'ടോക്സിക് നിറഞ്ഞ സൈക്കോ, ബിഗ് ബോസിന് മുമ്പൊരു പെണ്ണിനെ തളര്‍ത്തിയിട്ടുണ്ട്': റോബിനെതിരെ ദിയ സന

By Web Team  |  First Published Mar 17, 2023, 8:31 PM IST

പൈസ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ഡോക്ടര്‍ എന്ന സ്പെയ്സ് ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണ് റോബിൻ എന്ന് ദിയ പറയുന്നു.


ബി​ഗ് ബോസ് സീസൺ നാലിലൂടെ ജനപ്രീതി നേടിയ ഡോ. റോബിൻ രാധാകൃഷ്ണനെതിരെ വിമർശനവുമായി ആക്ടിവിസ്റ്റും മുൻ ബിബി മത്സരാർത്ഥിയുമായ ദിയ സന. പൈസ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ഡോക്ടര്‍ എന്ന സ്പെയ്സ് ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണ് റോബിൻ എന്ന് ദിയ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ദിയയുടെ വിമർശനം. 

ദിയ സനയുടെ വാക്കുകൾ ഇങ്ങനെ

അയ്യോ ആ നിലവിളി ശബ്ദം ഇടൂ.. പല തരത്തിൽ സൈകോകൾ ഉണ്ട്.. കണ്ടിട്ടുമുണ്ട്.. പ്രോബ്ലം മൾട്ടിപ്പിൾ ഡിസോഡറിന്റെ ഉൾട്ട പുതിയ വേർഷൻ ആണ്.. പബ്ലിസിറ്റി മാനിയയുടെ ഒരു തരം തൂറിയ അവസ്ഥ.. പറഞ്ഞു വന്നത് റബ്ബർ രാധാകൃഷ്ണൻ എന്ന പേരിലെ പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്ത ഡോക്ടർ എന്ന സ്‌പെയ്സ് ദുരുപയോഗം ചെയ്യുന്ന വ്യക്തി ഒരു ബിഗ്ഗ് ബോസ്സ് ഷോ കൊണ്ട് ഉണ്ടായിരുന്ന അസുഖത്തിന്റെ പീക് ലെവലിൽ എത്തിയിരിക്കുന്നു... ഇയാളുടെ ട്രീട്മെന്റ് എടുത്ത ആരെങ്കിലുമുണ്ടെങ്കിൽ ഈ പോസ്റ്റിനടിയിൽ റിപ്പോർട്ടും ചെയ്യണം.. കുറച്ച് നാളുകളായി ഇയാളുടെ ഫ്രോഡ് പരിപാടികൾ സമൂഹമാധ്യമങ്ങളിൽ കാണുന്നു.. ടോക്സിക് നിറഞ്ഞ ഒരു സൈക്കോ.. കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാർഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബർ ബുള്ളിങ് നടത്തിവരുന്നു... ഒരു പെണ്ണിനെ മാത്രമല്ല ബിഗ്ഗ് ബോസ്സിൽ പോകുന്നതിനു മുൻപ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്സിക് സ്വഭാവം വച് മാനസികമായി തളർത്തിയിട്ടുണ്ട്...അയാൾക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞു പിടിച്ച് ആളിനെ വച്ച് ബുളിങ് ചെയ്യുന്നു...എത്രയും പെട്ടെന്ന് സമൂഹത്തിനു ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമ സംവിധാനം ഉണ്ടാകണം...

Latest Videos

'വിവാദങ്ങളിൽ ഭാഗമാകാൻ താല്പര്യമില്ല'; റോബിനുമായുള്ള സിനിമയെ കുറിച്ച് സന്തോഷ് ടി കുരുവിള

ബി​ഗ് ബോസ് സീസൺ നാലിലെ മികച്ച മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. എന്നാൽ സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ റോബിന് പകുതിയിൽ വച്ച് ഷോ ഉപേക്ഷിക്കേണ്ടി വന്നു. ഷോയ്ക്ക് പുറത്ത് വന്ന ശേഷം തന്റെ സ്വപ്നങ്ങൾ ഓരോന്നായി കെട്ടിപ്പടുക്കുന്ന റോബിന് വൻതോതിലുള്ള വിമർശനങ്ങൾ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. വേദികളില്‍ വച്ച് അലറുന്ന ശീലവും റോബിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. 

click me!