റോബിന്‍റെ സിനിമാ അരങ്ങേറ്റം പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ്
ബിഗ് ബോസ് മലയാളം സീസൺ നാലിലെ ജനപ്രിയ മത്സരാര്‍ഥിയായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച റോബിന്‍ അച്ചടക്കലംഘനത്തിന്‍റെ പേരിലാണ് പുറത്തായത്. എന്നാൽ വലിയൊരു പറ്റം ആരാധകരെ സ്വന്തമാക്കിയാണ് റോബിൻ ഷോ വിട്ടത്. ബിഗ് ബോസ് അവസാനിച്ചിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ഉദ്ഘാടനങ്ങളും മറ്റ് പരിപാടികളുമായി ഇപ്പോഴും തിരക്കുകളിലാണ് റോബിൻ. ഒപ്പം ചില സിനിമകളുടെയും ഭാഗമായി റോബിൻ എത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സോഷ്യൽ മീഡിയയിലും സജീവമായ റോബിന്‍റെ പേരില്‍ ഉയര്‍ന്ന ഗോസിപ്പുകളിലൊന്ന് നടിയും മോഡലുമായ ആരതി പൊടിയുടെ പേരിനൊപ്പം ചേര്‍ത്തുവച്ചുള്ളതായിരുന്നു. ഇരുവരുടെയും ചിത്രങ്ങളും റീല്‍സ് വീഡിയോകളും മറ്റും ആരാധകര്‍ തന്നെയാണ് ചര്‍ച്ചയാക്കിയത്. ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള പ്രചരണം നടന്നപ്പോള്‍ പ്രതികരണവുമായി റോബിന്‍ എത്തുകയും ചെയ്‍തിരുന്നു. ആരതിയുമായി സൌഹൃദം മാത്രമാണ് തനിക്കുള്ളതെന്നായിരുന്നു റോബിന്‍റെ മറുപടി. എന്നാല്‍ ഇരുവരുടെയും പുതിയ റീല്‍സ് വീഡിയോകളും മറ്റും എത്തുമ്പോള്‍ പ്രണയം സംബന്ധിച്ച ചോദ്യം വീണ്ടും ഉയരാറുണ്ട്. ഇപ്പോഴിതാ ആരതി ഒരു പുതിയ റീല്‍സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
ALSO READ : കലാകാരന്മാര്‍ക്ക് അവസരവുമായി 'ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി'; കമ്യൂണിറ്റിക്ക് തുടക്കം
പൊടീസ് ബൊട്ടീക് എന്ന പേരിലുള്ള തന്‍റെ സ്ഥാപനത്തിലേക്ക് സര്‍പ്രൈസ് അതിഥിയായി റോബിന്‍ എത്തിയതാണ് വീഡിയോയില്‍. ബൊട്ടീക്കിന്‍റെ നിര്‍മ്മാണ യൂണിറ്റിലാണ് റോബിന്‍ എത്തിയത്. രാത്രി 1.43 എന്ന് ഭിത്തിയിലെ ക്ലോക്കില്‍ സമയം കാണിക്കുന്നുമുണ്ട് വീഡിയോയില്‍ ആരതി.
അതേസമയം റോബിന്‍റെ സിനിമാ അരങ്ങേറ്റം പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ്. അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജൂണ്‍ അവസാനം മോഹന്‍ലാല്‍ ആണ് റോബിന്‍റെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചത്. സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ് ഇത്.