാന ബച്ചന്‍ കുടുംബാംഗങ്ങളുടെ പേര് മാത്രമാണ് അവര്‍ പറഞ്ഞത് എന്നാണ് മറ്റൊരു ഉപയോക്താവ് പറയുന്നത്. "അമിതാഭ് ബച്ചൻ ഒരിക്കല്‍ ഞങ്ങൾ ഒരു സാധാരണ ഇന്ത്യൻ കുടുംബമാണ് എന്നാണ് പറഞ്ഞത്. ഈ തമ്മിലുള്ള പ്രശ്നങ്ങളാണ് അദ്ദേഹം ഉദ്ദേശിച്ചത്" മറ്റൊരാള്‍ പറയുന്നു.
മുന്‍പ് ഐശ്വര്യ കുടുംബത്തില്‍ വന്നതിന് ശേഷം എന്ത് മാറ്റം കുടുംബത്തിലുണ്ടായി എന്ന ചോദ്യത്തിന് ബച്ചന്‍ മറുപടി പറഞ്ഞിരുന്നു. ഒരു മകള്‍ മറ്റൊരു കുടുംബത്തിലേക്ക് പോയപ്പോള്‍ പകരം മറ്റൊരു മകള്‍ വന്നു. അതിനപ്പുറം കുടുംബത്തില്‍ മാറ്റമൊന്നും ഉണ്ടായില്ലെന്നാണ് അമിതാഭ് പറഞ്ഞത്. എന്തായാലും ബച്ചന്‍ കുടുംബത്തിലെ ഈ സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ വലിയൊരു സൂചനയാണ് എന്നാണ് ബിടൌണ്‍ ഗോസിപ്പ് വൃത്തങ്ങള്‍ പറയുന്നത്.
'രജനിയെയും വിജയിയെയും അവഗണിച്ചു': നയന്‍താരയ്ക്കെതിരെ സൂപ്പര്‍താര ഫാന്‍സ്.!
അമിതാഭും ഷാരൂഖും വീണ്ടും ഒന്നിച്ചു: ഇത്തവണയും 'ആലിയയുടെ' പേര്.!