താടി വടിച്ച് ആത്മജക്ക് മുന്നിലെത്തി വിജയ്, കൈ തട്ടി മാറ്റി കുഞ്ഞ് ആത്മജ

By Web Team  |  First Published Oct 14, 2023, 8:45 AM IST

. വിജയ് പാടുന്ന പാട്ട് കേട്ട് കുഞ്ഞ് ആത്മജ ഇരിക്കുന്നതുമെല്ലാം ആരാധകർക്ക് സന്തോഷമാണ്. എന്നാൽ ഇപ്പോഴിതാ ആത്മജയെ സങ്കടപ്പെടുത്തിയിരിക്കുകയാണ് വിജയ്. 


കൊച്ചി : ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ദേവിക നമ്പ്യാരെയാണ് വിജയ് വിവാഹം ചെയ്തത്. ദേവിക ഗര്‍ഭിണിയാണെന്നുള്ള സന്തോഷവാര്‍ത്ത അടുത്തിടെയായിരുന്നു വിജയ് പങ്കുവെച്ചത്. യൂട്യൂബ് ചാനലിലൂടെയായും ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഈ താരദമ്പതിമാര്‍. തങ്ങളുടെ ജീവിതത്തില്‍ നിന്നുമുള്ള രസകരമായ നിമിഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദേവിക ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചതും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു.

കുഞ്ഞിന്റെ പേരും കുഞ്ഞിന്റെ പേരിലൊരു സ്ഥാപനവും ആരംഭിച്ചതും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. വിജയ് പാടുന്ന പാട്ട് കേട്ട് കുഞ്ഞ് ആത്മജ ഇരിക്കുന്നതുമെല്ലാം ആരാധകർക്ക് സന്തോഷമാണ്. എന്നാൽ ഇപ്പോഴിതാ ആത്മജയെ സങ്കടപ്പെടുത്തിയിരിക്കുകയാണ് വിജയ്. ഇതേവരെ താടി വെച്ച് മാത്രം വിജയിനെ കണ്ടിട്ടുള്ള മകൻ പെട്ടെന്നുള്ള മാറ്റത്തിൽ മനസിലാവാതെ വന്നതാണ് കാര്യം. താടിയും മീശയും എടുത്ത ശേഷം കുഞ്ഞിനെ പഴയപോലെ കൊഞ്ചിക്കാൻ വിജയ് നോക്കുമ്പോൾ കൈയൊക്കെ തട്ടി മാറ്റി കരയുകയാണ് ആത്മജ.

Latest Videos

എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം കുഞ്ഞ് വിജയിടെ കൂടെ പോകുന്നതും കാണാം. നിന്റച്ഛൻ ആട പറയുന്നേ എന്നാണ് വീഡിയോയ്ക്ക് വിജയ് നൽകിയ ക്യാപ്‌ഷൻ. വളരെ വേഗമാണ് വീഡിയോ വൈറലായത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

അഭിനയത്തിനൊപ്പം പാട്ടുമുണ്ട് ദേവികയുടെ കയ്യില്‍. താരം അഭിനയിച്ച പരമ്പരയിലെ പാട്ട് പാടുന്നതിനായി വിജയുടെ പക്കല്‍ പാട്ടു പഠിക്കാന്‍ എത്തിയതായിരുന്നു ദേവിക. അങ്ങനെ ഇരുവരും തമ്മില്‍ സുഹൃത്തുക്കളാവുകയായിരുന്നു. അന്ന് താന്‍ മാഷേ എന്ന് വിളിച്ചാണ് സംസാരിച്ച് തുടങ്ങിയതെന്നും ഇന്നും അങ്ങനെ തന്നെയാണ് വിളിക്കുന്നതെന്നുമാണ് ദേവിക പറയുന്നത്.

ജീവിതത്തിൽ ആദ്യമായി ഇങ്ങനെ, 'മകളുടെ കല്യാണ ഒരുക്ക'മെന്ന് ദേവി ചന്ദന.!

രജനിയും മകളും പിന്നെ രണ്ട് യുവ നടന്മാരും: 'ലാല്‍ സലാം' പുതിയ അപ്ഡേറ്റ് ഇങ്ങനെ

click me!