സ്ഥിരമായിട്ട് വിമര്‍ശനവുമായി വരുന്ന ആളായിരുന്നു ഇങ്ങനെ സ്ഥാപിക്കാനായി ശ്രമിച്ചത്. നഷ്ടം വന്നോ, ബിസിനസെല്ലാം പൂട്ടിക്കെട്ടിയോ എന്നായിരുന്നു ചോദ്യം.
തിരുവനന്തപുരം: മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി ഒരുകാലത്ത് തിളങ്ങിനിന്ന താരമായിരുന്നു ഡിംപിള്‍ റോസ്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും മാറുകയായിരുന്നു താരം. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം ഡിംപിള്‍ പങ്കുവെക്കാറുണ്ട്. ഡിംപിള്‍ മാത്രമല്ല അമ്മ ഡെന്‍സിയും നാത്തൂന് ഡിവൈനുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്.
ഡിംപിളും അമ്മയും ഓണ്‍ലൈന്‍ ബിസിനസുമായി സജീവമാണ്. അപ്രതീക്ഷിത തിരിച്ചടി കാരണം ഡിംപിള്‍ ബിസിനസ് അവസാനിപ്പിച്ചുവെന്ന തരത്തിലായിരുന്നു ചില കമന്റുകള്‍ വന്നത്. പുതിയ സ്റ്റോക്കിനെക്കുറിച്ചുള്ള പോസ്റ്റുകളോ വീഡിയോകളോ കാണാതെ വന്നതോടെയായിരുന്നു ഇങ്ങനെയൊരു ചര്‍ച്ച തുടങ്ങിയത്. സാരിക്കച്ചവടം വന്നഷ്ടത്തിലാണെന്നും ഡിംപിള്‍ അത് അവസാനിപ്പിച്ചു എന്നുമായിരുന്നു പ്രചാരണം.
undefined
സ്ഥിരമായിട്ട് വിമര്‍ശനവുമായി വരുന്ന ആളായിരുന്നു ഇങ്ങനെ സ്ഥാപിക്കാനായി ശ്രമിച്ചത്. നഷ്ടം വന്നോ, ബിസിനസെല്ലാം പൂട്ടിക്കെട്ടിയോ എന്നായിരുന്നു ചോദ്യം. കഴിഞ്ഞ രണ്ടര മാസമായി ഒന്നിന് പിറകെ ഒന്നൊന്നായി അസുഖങ്ങളായിരുന്നു. മുതിര്‍ന്നവര്‍ ഓക്കെയായി വരുമ്പോള്‍ കുഞ്ഞുള്‍ക്ക് വരും. മൂന്നുപേരും ഒന്നിച്ച് അസുഖമായി കിടന്ന സമയമുണ്ടായിട്ടുണ്ട്. മക്കള്‍ക്ക് വയ്യാതെയാവുമ്പോള്‍ നല്ല വാശി കാണിക്കും. വീഡിയോ എടുക്കാനോ റീല്‍സ് എടുക്കാനോ ഒന്നും സമയം കിട്ടുന്നുണ്ടായിരുന്നില്ല.
സ്ഥിരമായിട്ടുള്ള കുറച്ച് കസ്റ്റമേഴ്സിനെ കിട്ടിയിട്ടുണ്ട്. നമുക്കൊരു ഗ്രൂപ്പൊക്കെയുണ്ട്. അതുപോലെ സീരിയല്‍ മേഖലയിലുള്ളവരും നമ്മുടെ അടുത്ത് നിന്നും സാരി വാങ്ങുന്നുണ്ട്. അറിയാമല്ലോ, സീരിയലില്‍ ഒത്തിരി സാരികള്‍ വേണം. എപ്പോഴും ഷോപ്പില്‍ പോയി വാങ്ങാനൊന്നും സമയമില്ലല്ലോ. ബഡ്ജറ്റ് ഫ്രണ്ട്ലി സാരികളായതിനാല് സീരിയലില്‍ ഉള്ളവര്‍ വാങ്ങിക്കുന്നുണ്ട്. വലിയ വിലയുടെ സാരിയൊന്നും സീരിയലിനായി ആരും വാങ്ങിക്കില്ല. പാര്‍ട്ടി വെയറായിട്ടും ഉപയോഗിക്കാവുന്ന ലോ ബഡ്ജറ്റ് സാരികളാണ് ഞാനും അഭിനയിച്ചിരുന്ന സമയത്ത് വാങ്ങിയിരുന്നത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എത്തുന്നില്ലെന്നേയുള്ളൂ. ബിസിനസ് നന്നായിട്ട് തന്നെ പോവുന്നുണ്ട്. നഷ്ടം വരാനും മാത്രം ബള്‍ക്കായി സ്റ്റോക്ക് എടുക്കാറില്ല. മമ്മിയുടെ ബിസിനസും നന്നായിട്ട് പോവുന്നുണ്ടെന്നും ഡിംപിള്‍ വ്യക്തമാക്കിയിരുന്നു.
ഭര്‍ത്താവും രണ്ടാം ഭാര്യയും ബിഗ് ബോസിന് അകത്ത്: 'വിവാഹ മോചനം' പ്രഖ്യാപിച്ച് യൂട്യൂബറുടെ ഒന്നാം ഭാര്യ