'ഏക ഭാര്യ ഞാനാണ്, പവിത്ര വെറും സുഹൃത്ത്' : പൊലീസിന് കത്തെഴുതി ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മി

By Web Team  |  First Published Jul 4, 2024, 9:09 PM IST

ഭാവിയിൽ തനിക്കും മകൻ വിനീഷിനും പ്രശ്‌നമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പോലീസ് രേഖകളിൽ ദർശന്‍റെ ഭാര്യയാണ് പവിത്ര ഗൗഡ എന്ന് പരാമർശിക്കരുതെന്ന് വിജയലക്ഷ്മി പോലീസ് കമ്മീഷണറോട് അഭ്യർത്ഥിച്ചു.


ബെംഗളൂരു: നടൻ ദർശന്‍റെ നിയമപരമായി വിവാഹിതയായ ഏക ഭാര്യ താനാണെന്ന് വ്യക്തമാക്കി ജയിലിൽ കഴിയുന്ന സൂപ്പർതാരം ദർശന്‍റെ ഭാര്യ വിജയലക്ഷ്മി ബെംഗളൂരു പോലീസ് കമ്മീഷണർ ബി.ദയാനന്ദയ്ക്ക് കത്തയച്ചു. അരുണസ്വാമി വധക്കേസിലെ ഒന്നാം പ്രതിയായ പവിത്ര ഗൗഡ ദര്‍ശന്‍റെ ഒരു സുഹൃത്ത് മാത്രമാണെന്ന്  വിജയലക്ഷ്മി  കത്തില്‍ പറയുന്നു.  പവിത്ര ഗൗഡ ദർശന്‍റെ ഭാര്യയാണെന്ന് പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞതാണ് വിജയലക്ഷ്മിയുടെ കത്തിന് ഇടയാക്കിയത്. കർണാടക ആഭ്യന്തര മന്ത്രിയും ദേശീയ മാധ്യമങ്ങളും ഈ തെറ്റ് ആവർത്തിച്ചെമന്നും വിജയലക്ഷ്മി പറയുന്നു. 

ഭാവിയിൽ തനിക്കും മകൻ വിനീഷിനും പ്രശ്‌നമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പോലീസ് രേഖകളിൽ ദർശന്‍റെ ഭാര്യയാണ് പവിത്ര ഗൗഡ എന്ന് പരാമർശിക്കരുതെന്ന് വിജയലക്ഷ്മി പോലീസ് കമ്മീഷണറോട് അഭ്യർത്ഥിച്ചു. പവിത്ര ഗൗഡ സഞ്ജയ് സിങ് എന്നയാളെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അയാളില്‍ ഒരു മകളുണ്ടെന്നും പോലീസ് രേഖകളിൽ ഈ വസ്തുതകൾ കൃത്യമായി രേഖപ്പെടുത്തണമെന്നും വിജയലക്ഷ്മി കത്തില്‍ പറയുന്നു. 

Latest Videos

"എനിക്ക് ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ട്, നിയമം അതിന്‍റെ വഴിക്ക് പോകുമെന്ന് വിശ്വസിക്കുന്നു. പവിത്ര ഗൗഡ എന്‍റെ ഭർത്താവിന്‍റെ സുഹൃത്താണ് എന്നത് സത്യമാണെങ്കിലും അവൾ ദര്‍ശന്‍റെ ഭാര്യയല്ല. ദർശനുമായി നിയമപരമായി വിവാഹിതയായ ഏക ഭാര്യ ഞാനാണ്. 2003 മെയ് 19 ന് ഹിന്ദു തീർത്ഥാടന കേന്ദ്രമായ ധർമ്മസ്ഥലയിൽ വച്ചാണ് വിവാഹം നടന്നത്" വിജയലക്ഷ്മി പറഞ്ഞു.

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസിൽ ദർശനും ഇയാളുടെ പങ്കാളി പവിത്ര ഗൗഡയും മറ്റ് 15 പേരും അറസ്റ്റിലാണ്. ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് കോടതി ജൂലൈ 18വരെ നീട്ടിയിട്ടുണ്ട്. 

ദർശന്‍റെ കടുത്ത ആരാധകനായ രേണുകസ്വാമി പവിത്ര ഗൗഡയ്ക്കെതിരെ അപകീർത്തികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ അയച്ചിരുന്നു. അതിനെ തുടര്‍ന്ന് അയാളെ വിളിച്ചുകൊണ്ട് വന്ന് ദര്‍ശനും സംഘവും ബംഗളൂരുവിൽ എത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. 

“സത്യം പറഞ്ഞാൽ ഇന്ത്യന്‍ 2 അഭിനയിക്കാന്‍ കാരണം അതായിരുന്നു" റിലീസിന് മുന്‍പ് തുറന്ന് പറഞ്ഞ് കമല്‍ഹാസന്‍

'ചമ്മിയ പ്രൊഡ്യൂസറെ നോക്കി ചിരിക്കുന്ന നായകന്‍': ബേസില്‍ ടൊവിനോ വീഡിയോ വൈറല്‍

click me!