'അവള്‍ എന്‍റെ മകളെപ്പോലെ, അടിക്കുമോ': മമിതയെ തല്ലിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ബാല

By Web Desk  |  First Published Dec 30, 2024, 8:14 PM IST

നടി മമിത ബൈജുവിനെ തല്ലിയെന്ന വാർത്തകൾക്ക് സംവിധായകൻ ബാല വിശദീകരണം നൽകി. 


ചെന്നൈ: സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വണങ്കാന്‍. എന്നാല്‍ പിന്നീട് ചിത്രത്തിലെ നായകസ്ഥാനത്ത് നിന്നും നിര്‍മ്മാതാവ് എന്ന സ്ഥാനത്ത് നിന്നും സൂര്യ പിന്‍മാറി. പിന്നീട് അരുണ്‍ വിജയിയെ വച്ച് ബാല ചിത്രം പൂര്‍ത്തിയാക്കി. ഈ ചിത്രം വരുന്ന ജനുവരി 10ന് റിലീസാകുകയാണ്. ഇതിന്‍റെ തിരക്കിട്ട പ്രമോഷനിലാണ് സംവിധായകന്‍ ബാല. 

നേരത്തെ സൂര്യയെ വച്ച് പ്രഖ്യാപിച്ച വണങ്കാന്‍റെ പോസ്റ്റര്‍വരെ പുറത്തിറങ്ങിയിരുന്നു. സൂര്യയെ വച്ച് 40 ദിവസത്തോളം ഷൂട്ടിംഗും നടത്തിയെന്നാണ് വിവരം. മലയാള നടി മമിത ബൈജു ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തേണ്ടതായിരുന്നു. അതേ സമയം തന്നെ മമിതയെ ബാല ചിത്രത്തിന്‍റെ ഷൂട്ടിനിടെ തല്ലിയിരുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ സംവിധായകന്‍ ബാല തന്നെ ഇതില്‍ വിശദീകരണം നല്‍കുകയാണ്. 

Latest Videos

ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറയുന്നത് ഇതാണ്, എന്‍റെ മകളെപ്പോലെയാണ് മമിത. അവളെ ഞാന്‍ അടിക്കുമോ? അല്ലെങ്കിലും പെണ്‍കുട്ടികളെ ആരെങ്കിലും അടിക്കുമോ. അവള്‍ ചെറിയ കുട്ടിയാണ്. എന്‍റെ ചിത്രത്തില്‍ അന്ന് മുംബൈയില്‍ നിന്ന് ഒരു മേയ്ക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ടായിരുന്നു. 

സാധാരണ ഞാന്‍ മേയ്ക്കപ്പ് ഇഷ്ടപ്പെടുന്നയാള്‍ അല്ല. എന്നാല്‍ ആ മേയ്ക്കപ്പ് ആര്‍ടിസ്റ്റിനും മമിതയ്ക്കും എനിക്ക് മേയ്ക്കപ്പ് വേണ്ടെന്ന് അറിയില്ല. അവര്‍ അവള്‍ക്ക് മേയ്ക്കപ്പ് ഇട്ടു. ഷോട്ട് റെഡിയായപ്പോള്‍ മമിത മേയ്ക്കപ്പ് ഇട്ട് വന്നു. അത് എനിക്ക് ഇഷ്ടമായില്ല, ആരാണ് മേയ്ക്കപ്പ് ഇട്ടതെന്ന് ചോദിച്ച് ഞാന്‍ കൈയ്യൊങ്ങി, ഇതാണ് മമിതയെ തല്ലി എന്ന തരത്തില്‍ വാര്‍ത്തയായതെന്ന് ബാല പറയുന്നു.

അതേ സമയം ചിത്രത്തില്‍ നിന്നും പിന്‍മാറിയത് സംബന്ധിച്ച് മമിത നേരത്തെ വ്യക്തമാക്കിയിരുന്നു, ‘‘ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്‌ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു. ഞാനും സൂര്യ സാറും തമ്മിലുള്ള കോമ്പിനേഷൻ രം​ഗങ്ങൾ ഉണ്ട്. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. 

വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. വീണ്ടും അത്രയും തന്നെ ദിവസങ്ങള്‍ പോവും. എനിക്ക് അതിന് കഴിയുമായിരുന്നില്ല. കോളേജുണ്ട്. വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് വണങ്കാനിൽ നിന്നും മാറേണ്ടി വന്നത്”, എന്ന് മമിത പറയുന്നു. പ്രണയ വിലാസം സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിടെ ആയിരുന്നു നടിയുടെ പ്രതികരണം. 

വണങ്കാൻ: സൂര്യയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണം, തുറന്നു പറഞ്ഞ് സംവിധായകന്‍ ബാല

'മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്‍ത്യാ നീ'; ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'മാര്‍ക്കോ' വിജയാഘോഷം ഇങ്ങനെ!

click me!