ഇപ്പോളിതാ 'അഞ്ജലിയും, വര്‍ഷയും, ഊര്‍മിളയുമെല്ലാം ഒന്നിച്ച് കൂടിയിരിക്കുകയാണ്. കഴിഞ്ഞദിവസമാണ്, 'നമ്മള്‍ തിരഞ്ഞെടുക്കുന്ന കുടുംബമാണ് സുഹൃത്തുക്കള്‍. സിന്‍സ് 2014' എന്നുപറഞ്ഞുകൊണ്ട് ചാരുത ബൈജു ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്.
തിരുവനന്തപുരം: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത പരമ്പരയാണ് ചന്ദനമഴ. അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും, പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകര്‍ ഇ്‌നും ഓര്‍ത്തിരിക്കുന്നുണ്ട്.ചന്ദനമഴയ്ക്കുശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നവരും, പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇന്നും എത്തുന്നവരുമുണ്ട്. നടി മേഘ്‌ന വിന്‍സെന്റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദനമഴ പരമ്പര ഏറെ റേറ്റിംഗുള്ള ദുര്‍ലഭം പരമ്പരയില്‍ ഒന്നായിരുന്നു. ശാലു കുര്യന്റെ വര്‍ഷ എന്ന കഥാപാത്രവും, രൂപശ്രിയുടെ ഊര്‍മിളയെന്ന അമ്മ കഥാപാത്രവും, ചാരുതയുടെ അഞ്ജലിയെന്ന കഥാപാത്രവുമെല്ലാം പ്രേക്ഷകമനസ്സില്‍ ഇപ്പോഴുമുള്ളവയാണ്.
ഇപ്പോളിതാ 'അഞ്ജലിയും, വര്‍ഷയും, ഊര്‍മിളയുമെല്ലാം ഒന്നിച്ച് കൂടിയിരിക്കുകയാണ്. കഴിഞ്ഞദിവസമാണ്, 'നമ്മള്‍ തിരഞ്ഞെടുക്കുന്ന കുടുംബമാണ് സുഹൃത്തുക്കള്‍. സിന്‍സ് 2014' എന്നുപറഞ്ഞുകൊണ്ട് ചാരുത ബൈജു ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. ചിത്രത്തില്‍ രൂപശ്രീയും, ശാലു കുര്യനും ചാരുതയോടൊപ്പമുണ്ടായിരുന്നു. ശേഷമാണ് ലേഡീസ് ഡേ ഔട്ട് എന്നുപറഞ്ഞുകൊണ്ട് ശാലു വീഡിയോ പങ്കുവച്ചത്.
വളരെ കാലത്തിനുശേഷം തങ്ങളുടെ പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. 2014 മുതല്‍ 2017 വരെയായിരുന്നു ചന്ദനമഴ സംപ്രേഷണം ചെയ്തിരുന്നത്. ശേഷം ചാരുതയും, ശാലുവും മിനിസ്‌ക്രീനില്‍നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. രൂപശ്രീയാകട്ടെ മലയാളം പരമ്പരകള്‍ വിട്ട്, ഇപ്പോള്‍ തമിഴിലാണ് കൂടുതലായി ആക്ടീവായിട്ടുള്ളത്.
രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അത് തന്റെ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട് ചാരുത. കൂടാതെ വക്കീല്‍ കൂടിയാണ് ചാരുതയിപ്പോള്‍. വളരെ നാളുകള്‍ക്കുശേഷം തങ്ങളുടെ പ്രിയ താരങ്ങളെ കണ്ട സന്തോഷം കമന്റുകളായാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. ഇത്രനാള്‍ എവിടെയായിരുന്നു എന്നാണ് ചാരുതയോട് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഏതായാലും ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.