'ഒരു ലിമിറ്റിനൊക്കെ മതി' ആ കമന്‍റുകളോട് രൂക്ഷമായി പ്രതികരിച്ച് ഡിവൈന്‍

By Web Desk  |  First Published Jan 9, 2025, 2:22 PM IST

വ്ളോഗർ ഡിവൈൻ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകൾക്കും വ്യക്തിപരമായ സന്ദേശങ്ങൾക്കും മറുപടി നൽകി. 


കൊച്ചി: വ്ളോഗിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഡിവൈന്‍. ജീവിത വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ പങ്കിടാറുണ്ട്. നെഗറ്റീവ് കമന്റുകള്‍ അതിരുവിടുമ്പോള്‍ പ്രതികരണവുമായി ഡിവൈന്‍ എത്താറുണ്ട്. മേഘ്‌നയെക്കുറിച്ച് പറഞ്ഞൊരു പേഴ്‌സണല്‍ മെസേജ് വന്നതും, അതിനുള്ള മറുപടിയുമാണ് പുതിയ വീഡിയോയില്‍.

മോശം കമന്റുകള്‍ കണ്ടാല്‍ അത് റിമൂവ് ചെയ്ത് വിടാറാണ് പതിവ്. റിക്വസ്റ്റുകളൊക്കെ നോക്കുന്നതിനിടയിലാണ് ഒരു പേഴ്‌സണല്‍ മെസ്സേജ് ശ്രദ്ധയില്‍ പെടുന്നത്. തന്നേക്കാള്‍ ഒത്തിരി സുന്ദരി മേഘ്‌നയാണെന്നായിരുന്നു മെസ്സേജ്. ഇന്നയാളാണ് നിന്നേക്കാള്‍ സുന്ദരി എന്ന് പറയേണ്ട ആവശ്യമില്ല. അവര് സുന്ദരി ആണെന്നോ, അല്ലെന്നോ ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ആര്‍ക്കുമില്ലാത്തൊരു പ്രശ്‌നം നിങ്ങള് പേഴ്‌സണലി വന്ന് എന്നോട് പറയേണ്ട ആവശ്യമില്ല. ഞാന്‍ നല്ലതോ പൊട്ടയോ ആയിക്കോട്ടെ. ഒരു ലിമിറ്റിനൊക്കെ ആവാം. യൂട്യൂബില്‍ കമന്‍സ് വരുമ്പോള്‍ ഡിലീറ്റ് ചെയ്ത് കളയാം.

Latest Videos

കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ കമന്റുകളൊന്നും മൈന്‍ഡ് ചെയ്യാറേയില്ലായിരുന്നു. അപ്പോഴാണ് പേഴ്‌സണലി മെസ്സേജ് അയച്ച് പറയാന്‍ തുടങ്ങിയത്. നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ സത്യസന്ധമായ അക്കൗണ്ടില്‍ നിന്നും കമന്റ് ചെയ്യുക അല്ലെങ്കില്‍ മെസ്സേജ് അയയ്ക്കുക. ഇതിന് വേണ്ടിയൊരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പറയുന്നതല്ല ധൈര്യശാലിയുടെ ലക്ഷണം. ഞാന്‍ റിപ്ലൈ കൊടുത്ത വഴിക്ക് അക്കൗണ്ട് റിമൂവ് ചെയ്തുവെന്ന് തോന്നുന്നു.

ഒരു ലിമിറ്റിനൊക്കെ മതി, എന്തിനാണ് ആള്‍ക്കാരെ വേദനിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ സപ്പോര്‍ട്ട് ചെയ്‌തോളൂ. ആരെയാണോ ഇഷ്ടം അവരെ ഫോളോ ചെയ്തോളൂ. ഞാനിവിടെ സന്തോഷത്തോടെ കഴിഞ്ഞോട്ടെ. എന്തിനാണ് ഇവിടെ വന്ന് ചൊറിയുന്നത്. ആരും കൊള്ളില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഒരു മാന്യത കീപ്പ് ചെയ്യുക. എത്രത്തോളം വേദനിച്ചാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നതെന്ന് സ്ഥിരം കാണുന്നവര്‍ക്ക് മനസിലാവും എന്നുമാണ് ഡിവൈൻ പറയുന്നത്. 

മേഘ്‌ന വിന്‍സെന്‍റുമായുള്ള വിവാഹമോചനം നേടിയ ശേഷമായിരുന്നു ഡോണിന്‍റെ ജീവിതത്തിലേക്ക് ഡിവൈന്‍ എത്തിയത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച് വരികയാണ് ഇവര്‍. തോമുവും ചാക്കോച്ചനുമായി രണ്ട് മക്കളുണ്ട് ഇവര്‍ക്ക്.

'വിറയ്ക്കുന്ന ശരീരം, കാഴ്ച കുറഞ്ഞ പോലുള്ള പെരുമാറ്റം': വിശാലിന് വല്ലതും പറ്റിയോ, ആശങ്കയ്ക്ക് ഒടുവില്‍ സത്യം!

'ഇത് തന്ത വൈബല്ല, അധ്വാനത്തിന്റെ ഫലം', പുതുവർഷത്തിൽ കളിയാക്കിയവരെ ഞെട്ടിച്ച് കേശു!

tags
click me!