സാന്ത്വനത്തിലെ ദേവൂട്ടിയായെത്തി സജിതയുടെ മകളും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്
ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ സീരിയലുകളിലും സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി സജീവ സാന്നിധ്യമായിരുന്നു നടി സജിത ബേട്ടി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കമെന്ന സിനിമയില്‍ സജിത അവതരിപ്പിച്ച വേഷം വലിയ ശ്രദ്ധ നേടിയിരുന്നു. നിരവധി ജനപ്രിയ പരമ്പരകളുടെ ഭാഗമായിരുന്ന സജിത കൂടുതലും ശ്രദ്ധിക്കപ്പെട്ടത് നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷങ്ങളിലൂടെ ആയിരുന്നു. സാന്ത്വനത്തിലെ ദേവൂട്ടിയായെത്തി സജിതയുടെ മകളും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.
ഇപ്പോഴിതാ, ദേവൂട്ടിയുടെ ചെറിയമ്മയായി സാന്ത്വനത്തിൽ എത്തുന്ന ഗോപികയുടെ വിവാഹ വേദിയിൽ നിന്നുള്ള ഇസ ബേബിയുടെ വീഡിയോയാണ് വൈറലാകുന്നത്. സീരിയൽ, സിനിമ മേഖലകളില്‍ നിന്നുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗോപിക പോയതിന്റെ ദുഃഖത്തിൽ കരയുന്ന കുഞ്ഞിന്‍റെ വീഡിയോ ആണ് ഏറെ ശ്രദ്ധേയം.
അവൾക്ക് വിഷമമായി, ജിപി അങ്കിളിന്റെ കൂടെ അഞ്ജലി ചെറിയമ്മ പോയപ്പോള്‍ എന്നാണ് മകളെക്കുറിച്ച് സജിത പറയുന്നത്. അഞ്ജലി ചെറിയമ്മ ആണ് സജിതയുടെ മകൾക്ക് ഗോപിക. സാന്ത്വനം സീരിയലിൽ ഗോപിക അവതരിപ്പിച്ചുവന്ന കഥാപാത്രമാണ് അഞ്ജലി. ഈ ഒറ്റ കഥാപാത്രത്തിലൂടെയാണ് ഗോപിക ശ്രദ്ധേയ ആകുന്നത്. കഴിഞ്ഞ രണ്ടു ദിവസം മുമ്പേയാണ് പരമ്പര അവസാനിച്ചത്. അതിന്റെ ദുഖവും അഞ്ജലി പങ്കിട്ടിരുന്നു.
വിവാഹച്ചടങ്ങിന് എത്തിയ ദേവൂട്ടിയെ എടുത്ത് ഉമ്മ വയ്ക്കുന്നതും സാന്ത്വനം ടീമിനോടുള്ള ഗോപികയുടെ ഇടപെടലും എല്ലാം ആ കുടുംബം എത്രത്തോളം പരസ്പരം അടുപ്പമുള്ളവരായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. അതേസമയം പെട്ടെന്ന് പരമ്പര അവസാനിപ്പിച്ചതിന്റെ നിരാശയും ആരാധകർക്കുണ്ട്. സംവിധായകൻ ആദിത്യന്റെ മരണത്തോടെയാണ് അതിവേഗം പരമ്പര അവസാനിപ്പിച്ചത് എന്നാണ് സൂചന. ഒട്ടുമിക്ക സാന്ത്വനം താരങ്ങളും ഗോപികയുടെ വിവാഹം കൂടാൻ എത്തിയിരുന്നു.
ALSO READ : സാരിയിൽ മനോഹരിയായി മൃദുല വിജയ്; ചിത്രങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം