കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ആതിര മാധവ്, നവരാത്രി ദിനത്തിൽ പങ്കുവെച്ച ട്രാൻസിഷൻ വീഡിയോ വൈറലാകുന്നു.
തിരുവനന്തപുരം: കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. പരമ്പരയില്‍ നിന്നും മാറിയെങ്കിലും ആതിരയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഗര്‍ഭിണി ആയതോടെയായിരുന്നു ആതിര മാധവ് കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത്. യൂട്യൂബ് ചാനലുമായും ആതിര സജീവമാണ്. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു ആതിര. ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു താരത്തിന്.
ഇപ്പോഴിതാ കിടിലൻ ട്രാൻസിഷൻ വീഡിയോ ചെയ്തിരിക്കുകയാണ് ആതിര മാധവ്. നവരാത്രി ദിനവുമായി ബന്ധപ്പെട്ടാണ് ട്രാൻസിഷൻ. തുടക്കത്തിൽ സാധാ വേഷത്തിൽ പൂജ ചെയ്യുന്നത് പോലെ വരുന്നെങ്കിലും പിന്നീട് ഞൊടിയിടയിൽ ദേവിയെപ്പോലെ അണിഞ്ഞൊരുങ്ങി മാറുന്നതാണ് വീഡിയോ. നല്ല ഐശ്വര്യത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ആരാധകരെല്ലാം മികച്ച അഭിപ്രായമാണ് വീഡിയോയ്ക്ക് നൽകുന്നതും. ഏവർക്കും താരം നവരാത്രി ആശംസകളും നേരുന്നുണ്ട്.
കഴിഞ്ഞ ദിവസം ആതിര തന്റെ യുട്യൂബ് ചാനലിൽ അനുമോൾക്കൊപ്പം പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. കള്ള് കുടിച്ച് ലെവലില്ലാതെയായ അനു ആതിരയുടെ മടിയിലേക്ക് വീഴുകയാണ്. ശേഷം അവിടുള്ള ചാലില്‍ കിടക്കണമെന്നും ചൂട് എടുക്കുന്നത് കൊണ്ട് എസി വെക്കാനുമൊക്കെ പറയുകയാണ്. അനുവിന്റെ ബോധമില്ലായ്മ കണ്ട് പകച്ച ആതിര നടിയോട് ഇത് നിര്‍ത്താനും ആളുകള്‍ മോശക്കാരിയായി കാണുമെന്നുമൊക്കെ പറയുന്നുണ്ട്.
അനു ശരിക്കും കള്ള് കുടിച്ച് മയങ്ങി വീണതാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. സത്യത്തില്‍ നടി ആതിര മാധവിന് പ്രാങ്ക് കൊടുക്കുന്നതിന് വേണ്ടി എടുത്തൊരു തമാശമാത്രമായിരുന്നു. കള്ള് കുടിക്കാത്ത ആതിരയെ കളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെങ്കിലും അത് സത്യമാണെന്ന് നടി വിശ്വസിക്കുകയായിരുന്നു. ഇതൊരു പ്രാങ്ക് വീഡിയോ ആണെന്ന് മനസിലായതോടെ അനുമോള്‍ക്ക് നല്ല ഒരു ഭാവി ഉണ്ടെന്നും അനുവിന്റെ കള്ളുകുടി അഭിനയം തകര്‍ത്തുവെന്നുമുള്ള കമന്റുകളും വരാന്‍ തുടങ്ങി. ആതിര ഇത് അഭിനയം അല്ലെങ്കില്‍ സംഭവം പൊളിച്ചു എന്നാണ് ആരാധകര്‍ ആതിരയോട് പറയുന്നത്.
ദുബായിലെ ഭര്‍ത്താവിന് ഗംഭീര സര്‍പ്രൈസ് നല്‍കി നടി ഹരിത നായര്‍
'മേഘ്‌നയുടെ ഒരു ദിവസത്തെ ഭക്ഷണം ഇത്രയും സിമ്പിൾ ആണോ?' : ഇതാണ് കഴിക്കുന്നതെന്ന് വെളിപ്പെടുത്തി നടി