നടി ചന്ദ്ര ലക്ഷ്മണ്‍ ഭര്‍ത്താവ് ടോഷ് ക്രിസ്റ്റിക്കും മകനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
കൊച്ചി: സ്വന്തത്തിലെ സാന്ദ്ര നെല്ലിക്കാടനെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. സ്വന്തം സുജാതയിലൂടെയായാണ് ചന്ദ്ര ലക്ഷ്മണ്‍ വില്ലത്തി ഇമേജ് മാറ്റിയത്. ഈ പരമ്പരയില്‍ അഭിനയിക്കുന്ന സമയത്ത് ടോഷും ചന്ദ്രയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു, ആദ്യം ഇരുവരും ചിരിച്ച് തള്ളിയെങ്കിലും പിന്നീട് കാര്യമായെടുക്കുകയായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷവും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായി ബ്രേക്കെടുത്ത ചന്ദ്ര സുജാതയിലൂടെയായിരുന്നു തിരിച്ചെത്തിയതും.
ഇപ്പോഴിതാ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചന്ദ്ര. മകനും ഭർത്താവ് ടോഷ് ക്രിസ്റ്റിക്കുമൊപ്പം വളരെ സന്തോഷവതിയായാണ് ചിത്രത്തിൽ ചന്ദ്ര കാണുന്നത്. ഞങ്ങൾ മൂവരും എന്ന ക്യാപ്‌ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. മകന്റെ പിറന്നാൾ ആഘോഷത്തിനായുള്ള ഒത്തുചേരൽ എന്ന് സൂചിപ്പിക്കുന്നതാണ് ടാഗുകൾ. കഴിഞ്ഞ ദിവസമായിരുന്നു അയാന് രണ്ട് വയസ് പൂർത്തിയായത്. ചന്ദ്രയും ടോഷും മകന് ആശംസകൾ അറിയിച്ച് പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. കൂടുതൽ ആഘോഷങ്ങളില്ലെയെന്ന ചോദ്യമാണ് ആരാധകരിൽ നിന്നും വരുന്നത്.
വിവാഹശേഷമുള്ള ജീവിതം കൂടുതല്‍ മനോഹരമാണ്. ഒന്നിനും മാറ്റമൊന്നുമില്ലായിരുന്നു. നിന്റെ വിവാഹം കഴിഞ്ഞതാണ് കേട്ടോയെന്ന് ഞാന്‍ സ്വയം ഓര്‍മ്മിപ്പിക്കുമായിരുന്നു. ഒറ്റ കുട്ടിയായിരുന്നതിനാല്‍ എനിക്ക് ആരോടും ഒന്നും പങ്കിടാനില്ലായിരുന്നു. കല്യാണം കഴിഞ്ഞതോടെയാണ് അങ്ങനെയൊരാളെ കിട്ടിയത്. അതുവരെയുള്ള കുറവുകളെല്ലാം അദ്ദേഹമാണ് നികത്തിയത്. നന്നായി കെയര്‍ ചെയ്യുന്ന ഭര്‍ത്താവും, മികച്ചൊരു അച്ഛനുമാണ് അദ്ദേഹം.
മകന്റെ കാര്യങ്ങള്‍ ഞങ്ങളൊന്നിച്ചാണ് ചെയ്യാറുള്ളതെന്നും ചന്ദ്ര പറഞ്ഞിരുന്നു. ചന്ദ്ര ഹിന്ദുവും ടോഷ് ക്രിസ്ത്യനുമാണ്. രണ്ട് രീതികളിലായാണ് ഇവരുടെ വിവാഹം നടത്തിയത്. മതം ഞങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശ്‌നമായി വന്നിട്ടില്ല. പൂജ മുറിയില്‍ എല്ലാ ദൈവങ്ങളുമുണ്ട്. ചടങ്ങുകളൊക്കെ നടത്തുമ്പോള്‍ രണ്ട് കൂട്ടരുടേയും താല്‍പര്യം പരിഗണിക്കാറുണ്ട് എന്ന് ചന്ദ്ര നേരത്തെ പറഞ്ഞിരുന്നു.
മിനി സ്ക്രീന്‍ ഭാര്യയ്ക്കും റിയൽ ഭാര്യയ്ക്കുമൊപ്പം റെയ്ജൻ, 'ഒരേ പ്രശ്നം' ഉള്ളവരെന്ന് മൃദുല വിജയ്