സിരിഷിൻ്റെ മരണവാർത്ത നടി ശ്രീ റെഡ്ഡി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സിരിഷിൻ്റെ പഴയ ചിത്രം തൻ്റെ എക്‌സിൽ ഇവര്‍ പോസ്റ്റ് ചെയ്യുകയും സിരിഷിന് ആദരാഞ്ജലി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഹൈദരാബാദ്: തെലുങ്ക് നടൻ രാം ചരണിൻ്റെ അനുജത്തിയും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മകളുമായ ശ്രീജ കൊണ്‍ഡേലയുടെ മുൻ ഭർത്താവ് സിരീഷ് ഭരദ്വാജ് ബുധനാഴ്ച അന്തരിച്ചു. ശ്വാസകോശ തകരാറിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാല്‍ സിരീഷ് മരിച്ചതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു എന്നാണ് സിരീഷ് ഭരദ്വാജനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 39 വയസായിരുന്നു.
സിരിഷിൻ്റെ മരണവാർത്ത നടി ശ്രീ റെഡ്ഡി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സിരിഷിൻ്റെ പഴയ ചിത്രം തൻ്റെ എക്‌സിൽ ഇവര്‍ പോസ്റ്റ് ചെയ്യുകയും സിരിഷിന് ആദരാഞ്ജലി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2007ൽ ഹൈദരാബാദിലെ ആര്യസമാജ ക്ഷേത്രത്തിൽ വച്ച് ശ്രീജയെ വിവാഹം കഴിച്ചതോടെയാണ് സിരീഷ് വാർത്തകളിൽ ഇടം നേടിയത്.
സിഎ ബിരുദം നേടിയ ശ്രീജ വീട്ടുകാരുടെ ആഗ്രഹത്തിനെതിരെ നിന്നാണ് അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന സിരീഷിനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയത്. വിവാഹം കഴിക്കുന്നതിന് മുമ്പ് ഇരുവരും നാല് വർഷമായി പ്രണയത്തിലായിരുന്നു.
അന്ന് ഈ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ശ്രീജയെ തട്ടിക്കൊണ്ടുപോയി എന്നാണ് അന്ന് രാഷ്ട്രീയ നേതാവ് കൂടിയായിരുന്ന ചിരഞ്ജീവി പരാതി നല്‍കിയത്. എന്നാല്‍ പൊലീസിനോട് താന്‍ സിരീഷിനൊപ്പം പോകുന്നു എന്നാണ് ശ്രീജ പറഞ്ഞത്. അന്ന് വളരെ വിവാദം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു അത്.
എന്നാല്‍ അവരുടെ വിവാഹം ബന്ധം അധികകാല നീണ്ടു നിന്നില്ല. അവർ 2014-ൽ ഔദ്യോഗികമായി വേർപിരിഞ്ഞു. പിന്നീട് 2016-ൽ ബെംഗളൂരുവിൽ നടന്ന ഒരു ഗംഭീര ചടങ്ങിൽ വ്യവസായിയായ കല്യാണ് ദേവിനെ ശ്രീജ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് ഒരു മകളും ഉണ്ട്.
ദർശന്‍റെ മുൻ മാനേജറുടെ തിരോധാനത്തിലും ദുരൂഹത; കാണാതായിട്ട് എട്ട് വർഷം, ഇരുട്ടില്‍തപ്പി പൊലീസ്
തന്‍റെ ചിത്രത്തിലെ നായകന്‍റെ മുന്‍ഭാര്യയ്ക്ക് എതിരെ മാനനഷ്ടക്കേസ് കൊടുത്ത് 'കാന്താര' നായിക