ഐശ്വര്യ റായിയും സല്‍മാനും പതിറ്റാണ്ടുകള്‍ക്ക് ശേഷം കെട്ടിപ്പിടിച്ചോ? വൈറലായി ചിത്രങ്ങള്‍, സത്യം ഇതാണ്.!

By Web Team  |  First Published Nov 8, 2023, 8:11 AM IST

ഐശ്വര്യ ധരിച്ച് സല്‍വാര്‍ കമ്മീസിന് സമാനമായിരുന്നു സല്‍മാന്‍ കെട്ടിപ്പിടിക്കുന്ന സ്ത്രീയുടെ വേഷവും. ഈ ചിത്രങ്ങള്‍ വൈറലായതോടെ ഇത് ഐശ്വര്യയാണ് എന്ന തരത്തിലാണ് ആരാധകര്‍ പ്രതികരിച്ചത്. 


മുംബൈ: ഞായറാഴ്ച മുതല്‍ ബോളിവുഡിലെ ചര്‍ച്ച വിഷയം ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ പാര്‍ട്ടി ആയിരുന്നു. ബോളിവുഡിലെ ഏറ്റവും വിലയേറിയ ഡിസൈനര്‍ നടത്തിയ പാര്‍ട്ടിയില്‍ ബോളിവുഡ് താര നക്ഷത്രങ്ങള്‍ ഒട്ടുമുക്കാലും ഒഴുകിയെത്തി. അതിനാല്‍ തന്നെ അപൂര്‍വ്വമായി അനവധി ചിത്രങ്ങളാണ് ബോളിവുഡ് പപ്പരാസികള്‍ പുറത്തുവിടുന്നത്. 

ഇപ്പോഴിതാ അവിടെ നിന്നുള്ള ഒരു ചിത്രമാണ് ആരാധകരെ കുഴക്കിയത്. സല്‍മാന്‍ ഖാന്‍ ഒരു സ്ത്രീയെ ആശ്ലേഷിക്കുന്ന ചിത്രമാണ് വൈറലായത്. അത് ഐശ്വര്യ റായി ആണെന്ന് അഭ്യൂഹം പരന്നു കാരണമായത് ഐശ്വര്യ പാര്‍ട്ടിക്കെത്തിയ വസ്ത്രത്തിന്‍റെ നിറമായിരുന്നു. 

Latest Videos

ഐശ്വര്യ ധരിച്ച് സല്‍വാര്‍ കമ്മീസിന് സമാനമായിരുന്നു സല്‍മാന്‍ കെട്ടിപ്പിടിക്കുന്ന സ്ത്രീയുടെ വേഷവും. ഈ ചിത്രങ്ങള്‍ വൈറലായതോടെ ഇത് ഐശ്വര്യയാണ് എന്ന തരത്തിലാണ് ആരാധകര്‍ പ്രതികരിച്ചത്. മറ്റൊരു യൂണിവേഴ്സില്‍ സംഭവിക്കും പോലെ എന്നാണ് ഒരാള്‍ കമന്‍റ് ഇട്ടത്. ഹം ദില്‍ ചുപ്കെ സനം 2 നിര്‍മ്മിക്കാന്‍ പറ്റിയ ടൈം എന്ന് സഞ്ജയ് ലീല ബന്‍സാലിയെ ടാഗ് ചെയ്ത് കമന്‍റിട്ടവര്‍ വരെ ഉണ്ടായിരുന്നു.

salman and aishwarya?????? WHATT?????? 😦💀 pic.twitter.com/oFdcfVKg3H

— ms sanon's b. (@lomlsanon)

ഒരു കാലത്ത് ബോളിവുഡ് പ്രണയ ജോഡികളായിരുന്നു സല്‍മാനും ഐശ്വര്യയും എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ബോളിവുഡ് വളരെ ആഘോഷിച്ച പ്രണയ ജോഡിയായിരുന്നു ഇരുവരും. അതേ സമയം പിരിഞ്ഞ ശേഷം ഇരുവരും ഒരു വേദിയില്‍ പോലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ഈ ചിത്രം പ്രചരിച്ചപ്പോള്‍ പലരും അത് വിശ്വസിച്ചു. 

എന്നാല്‍ ആരാധകരുടെ വിശ്വാസം തെറ്റായിരുന്നു ഒടുവില്‍ സല്‍മാന്‍ ആശ്ലേഷിച്ച സ്ത്രീ ആരാണെന്ന് വെളിവായി. നടന്‍ സൂരജ് പച്ചോളിയുടെ സഹോദരി സന പച്ചോളിയായിരുന്നു അത്. ഇവരെയാണ് സല്‍മാന്‍ കെട്ടിപ്പിടച്ചത്. ഐശ്വര്യയുടെ സമാനമായ വേഷമാണ് ഇവരും ധരിച്ചിരുന്നു. അതോടെ സര്‍പ്രൈസ് എന്ന് കരുതിയ സല്‍മാന്‍ ഐശ്വര്യ ഹഗ്ഗ് റൂമറും ഇല്ലതായി. 

ബോളിവുഡ് താരങ്ങളുടെ നഗ്ന ഡീപ്പ് ഫേക്കുകളില്‍ നിര്‍ണ്ണായക തെളിവ്; അന്വേഷിച്ച് കണ്ടെത്തിയപ്പോള്‍ ട്വിസ്റ്റ്.!

പൊറാട്ട് നാടകം സിനിമ കോടതി വിലക്കി; നായകനായ സൈജു കുറുപ്പിനെതിരെ ഗുരുതര ആരോപണം
 

click me!