കഴിഞ്ഞദിവസം റെഡ് എഫ്.എമിന് നല്‍കിയ അഭിമുഖത്തിലാണ് ജീവയുടെ കാര്‍ സ്‌നേഹം അപര്‍ണ്ണ വ്യക്തമാക്കിയത്.
സോഷ്യല്‍മീഡിയയില്‍ ആളുകള്‍ക്ക് ഏറെ പ്രിയങ്കരരായ താരജോഡികളാണ് ജീവയും അപര്‍ണ്ണയും. മിനിസ്‌ക്രീനിലൂടെയാണ് ഇരുവരേയും മലയാളികള്‍ക്ക് പരിചയമെങ്കിലും സോഷ്യല്‍മീഡിയയിലെ തരംഗങ്ങളാണ് ഇരുവരും. മനോഹരമായ ആങ്കറിംഗിലൂടെ കാഴ്ച്ചക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചത്. ക്യാബിന്‍ ക്രൂ ആയിരുന്ന അപര്‍ണ്ണ ഒരു മാറ്റം ആഗ്രഹിച്ചാണ് ആങ്കറിംഗിലേക്ക് എത്തുന്നത്. അപര്‍ണ്ണയും ജീവയും ഒന്നിച്ചുള്ള യൂട്യൂബ് ചാനലും ആരാധകര്‍ക്കിടയില്‍ വൈറലാണ്. കഴിഞ്ഞദിവസം റെഡ് എഫ്.എമിന് നല്‍കിയ അഭിമുഖത്തിലാണ് ജീവയുടെ കാര്‍ സ്‌നേഹം അപര്‍ണ്ണ വ്യക്തമാക്കിയത്.
നാല് വര്‍ഷത്തോളം ക്യാബിന്‍ ക്രൂ ആയി വര്‍ക്ക് ചെയ്തതിന് ശേഷമാണ് ഒരു മാറ്റം ആഗ്രഹിച്ച് തിരികെ കൊച്ചിയിലേക്ക് എത്തിയത്. പുതിയൊരു കോഴ്‌സ് പഠിച്ച് ജോലി നേടാനൊന്നും സമയം ഇല്ലായിരുന്നു. അങ്ങനെയാണ് അറിയാവുന്ന ജോലിയായ ആങ്കറിംഗിലേക്ക് എത്തിപ്പെട്ടത്. യൂട്യൂബും ഇന്‍സ്റ്റഗ്രാമും തുടങ്ങുന്ന സമയത്തൊന്നും ഇങ്ങനെ ക്ലിക്കാകും എന്നൊന്നും കരുതിയിട്ടേയില്ലെന്നും അപര്‍ണ്ണ പറയുന്നു. സോഷ്യല്‍മീഡിയ ഇല്ലാത്ത സാഹചര്യത്തെക്കുറിച്ചെല്ലാം ചിന്തിക്കാറുണ്ട്.. അങ്ങനേയും ചിന്തിക്കണമല്ലോ.. പിന്നെ ജീവിക്കണ്ടേ എന്നാണ് അപര്‍ണ്ണയുടെ ഭാഷ്യം.
ഫാഷനബിളായ ഐറ്റംസ് വാങ്ങാനും ഉപയോഗിക്കാനുമെല്ലാം എനിക്കും ജീവയ്ക്കും ഇഷ്ടമാണ്, ഇപ്പോള്‍ ജീവയ്ക്ക് മാലയില്‍ ചെറിയ ക്രേസ് തുടങ്ങിയിട്ടുണ്ട്. അത് കാണിക്കാനായി രണ്ടുമൂന്ന് ബട്ടണുകളും തുറന്നിടുന്നുണ്ട്. അത്ര ബട്ടണ്‍ തുറന്നിടേണ്ടായെന്നും, അതെല്ലാം ഞാന്‍ മാത്രം കണ്ടാല്‍ മതിയൊന്നും താന്‍ ജീവയോട് പറഞ്ഞിട്ടുണ്ടെന്നും അപര്‍ണ്ണ പറയുന്നുണ്ട്. വര്‍ക്ക് ഇല്ലാത്ത ദിവസം ജീവയ്ക്ക് വലിയ മടിയാണ്. എണ്ണീക്കാനും, ഭക്ഷണം കഴിക്കാനും വരെ മടിയാണ്. എന്നാല്‍ വീട് ഒരുക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഉത്സാഹികളാണ്.
അതുപോലെതന്നെ കാറിന്റെ കാര്യത്തില്‍ ജീവ കൂറച്ചധികം കോണ്‍ഷ്യസാണ്. ഞാനെങ്ങാനും കാര്‍ വൃത്തികേടാക്കിയാല്‍ എന്നെ കൊല്ലുന്ന തരത്തിലാണ് ജീവ പെരുമാറുക. ഞാനാണോ കാറാണോ വലുത് എന്ന് ചോദിച്ചാല്‍, ഒന്ന് സംശയിച്ചേ ജീവ മറുപടി പറയാറുള്ളു.
'വിവാഹ മോചനം ഒരിക്കലും തെറ്റല്ല', അപർണയും ജീവയും പറയുന്നു
'ഏഴ് വർഷം കടന്നു പോയി'; വിവാഹ വാര്‍ഷികം ആഘോഷിച്ച് ജീവയും അപര്‍ണയും; വീഡിയോ