Arun Gopy : ഇരട്ടക്കുട്ടികളുടെ അച്ഛനായി; സന്തോഷം പങ്കുവച്ച് അരുൺ ​ഗോപി

By Web Team  |  First Published Mar 18, 2022, 12:17 PM IST

ദിലീപ് നായകനായി 2017 ൽ പുറത്തിറങ്ങിയ രാമലീല ആയിരുന്നു അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തു വന്ന ആദ്യ ചിത്രം. 


ച്ഛനായ സന്തോഷം പങ്കുവച്ച് യുവ സംവിധായകൻ അരുൺ ​ഗോപി(Arun Gopy). ഭാര്യ സൗമ്യക്കും തനിക്കും ഇരട്ടക്കുട്ടികൾ ജനിച്ച സന്തോഷം അരുൺ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. ഒരു മകളും ഒരു മകനുമാണ് ജനിച്ചതെന്ന് അരുൺ അറിയിച്ചു. 

തിരുവനന്തപുരത്തെ ഇടവാ സ്വദേശിയായ അരുൺ ഗോപി, എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. അതിനു പിന്നിൽ സിനിമയോടുള്ള ഒടുങ്ങാത്ത പാഷൻ മാത്രമായിരുന്നു. സ്വന്തം നാട്ടുകാരനായ സജി പരവൂർ എന്ന സംവിധായകൻ വഴി കെ മധുവിന്റെ അസിസ്റ്റന്റ് ഡയറക്റ്റർ ആയാണ് സിനിമയിൽ എത്തുന്നത്. ലെനിൻ രാജേന്ദ്രൻ, വി എം വിനു തുടങ്ങിയവർക്ക് ഒപ്പവും  അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു.

Latest Videos

ദിലീപ് നായകനായി 2017 ൽ പുറത്തിറങ്ങിയ രാമലീല ആയിരുന്നു അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തു വന്ന ആദ്യ ചിത്രം. വൻ വിജയമായിത്തീർന്ന ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി 2019-ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട്  എന്നൊരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട്.

 'പുഴു' ഉടൻ ഒടിടിയിൽ എത്തും; ഉറപ്പുനൽകി മമ്മൂട്ടി

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി (Mammootty)  ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ സിനിമയാണ് 'പുഴു'(Puzhu). കഴിഞ്ഞ ദിവസം ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 

റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം. സംവിധായികയും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും.

സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി എന്നിവരുമാണ്. ദുൽഖറിന്റെ സല്യൂട്ടിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രവും ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ഇന്ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സല്യൂട്ട് കഴിഞ്ഞ ദിവസം തന്നെ സോണി ലിവിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. 

click me!