നിങ്ങള്‍ക്ക് മാറാന്‍ വേറെ ഡ്രസുണ്ടോ?; അവതാരക ദിവ്യ ദര്‍ശനിയെ അപമാനിച്ചത് നയന്‍താരയോ, തമിഴകത്ത് ചൂടേറിയ ചര്‍ച്ച

By Vipin VK  |  First Published Oct 10, 2023, 10:12 AM IST

അതേ സമയം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഒരു അവതാരക എന്ന നിലയില്‍ ഏറ്റവും വേദനിപ്പിച്ച നിമിഷം ദിവ്യ ദര്‍ശിനി വെളിപ്പെടുത്തിയിരുന്നു.


ചെന്നൈ: തമിഴിലെ ഏറ്റവും തിരക്കേറിയ അവതാരകയാണ് ദിവ്യ ദര്‍ശിനി എന്ന ഡിഡി. തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളിലും  നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ഇവര്‍. ഒപ്പം സിനിമ രംഗത്തും ചില വേഷങ്ങള്‍ ദിവ്യ ദര്‍ശിനി ചെയ്തിട്ടുണ്ട്. മ്യൂസിക് ആല്‍ബങ്ങളിലും ഇവര്‍ സാന്നിധ്യമായിട്ടുണ്ട്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ തെന്നിന്ത്യയിലെ വന്‍ താരങ്ങളെ എല്ലാം ഇവര്‍ അഭിമുഖം നടത്തിയിട്ടുണ്ട്. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടി ഏറെ പ്രശസ്തമായിരുന്നു.

അതേ സമയം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഒരു അവതാരക എന്ന നിലയില്‍ ഏറ്റവും വേദനിപ്പിച്ച നിമിഷം ദിവ്യ ദര്‍ശിനി വെളിപ്പെടുത്തിയിരുന്നു. അതില്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ്. 'ഒരു പരിപാടിയില്‍ ഒരു ഹീറോയിന്‍ വന്നു. അവര്‍ താമസിച്ചാണ് വന്നത്. ആ പരിപാടിയുടെ ഒരു സെഷന്‍ കഴിഞ്ഞപ്പോഴാണ് അവര്‍ എത്തിയത്. അവര്‍ വന്നയുടന്‍ എന്‍റെ ഡ്രസാണ് നോക്കിയത്. അവരുടെയും എന്‍റെയും ഡ്രസ് ഒരുപോലെയായിരുന്നു. ഒരേ ഡിസൈന്‍ ഒരേ കളര്‍ എന്ന് പറയാം. ഓ, നമ്മള്‍ ഒരേ ഡ്രസാണല്ലോ ഇട്ടിരിക്കുന്നത്. ഞാനും അത് കേട്ട് ചിരിച്ചു.

Latest Videos

പെട്ടെന്നാണ് അവര്‍ നിങ്ങള്‍ക്ക് മാറി ഉടുക്കാന്‍ വേറെ ഡ്രസുണ്ടോ എന്ന് ചോദിച്ചത്. അത് ശരിക്കും ഒരു ഷോക്കായിരുന്നു. ശരിക്കും എന്‍റെ ഒരോ ഷൂട്ടിലും ഞാന്‍ ഡ്രസില്‍ ശ്രദ്ധ ചെലുത്താറുണ്ട്. അത്രയും ശ്രദ്ധയോടെയാണ് അത് ചെയ്യാറ്. എനിക്ക് അത് ഒരുമാതിരിയായി ആ ചോദ്യം. എന്നാല്‍ എല്ലാരും ഇടപെട്ട് ഇപ്പോള്‍ തന്നെ വൈകി ഇനിയൊരു ഡ്രസ് മാറ്റല്‍ നടക്കില്ലെന്ന് പറഞ്ഞ് ഹീറോയിനെ സമ്മതിപ്പിച്ചു.

എനിക്ക് അപമാനമായി തോന്നിയെങ്കിലും ഞാന്‍ വളരെ മര്യാദയോടെയാണ് ആ നടിയോട് പെരുമാറിയത്. എന്നെ അത് വേദനിപ്പിച്ചു. ഒരു ആങ്കര്‍ക്ക് എന്തിനാണ് ഇത്രയും നല്ല ഡ്രസ് എന്ന ചിന്തയാണ് അവിടെ കണ്ടത്. അത് ശരിക്കും വേദനിപ്പിച്ചു' - ദിവ്യദര്‍ശിനി പറയുന്നു.

അതേ സമയം ഇത് കോഫി വിത്ത് ഡിഡിയില്‍ അല്ലെന്നും ദിവ്യ ദര്‍ശിനി പറയുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത് നയന്‍താരയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണക്ട് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖത്തില്‍ നയന്‍താരയുടെ ഇന്‍റര്‍വ്യൂ എടുത്തിരുന്നു. അന്ന് നയന്‍സും, ഡിഡിയും ഏതാണ്ട് ഒരേ വസ്ത്രമാണ് ഇട്ടിരുന്നത് എന്ന് അന്നത്തെ ചിത്രങ്ങള്‍ അടക്കം പലരും പോസ്റ്റ് ചെയ്യുന്നത്. എന്തായാലും നയന്‍താരയുമായി ബന്ധപ്പെട്ടവര്‍ ഒന്നും പ്രതികരണം നടത്തിയിട്ടില്ല. ദിവ്യ ദര്‍ശിനിയും ആരാണ് ഹീറോയിന്‍ എന്ന് വെളിപ്പെടുത്തിയിട്ടും ഇല്ല. 

അതേ സമയം ദിവ്യ ദര്‍ശിനി ഉദ്ദേശിച്ച നായിക നയന്‍സ് അല്ലെന്നും ചില വാദങ്ങള്‍ ഉയരുന്നുണ്ട്. നയന്‍സും ദിവ്യ ദര്‍ശിനിയും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ പോലും ഇരുവരും ഒന്നിച്ച് ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയ വഴി പങ്കിട്ടിട്ടുണ്ട്. ആദ്യം നടനുമായി അഭിമുഖത്തിന് ശേഷമാണ് നായിക എത്തിയത് എന്നാണ് പറയുന്നത്. ഇപ്പോള്‍ വൈറലാകുന്ന അഭിമുഖം നയന്‍സിന്‍റെ മാത്രമായി ഡിഡി എടുത്തതാണെന്നും അതിനാല്‍ അത് നയന്‍താര ആയിരിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്‍റെ വാദം. 

അതേ സമയം നടി മാളവിക മോഹനന്‍ മുന്‍പ് നയന്‍താരയെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ നയന്‍താര പ്രതികരിച്ചത് ഇതേ അഭിമുഖത്തിലാണ് എന്നത് ശ്രദ്ധേയമാണ്. ഇരൈവനാണ് നയന്‍താരയുടെ അവസാനം ഇറങ്ങിയ ചിത്രം ജയം രവിയാണ് ചിത്രത്തിലെ നായകന്‍. 

പറ്റിപ്പോയി, മുന്‍പ് നയന്‍സിന്‍റെ കാര്യത്തിലും പറ്റിയിട്ടുണ്ട്: വിജയിയോടും ലോകിയോടും മാപ്പ് പറഞ്ഞ് വിഘ്നേശ്.!

ഇവിടെ അഖില്‍ മാരാര്‍, അവിടെ കൂള്‍ സുരേഷ്: ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായം ട്രോളോട് ട്രോള്‍.!

click me!