ലെഹങ്കയിൽ സുന്ദരിയായി ബിന്നി സെബാസ്റ്റ്യൻ, ചിത്രങ്ങൾ

By Web TeamFirst Published Oct 30, 2024, 9:00 PM IST
Highlights

'ഗീതാ ഗോവിന്ദ'ത്തിലൂടെ ഏറെ ആരാധകരെ നേടിയ താരം

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. കുടുംബവിളക്ക് താരം നൂബിൻ ജോണിയാണ് താരത്തിന്റെ ഭർത്താവ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. യുട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.

ഇപ്പോഴിതാ കല്യാണപ്പെണ്ണിനെ പോലെ മനോഹരിയായി താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഫോകസ് ഐ വെഡിങ് സ്റ്റുഡിയോ ആണ് ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്. ഡിസൈൻസ് ബൈ രേവതി എന്ന ബൊട്ടീക് ആണ് ബിന്നിയുടെ വസ്ത്രം തയാറാക്കിയത്. വിവിധ വർണങ്ങൾക്കൊപ്പം ഗോൾഡൻ ക്രീം കളർ കൂടി ചേർത്താണ് ദാവണി ഒരുക്കിയിരിക്കുന്നത്. ഹെവിയായ കമ്മലും മാലയും കൂടിയിട്ടാണ് വസ്ത്രം ബിന്നി സ്റ്റൈൽ ചെയ്തിരിക്കുന്നത്. ആകെ മൊത്തത്തിൽ അടിപൊളിയാണെന്നാണ് ആരാധകരും പറയുന്നത്.

 

ഗീതാഗോവിന്ദം ചെയ്യാനുള്ള ബിന്നിയുടെ തീരുമാനം ശരിവെക്കുന്നതാണ് പരമ്പരയുടെ വിജയം. 400 എപ്പിസോഡുകളും കടന്ന് മുന്നേറുകയാണ് ഗീതാ ഗോവിന്ദം. അഭിനേത്രിയാകും മുമ്പ് ഡോക്ടറായിരുന്നു ബിന്നി. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഇവര്‍ സീരിയലിലെത്തുന്നത്. ജോലി ഉപേക്ഷിച്ചാണ് നടിയാകാന്‍ തീരുമാനിക്കുന്നത്. ബിന്നി എംബിബിഎസ് പഠിച്ചത് ചൈനയിലായിരുന്നു. പഠിക്കുന്നതിനിടെയാണ് ബിന്നിയെ തേടി സിനിമയെത്തുന്നത്. മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്‍ ആയിരുന്നു ബിന്നിയുടെ ആദ്യ സിനിമ.

 

കുടുംബസുഹൃത്തായ സംവിധായകന്‍ മാത്യൂസ് തോമസ് വഴിയാണ് ആ അവസരമെത്തുന്നത്. മമ്മൂക്കയുടെ കാമുകിയായ ആന്‍ഡ്രിയയുടെ കുട്ടിക്കാലം അഭിനയിക്കാനായിരുന്നു ക്ഷണം. ആന്‍ഡ്രിയയുമായി സാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്. തനിക്ക് വലിയ താല്‍പര്യമില്ലായിരുന്നു. അവിടെപ്പോയി എന്തൊക്കയോ ചെയ്തു. സിനിമ റിലീസാകുമ്പോള്‍ താന്‍ ചൈനയിലാണ്. പലരും വിളിച്ചു. അഭിനന്ദിച്ചു. ഇത് കൊള്ളാമല്ലോ എന്ന് തോന്നിയെന്നും ബിന്നി പറഞ്ഞിരുന്നു.

ALSO READ : 'മോണോ ആക്ട്' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!