സ്വപ്ന സാക്ഷാത്കാര നിമിഷം, സനോജിനോപ്പം ആ സ്വപ്നത്തിലേക്ക് പറന്ന് ഹരിത; പക്ഷെ പ്രേക്ഷകരുടെ ചോദ്യം ഇതാണ് !

By Web Team  |  First Published Sep 28, 2024, 7:49 AM IST

ചിത്രങ്ങൾക്കൊപ്പം ഹരിത തന്റെ വിവാഹത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞു.


കൊച്ചി:  മലയാള സീരിയൽ പ്രേമികളുടെ മനസ്സിൽ ഇടം കണ്ടെത്തിയ നടിയാണ് ഹരിത നായർ. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലൂടെയാണ് ഹരിത ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. പരമ്പരയിലെ വില്ലത്തി സുസ്മിതയെ ആളുകള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. മോഡലിങ് രംഗത്തുനിന്നാണ് ഹരിത മിനിസ്‌ക്രീനിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് ഹരിത.

ഇപ്പോഴിതാ ഹരിതയെയും കൂട്ടി ദുബായിലേക്ക് പുറപ്പെട്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഭർത്താവ് സനോജ്. 22-9-2023: അവളെ ആദ്യമായി കാണാൻ ദുബായ് വിട്ടു! 22-9-2024: അവളെ വിവാഹം കഴിച്ചു, അവളോടൊപ്പം ഇന്ത്യ വിട്ടു, അവളെ എന്‍റെ ഭാര്യയായി എന്‍റെ വീട്ടിൽ പ്രവേശിപ്പിച്ചു. സ്വപ്ന സാക്ഷത്കാര നിമിഷം എന്നാണ് സനോജ് കുറിച്ചത്. താൻ ഇപ്പോൾ ദുബായിൽ ആണുള്ളത് എന്ന് ഹരിത പറയുമ്പോൾ സുസ്‌മിത ആയി എത്തില്ലേ എന്നാണ് ആരാധകരുടെ ചോദ്യം.

Latest Videos

undefined

എന്നാൽ കാത്തിരുന്നു കാണൂ എന്ന മറുപടിയാണ് ഹരിത നല്കിയത്. ഭർത്താവിന് ഒപ്പം ആയിരിക്കും താൻ ഉള്ളതെന്നും താൻ കണ്ടതിൽവച്ചേറ്റവും നല്ല മനുഷ്യൻ ആണ് സനോജ് എന്നും ഹരിത പറയുന്നു. തമിഴ് കള്ച്ചറിൽ ഉള്ള താലി ആണ് കെട്ടിയത് എങ്കിലും ധരിക്കാൻ ഉള്ള എളുപ്പത്തിനായി താൻ ചെറിയ ഒരു മംഗല്യസൂത്രം തന്റെയും സനോജിന്‍റെയും ആദ്യ അക്ഷരം കൂട്ടി ആക്കിയെന്നും ഹരിത പറയുന്നു.

ശാദി ഡോട്ട് കോമിലൂടെയായിരുന്നു ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യത്തെ പെണ്ണുകാണലായിരുന്നു. ആദ്യത്തെ കോണ്ടാക്ട് ആയിരുന്നു രണ്ടു പേരുടേയുമെന്ന് സനോജ് പറഞ്ഞു. എല്ലാം പ്രോപ്പര്‍ അറേഞ്ച് മാര്യേജ് പോലെ തന്നെയായിരുന്നു. വി ഹാവ് ടു ബി ഫോറെവര്‍ എന്നാണ് വിവാഹച്ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ഹരിത പറഞ്ഞതും.

'നിങ്ങള്‍ കമന്‍റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം'

ആഗോള വേട്ട തുടങ്ങി 'വേട്ടൈയന്‍': രജനി ചിത്രത്തിന്‍റെ ബുക്കിംഗിന് യുഎസില്‍ വന്‍ പ്രതികരണം !

click me!