'സോ ബ്യൂട്ടിഫുൾ സോ എലഗന്റ്, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ' ധന്യ മേരി വർഗീസ് സാരിയില്‍.!

By Web Team  |  First Published Jan 11, 2024, 3:47 PM IST

ഇവയിൽ പലതും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളവ ആണെങ്കിലും ധന്യയോടുള്ള പ്രിയം വീണ്ടും തെളിയിക്കുകയാണ് ആരാധകർ. 


കൊച്ചി: മലയാള ചലച്ചിത്ര നടിയാണ് ധന്യ മേരി വര്‍ഗീസ്. പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പീന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്‍, ഓര്‍മ്മ മാത്രം തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കുടുംബത്തിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം സോഷ്യൽ മീഡിയയിൽ ധന്യ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാരിയോടുള്ള തന്റെ പ്രിയം കാണിക്കുകയാണ് താരം. എന്റെ സാരിയോടുള്ള പ്രിയം എന്ന ക്യാപ്‌ഷനോടെയാണ് ഇതുവരെ പോസ്റ്റ്‌ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ സാരിയണിഞ്ഞുള്ള ചിത്രങ്ങൾ ധന്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പത്തോളം വിവിധ സാരികളിലുള്ള ചിത്രങ്ങളുമായാണ് താരം ആരാധകരുടെ മനം മയക്കുന്നത്.

Latest Videos

ഇവയിൽ പലതും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളവ ആണെങ്കിലും ധന്യയോടുള്ള പ്രിയം വീണ്ടും തെളിയിക്കുകയാണ് ആരാധകർ. സുചിത്ര ചന്ദുവും റെനീഷയും അടക്കം നിരവധി ആളുകളാണ് ധന്യയുടെ പുതിയ പോസ്റ്റ്‌ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർക്ക് പറയാനുള്ളത്. 

ഡാന്‍സും മോഡലിംഗുമൊക്കെയായി സജീവമായിരുന്നു. ആ സമയത്താണ് കുട്ടി അഭിനയിക്കുമോയെന്ന് ചോദിച്ച് മമ്മിയെ വിളിക്കുന്നത്. എന്നെ അഭിനയിപ്പിക്കുന്നതില്‍ മമ്മിക്കും താല്‍പര്യമായിരുന്നു. യാദൃശ്ചികമായി അതങ്ങ് സംഭവിച്ചു. പേരന്‍സ് കുട്ടിക്കാലം മുതലേ കല പോത്സാഹിപ്പിച്ചിരുന്നു. അവരുടെയൊരു താല്‍പര്യമായിരിക്കാം എന്നെ സിനിമയിലെത്തിച്ചത്. ഏത് അവസരമാണെങ്കിലിം കിട്ടിയാല്‍ ആത്മാര്‍ത്ഥതയോടെ ഞാന്‍ ചെയ്യും എന്നായിരുന്നു അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ച് ധന്യ ഒരിക്കൽ പറഞ്ഞത്. വിവാഹാശേഷം മാത്രം അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേള ധന്യ എടുത്തിരുന്നെങ്കിലും ഇപ്പോൾ അഭിനയവും ഷോയും എല്ലാമായി സജീവമാണ് താരം.

സാന്ത്വനം ഓഫ്‌ സ്ക്രീനിലും 'കൂട്ടത്തല്ല്' വീഡിയോയുമായി അച്ചു സുഗന്ത്

ഹാ ഇവരുടെ പ്രായം റിവേഴ്സിലോ; ആരാധകരെ ഞെട്ടിച്ച് ശ്രീകലയും നിയയും

click me!