ഇതാണോ 'വാലിബനി'ലെ അടുത്ത ലുക്ക്? കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പറയുന്നത്

By Web Team  |  First Published Mar 20, 2023, 5:21 PM IST

നേരത്തെ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് അടക്കമുള്ള ചിത്രങ്ങളില്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്‍റെ റോളില്‍ സേതു ശിവാനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്


തിയറ്ററുകളില്‍ ഒരു കാലത്ത് നിറഞ്ഞ കൈയടി നേടിയിട്ടുള്ള മോഹന്‍ലാലിന്‍റെ മാസ് കഥാപാത്രങ്ങളില്‍ പലരുടെയും മാനറിസമായിരുന്നു മീശപിരിക്കല്‍. എന്നാല്‍ ഏറെക്കാലമായി അദ്ദേഹം താടി വച്ചാണ് എല്ലാ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറെന്ന പരാതി കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്കു പോലുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ താടി വഹിച്ച മോഹന്‍ലാലിന്‍റെ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്. എന്നാല്‍ ഇതൊരു യഥാര്‍ഥ ഫോട്ടോ​ഗ്രാഫ് അല്ല, മറിച്ച് സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്‍റെ ഭാവനയില്‍ വിരിഞ്ഞതാണ്. താടി വടിച്ച്, ഹാന്‍ഡില്‍ബാര്‍ മാതൃകയിലുള്ള മീശയും വച്ചാണ് ചിത്രത്തില്‍ മോഹന്‍ലാല്‍.

ഈ ചിത്രം കണ്ടതോടെ സിനിമാപ്രേമികള്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാന ചോദ്യം ഇതാണ്. ഈ ലുക്കില്‍ ഏതെങ്കിലും ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമോ? ലിജോ ജോസ് പെല്ലിശ്ശേരി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ എത്തുന്ന ഒരു ​ഗെറ്റപ്പ് ഇതായിരിക്കുമെന്നാണ് ഒരു വിഭാ​ഗം ആരാധകരുടെ പ്രതീക്ഷ. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അത് പങ്കുവെക്കുന്നുമുണ്ട്. ചിത്രത്തില്‍ ഒന്നിലേറെ ​ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മലൈക്കോട്ടൈ വാലിബന്‍ ടീമിനൊപ്പം സേതു ശിവാനന്ദന്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ഈ ലുക്കില്‍ എത്തുമെന്ന് ഔദ്യോ​ഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by SETHU SIVANANDAN (@sethusivanandan)

നേരത്തെ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് അടക്കമുള്ള ചിത്രങ്ങളില്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്‍റെ റോളില്‍ സേതു ശിവാനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രുദ്ര സിംഹാസനം, കസബ, എസ്‍ജി 251 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ഇതേ റോളില്‍ പ്രവര്‍ത്തിച്ച് കൈയടി നേടിയിട്ടുണ്ട്. 

മലയാളി സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതുതന്നെയാണ് ചിത്രത്തിന്‍റെ യുഎസ്‍പി. പൂര്‍ണ്ണമായും രാജസ്ഥാന്‍ ലൊക്കേഷനാക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ALSO READ : ആശംസകളുമായി മലയാള സിനിമാലോകം; ഉത്തര ശരത്തിന്‍റെ വിവാഹ വീഡിയോ ട്രെയ്‍ലര്‍

click me!