മമ്മിയും ഡിവൈനുമൊക്കെയാണ് ചാനല്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ആദ്യമൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല.
തിരുവനന്തപുരം: സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായിരുന്നു ഡിംപിള്‍ റോസ്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത താരം യൂട്യൂബ് ചാനലുമായി സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സ്റ്റോറീസൊ ഫോര്‍ത്ത് വാള് അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കിടുകയാണ് ഡിമ്പിൾ റോസ്.
'അത്ര ഇഷ്ടത്തോടെയായിരുന്നില്ല ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ആദ്യം നിര്‍ബന്ധിച്ച് ചെയ്യിച്ചതായിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കുകയായിരുന്നു ഞാന്‍. എന്തെങ്കിലും കാര്യം ചെയ്യൂ എന്ന് ആന്‍സണ്‍ ചേട്ടന് പറയുമായിരുന്നു. അങ്ങനെയാണ് എംബിഎ പൂര്‍ത്തിയാക്കിയത്.
undefined
മമ്മിയും ഡിവൈനുമൊക്കെയാണ് ചാനല്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ആദ്യമൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. എന്നെ ആളുകള്‍ മറന്ന് തുടങ്ങിയെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ അതെന്റെ തെറ്റിദ്ധാരണയായിരുന്നു. അതെന്റെ പ്രധാന വരുമാനമാര്‍ഗമായി മാറുകയായിരുന്നു. അതേപോലെ ഞാന്‍ ഇന്ഡിപ്പെന്ഡാവുകയും ചെയ്തു' എന്നായിരുന്നു യുട്യൂബ് ചാനൽ ആരംഭിച്ചതിനെ കുറിച്ച് ഡിമ്പിൾ പറഞ്ഞത്.
പാച്ചു ഇപ്പോള്‍ ഡേ കെയറില്‍ പോവുന്നുണ്ട്. പഠനത്തില്‍ കുറേക്കൂടി ശ്രദ്ധിക്കണമെന്നുണ്ട്. ടീച്ചിംഗ് എനിക്കിഷ്ടമുള്ള കാര്യമാണ്. ഫുഡ് എനിക്കിഷ്ടമുള്ള കാര്യമാണ്. നോണ്‍ വെജ് ഐറ്റംങ്ങളോടാണ് താല്പര്യം. ഇഷ്ടമുള്ളതെല്ലാം കഴിക്കും. പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ല. സ്വീറ്റ്സൊന്നും കഴിക്കില്ല. ആന്‍സണ്‍ ചേട്ടന്റെ വീട്ടില്‍ എല്ലാവരും ഹെല്‍ത്ത് കോണ്‍ഷ്യസാണ്. എന്റെ വീട്ടില്‍ നിന്നും ജങ്ക് ഫുഡ്സ് കഴിച്ചാലും അവിടെ പോയാല്‍ അത് ബാലന്സായിക്കോളും.
ജിമ്മിലൊക്കെ പോവണമെന്നത് പറച്ചിലേയുള്ളൂ. അത് പ്രാവര്‍ത്തികമാക്കാന്‍ പറ്റാറില്ല. പാച്ചുവിന് ഒരു ഫുഡും ഇഷ്ടമല്ല. ഫുഡും കൊണ്ട് ചെന്നാല്‍ കരയും. ബാക്കിയെല്ലാ കാര്യങ്ങളിലും ഓക്കെയാണ്. ഭക്ഷണം കൊടുക്കുകയെന്നത് വലിയ ടാസ്ക്കാണ്, ഒന്നും കൊടുത്തില്ലെങ്കില്‍ അവന് സന്തോഷമാണ്. നമുക്ക് അങ്ങനെയിരിക്കാന്‍ പറ്റില്ലല്ലോയെന്നുമായിരുന്നു ഡിംപിള്‍ അഭിമുഖത്തിൽ പറഞ്ഞത്.
ജൂനിയര്‍ എന്‍ടിആര്‍ ആ നേട്ടം നേടിയപ്പോള്‍, ആശങ്കയിലായ രാം ചരണ്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത.!
മലയാളത്തിന്റെ 'പടത്തലവന്റെ' ചരിത്ര കുതിപ്പ്: ഒടുവില്‍ ആ അവിസ്മരണീയ നേട്ടവും കണ്ണൂര്‍ സ്ക്വാഡിന്