2007 എപ്രിലിൽ പ്രദർശനത്തിനെത്തിയ ഛോട്ടാ മുംബൈ അന്ന് വലിയ ബോക്സോഫീസ് വിജയമായിരുന്നു. ഇപ്പോഴും ഈ ചിത്രത്തിലെ തമാശ രംഗങ്ങള്‍ മീം ആയും മറ്റും ഉപയോഗിക്കാറുണ്ട്.
കൊച്ചി: 2007ല്‍ റിലീസായി വന്‍ വിജയം നേടിയ ചിത്രമാണ് ഛോട്ടാ മുംബൈ. അൻവർ റഷീദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് ഇന്നും പ്രേക്ഷകര്‍ ടിവിയിയും ഓണ്‍ലൈനിലും കാണുന്ന ഈ മോഹൻലാൽ നായകനായ ചിത്രം. മണിയൻപിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചത്.
സായി കുമാർ, സിദ്ധിഖ്, കലാഭവൻ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, ഭാവന, ബിജുകുട്ടന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 2007 എപ്രിലിൽ പ്രദർശനത്തിനെത്തിയ ഛോട്ടാ മുംബൈ അന്ന് വലിയ ബോക്സോഫീസ് വിജയമായിരുന്നു. ഇപ്പോഴും ഈ ചിത്രത്തിലെ തമാശ രംഗങ്ങള്‍ മീം ആയും മറ്റും ഉപയോഗിക്കാറുണ്ട്.
മോഹന്‍ലാല്‍ അവതരിപ്പിച്ച തലയുടെ ഛോട്ടാ മുംബൈ ഗ്യാംങിലെ അംഗമാണ് ചിത്രത്തില്‍ ബിജു കുട്ടന്‍ അവതരിപ്പിച്ച സുശീലൻ എന്ന് റോള്‍. ഇപ്പോള്‍ ബിജു കുട്ടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ഛോട്ടാ മുംബൈ ഓര്‍മ്മയാണ് വൈറലാകുന്നത്.
പുതിയ എഐ സാങ്കേതിക വിദ്യയില്‍ ഛോട്ടാ മുംബൈ താരങ്ങളെ വീണ്ടും അവതരിപ്പിച്ച വീഡിയോയാണ് ഇത്. ഇതില്‍ ഛോട്ടാ മുംബൈ സിനിമയിലെ തല എന്ന ഗാനത്തിന്‍റെ ഒരു ഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ വളരെ മനോഹരമായാണ് തല ഗ്യാംങ് പ്രത്യക്ഷപ്പെടുന്നു. ഒരു ലൌ ഇമോജിയോടെയാണ് ബിജുകുട്ടന്‍ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.
അതേ സമയം ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. പലരും വളരെ നൊസ്റ്റാള്‍ജിയ അനുഭവമാണ് ഇതിന് അടിയില്‍ പങ്കുവയ്ക്കുന്നത്. ഛോട്ടാ മുംബൈ 2 ഭാഗത്തിന് സ്കോപ്പുണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്തായാലും ആയിരക്കണക്കിന് ലൌ റിയാക്ഷന്‍സ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
ബോളിവുഡില്‍ നിന്നും വീണ്ടും ബോംബ് ടൈഗർ ഷെറോഫ് വകയോ; ഗണപതിന്‍റെ ബോക്സോഫീസ് അവസ്ഥ.!