ദർശന്‍റെ മാനേജറെ സൂപ്പര്‍ താരത്തിന്‍റെ ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി

By Web Team  |  First Published Jun 19, 2024, 7:57 AM IST

ദർശൻ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും നടന്‍റെ സ്വത്തുക്കളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്ന  ശ്രീധർ താന്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നു എന്ന് വിവരിക്കുന്ന വീഡിയോയും ചെയ്താണ് ആത്മഹത്യ ചെയ്തത്. ഒപ്പം ആത്മഹത്യകുറിപ്പും ലഭിച്ചിട്ടുണ്ട്. 


ബെംഗളൂരു: കന്നഡ സൂപ്പര്‍താരം ദർശന്‍റെ മാനേജർ ശ്രീധറിനെ മരിച്ച നിലയില്‍ കണ്ടെത്തി. 2024 ജൂൺ 18-ന് ബെംഗളൂരുവിലെ നടന്‍റെ ഫാം ഹൗസിലാണ് മാനേജറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീധര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസ് പറയുന്നത്. നടന്‍ ദര്‍ശന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ അവസ്ഥയില്‍ ഈ സംഭവം ഏറെ വാര്‍ത്ത പ്രധാന്യം നേടുകയാണ്.

ദർശൻ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും നടന്‍റെ സ്വത്തുക്കളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്ന  ശ്രീധർ താന്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നു എന്ന് വിവരിക്കുന്ന വീഡിയോയും ചെയ്താണ് ആത്മഹത്യ ചെയ്തത്. ഒപ്പം ആത്മഹത്യകുറിപ്പും ലഭിച്ചിട്ടുണ്ട്.  ആത്മഹത്യ എന്നത് തന്‍റെ തീരുമാനമാണെന്നും. ഇപ്പോള്‍ നടക്കുന്ന കൊലപാതക കേസ് അന്വേഷണത്തിന്‍റെ പേരില്‍ തന്‍റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും വീഡിയോയില്‍ ശ്രീധര്‍ പറയുന്നു. 

Latest Videos

undefined

ശ്രീധറിന്‍റെ ആത്മഹത്യയും ദർശൻ  ഉൾപ്പെട്ട രേണുക സ്വാമി വധക്കേസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കന്നഡ സിനിമയിലെ സൂപ്പര്‍താരം ഉള്‍പ്പെട്ട കേസ് എന്നതിനാല്‍ തന്നെ   രേണുക സ്വാമി വധക്കേസ് ഇതിനകം തന്നെ മാധ്യമ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

കന്നഡ സിനിമാ വ്യവസായത്തിലെ "ചലഞ്ചിംഗ് സ്റ്റാർ", ഡി ബോസ് എന്ന് വിളിക്കപ്പെടുന്ന ദർശൻ കഴിഞ്ഞാഴ്ചയാണ് രേണുക സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ദർശന്‍റെ സുഹൃത്ത് നടി പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചതിന് അയാളെ തല്ലിക്കൊന്നും എന്നതാണ് കേസ്. രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും കൊലപ്പെടുത്താനും ദർശൻ നിര്‍ദേശം നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. 

ശ്രീധറിന്‍റെ മരണം കൊലപാതക കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം പുറത്തുവരാതിരിക്കാനാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന ആരോപണം കന്നഡ മാധ്യമങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. ദര്‍ശന്‍റെ അറസ്റ്റിന് പിന്നിലെ കന്നഡ സിനിമയിലെ വന്‍ താരങ്ങളായ കിച്ച സുദീപ്, ഉപേന്ദ്ര എന്നിവര്‍ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. 

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ 'ഗഗനചാരി': വ്യത്യസ്തമായ ട്രെയിലര്‍ ഇറങ്ങി

ദർശന് കുരുക്ക് മുറുകുന്നു; നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, നടന്റെ വീട്ടിൽ പരിശോധന നടത്തിയേക്കും

click me!