'എന്‍റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി' രശ്മിക മന്ദന നല്‍കിയത് വലിയ സൂചന !

By Web Team  |  First Published Jul 15, 2024, 6:31 PM IST

കഴിഞ്ഞ കുറേക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു സെലബ്രേറ്റി റൂമറാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയം. 


മുംബൈ: 2016 ലാണ് രശ്മിക മന്ദന സിനിമാലോകത്ത് എത്തിയത്. കന്നഡ സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തിരക്കേറിയ നടിയായി രശ്മിക മാറി. നാഷ്ണല്‍ ക്രഷ് എന്ന പേര് പോലും ഒരുഘട്ടത്തില്‍ രശ്മികയ്ക്ക് സ്വന്തമായിരുന്നു.  

നടൻ വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധത്തിന്‍റെ പേരിൽ രശ്മിക പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. അടുത്തിടെ, രശ്മിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ട സ്റ്റോറിയാണ് ഇപ്പോള്‍ വീണ്ടും ഈ ബന്ധത്തെ ചര്‍ച്ചയാക്കുന്നത്. ഒരു ഉദ്ധരണിയില്‍ എഴുതിയ വാചകം ഇങ്ങനെയായിരുന്നു ”എനിക്ക് നിങ്ങളോട് പറയാൻ ആഗ്രഹമുണ്ട്, എന്‍റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി ” ആരെ ഉദ്ദേശിച്ചാണെന്ന് രശ്മിക പരാമർശിച്ചില്ലെങ്കിലും പോസ്റ്റ് നടിക്കൊപ്പം ഗീത ഗോവിന്ദം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് ദേവരകൊണ്ടയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 

Latest Videos

രശ്മികയും വിജയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറേക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു സെലബ്രേറ്റി റൂമറാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയം. ഒരിക്കലും ഇരുഭാഗത്ത് നിന്നും സ്ഥിരീകരണം ഒന്നും വന്നില്ലെങ്കിലും രണ്ടുപേരും ഇതുവരെ അത് നിഷേധിച്ചിട്ടുമില്ല. 

അടുത്തിടെ രശ്മികയുടെ  ഒരു സോഷ്യല്‍ മീഡിയ ഇടപെടല്‍  വിജയ് ദേവരകൊണ്ടയെ രശ്മിക വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിച്ചുവെന്ന രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ ആരാധകരുമായി എപ്പോഴും സംവദിക്കാറുണ്ട്.  തന്‍റെ ഭാവി ഭര്‍ത്താവിന്‍റെ ഗുണഗണങ്ങള്‍ സംബന്ധിച്ച് ഒരു ഫാൻ ക്ലബിന്‍റെ പോസ്റ്റിലെ രശ്മിക രേഖപ്പെടുത്തിയ അഭിപ്രായമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

തന്‍റെ ഭർത്താവ് "വിഡി" പോലെയായിരിക്കണമെന്ന് രശ്മിക പറഞ്ഞുവെന്നാണ് ഫാന്‍ ക്ലബ്  പോസ്റ്റിൽ പറയുന്നത് അതിന് "അത് വളരെ സത്യമാണ്" എന്നാണ് സ്വന്തം ഓഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും രശ്മിക മറുപടി നൽകിയത്. ഇത് രശ്മികയുടെ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. 

 നടൻ വിജയ് ദേവരകൊണ്ടയുടെ ആരാധകർ ചുരുക്കി വിളിക്കുന്നതാണ്  “വിഡി” എന്നത്.  2018ൽ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് രശ്മികയും വിജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരംഭിച്ചത്. 

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം: ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു

'ആ ചിത്രം നീ ചെയ്യരുത്, നിന്‍റ കരിയര്‍ തീരും' ,ഉപദേശം കിട്ടി; പക്ഷെ സംഭവിച്ചത് വെളിപ്പെടുത്തി ഇമ്രാന്‍ ഹാഷ്മി
 

click me!