പിറന്നാൾ വിഷ് ചെയ്യാൻ ആരുമില്ല, തൊണ്ടയിടറി വീട്ടമ്മ; വൻ സർപ്രൈസുമായി സിനിമാ താരങ്ങൾ, മനംനിറഞ്ഞ് സാവിത്രി

By Web Team  |  First Published Dec 1, 2023, 8:18 AM IST

എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ടുള്ള മറുപടിയും സാവിത്രി നൽകിയിട്ടുണ്ട്. 


പിറന്നാൾ ആഘോഷിക്കാത്തവരായി ആരാണ് ഉള്ളത്. ഭൂരിഭാ​ഗം പേരും തങ്ങളുടെ പിറന്നാളുകൾ ആഘോഷിക്കാറുണ്ട്.  ഇത്തരം ആഘോഷങ്ങൾക്ക് പ്രായവ്യത്യാസം ഇല്ലതാനും. ഈ സ്പെഷ്യൽ ഡേയിൽ ആരെങ്കിലുമൊക്കെ വിഷ് ചെയ്യാനും സമ്മാനങ്ങൾ തരണമെന്നും പലരും ആ​ഗ്രഹിക്കാറുണ്ട്. എന്നാൽ ഭൂരിഭാ​ഗം പേർക്കും ചിലപ്പോൾ ആ ഭാ​ഗ്യം ലഭിക്കണമെന്നില്ല. അത്തരത്തിൽ ഒരു വീട്ടമ്മ പങ്കുവച്ച പോസ്റ്റ് ആണ് കഴിഞ്ഞ ഏതാനും നാളുകളായി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ സജീവമായ സാവിത്രി എന്ന വീട്ടമ്മയുടേതാണ് വീഡിയോ. 

"ഇന്ന് എന്റെ പിറന്നാളാണെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങളെങ്ങനെ അറിയാനാ..എന്റെ വീട്ടിൽ ഉള്ളവർക്കെ അറിയില്ല. പിന്നെയാണോ നിങ്ങൾക്ക്. ഇപ്പോ സമയം അഞ്ച് മണിയായി. ഇതുവരെ ഒരു മനുഷ്യര് പോലും ആശംസ അറിയിച്ചിട്ടില്ല. നിങ്ങൾ ചോദിക്കുമാകും 90മത്തെ വയസിലാണോ അമ്മച്ചി പിറന്നാൾ ആഘോഷിക്കുന്നതെന്ന്. ഇപ്പോൾ നൂറ് വയസുള്ളവരും ബർത്ത് ഡേ ആഘോഷിക്കുന്നുണ്ട്. പക്ഷേ എനിക്ക് ബർത്ത് ഡേ വിഷ് ചെയ്യാനൊന്നും ആരുമില്ല. എല്ലാവരും ഉണ്ട്. പക്ഷേ നമ്മുടെ പിറന്നാൾ ഓർത്തിരുന്ന് ചെയ്യാൻ ഒന്നും ആരും ഇല്ല. നിങ്ങൾ ഈ വീഡിയോ കണ്ടിട്ട് എല്ലാവരും എന്നെ വിഷ് ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആ​ഗ്രഹമാണ്", എന്നാണ് തൊണ്ടയിടറി സാവിത്രി പറഞ്ഞത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Savithri Ambi (@savithri.ambi)

വീഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി പേരാണ് സാവിത്രിക്ക് ആശംസയുമായി രം​ഗത്തെത്തിയത്. ഒപ്പം നിനച്ചിരാക്കാതെ സിനിമാ താരങ്ങളും രം​ഗത്തെത്തി. ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ശിൽപ ബാല, നിരഞ്ജന അനൂപ്, സിതാര കൃഷ്ണകുമാർ, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ജു ജോസഫ്, നവ്യ നായർ,നിഖില വിമൽ തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളാണ് സാവിത്രിക്ക് ആശംസയുമായി രം​ഗത്തെത്തിയത്. "ഹാപ്പി ബർത്ത് ഡേ ചേച്ചി..ഈ കാണിച്ച ചങ്കൂറ്റം..അത് പൊളിയാണ് കേട്ടോ..", എന്നാണ് നവ്യ നായർ കുറിച്ചത്. ഇവർക്ക് എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ടുള്ള മറുപടിയും സാവിത്രി നൽകിയിട്ടുണ്ട്. 

വിവാഹ ശേഷം അച്ഛന്റെ സ്ഥാനം ഭർത്താവിന് കൈമാറണമെന്നുണ്ടോ ? കമന്റിന് മറുപടിയുമായി അപ്സര

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!