'കൊള്ളാമല്ലോ ചെറുക്കന്‍, ദുബായി പ്രിന്‍സിന്റെ മൂക്ക് പോലെയുണ്ടല്ലോ' എന്ന് പറഞ്ഞ് തുടങ്ങിയ പ്രണയം.!

By Web Team  |  First Published Dec 19, 2023, 8:03 AM IST

സോഷ്യല്‍ മീഡിയയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പൊതുവെ പരിചയമില്ലാത്ത ആര്‍ക്കും ഫ്രണ്ട് റ്വിക്വസ്റ്റ് അയക്കുകയോ, ആരുടെയും റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്യുകയോ ചെയ്യാത്ത ആളാണ് താന്‍ എന്ന് ബിന്നി പറയുന്നു.


തിരുവനന്തപുരം: കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രമായിട്ടാണ് നൂബിന്‍ ജോണിയെ പ്രേക്ഷകര്‍ക്ക് പരിചയം. ഭാര്യ ബിന്നി ഗീതാ ഗോവിന്ദം സീരിയലിലെ ഗീതാഞ്ജലിയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. വിവാഹത്തിന് ശേഷമാണ് ബിന്നി സീരിയല്‍ ലോകത്തേക്ക് കടന്നത്. അതിന് കാരണം നൂബിന്‍ തന്നെയാണെന്ന് ബിന്നി പറയുന്നു. ഏഴ് വര്‍ഷത്തെ തങ്ങളുടെ പ്രണയ കഥ വെളിപ്പെടുത്തിയെത്തിയിരിക്കുകയാണിപ്പോള്‍ ദമ്പതികള്‍. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നൂബിനും ബിന്നിയും.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പൊതുവെ പരിചയമില്ലാത്ത ആര്‍ക്കും ഫ്രണ്ട് റ്വിക്വസ്റ്റ് അയക്കുകയോ, ആരുടെയും റിക്വസ്റ്റ് ആക്‌സപ്റ്റ് ചെയ്യുകയോ ചെയ്യാത്ത ആളാണ് താന്‍ എന്ന് ബിന്നി പറയുന്നു. എന്നിട്ടും നൂബിന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. സുഹൃത്തായ കൂട്ടുകാരിയുടെ ഫ്രണ്ട് ലിസ്റ്റില്‍ നൂബിന്‍ ഉണ്ടായിരുന്നു. ഫോട്ടോ കണ്ടപ്പോള്‍, 'കൊള്ളാമല്ലോ ചെറുക്കന്‍, ദുബായി പ്രിന്‍സിന്റെ മൂക്ക് പോലെയുണ്ടല്ലോ' എന്ന് കൂട്ടുകാരി പറഞ്ഞു.

Latest Videos

ദുബായി പ്രിന്‍സ് ആരാണ്, മൂക്ക് എങ്ങനെയാണ് എന്നൊക്കെ അപ്പോള്‍ തന്നെ ഞാന്‍ ഗൂഗിള്‍ ചെയ്തു നോക്കി എന്നും ബിന്നി പറയുന്നു. അങ്ങനെയാണ് ആദ്യമായി ഒരപരിചിതന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്. അയച്ചപ്പോള്‍ ആക്‌സപ്റ്റ് ചെയ്തു. അങ്ങനെ ചാറ്റ് ചെയ്ത് സുഹൃത്തുക്കളായി, പിന്നെ പ്രണയമായി ഇവിടെ വരെ എത്തി എന്നാണ് ബിന്നി പറയുന്നത്.

പിന്നീട് ഏഴ് വര്‍ഷം പ്രണയമായിരുന്നു. അപ്പോഴേക്കും കുടുംബവിളക്ക് സീരിയലിലൂടെ അത്യാവശ്യം ഫെയിം ഒക്കെ വന്നിരുന്നു. പ്രണയത്തിലാണ് എന്ന് പറഞ്ഞാല്‍ അനാവശ്യമായി മീഡിയ അറ്റന്‍ഷന്‍ ഒക്കെ വരും എന്നത് കൊണ്ടാണ് പരസ്യപ്പെടുത്താതിരുന്നത്. ആ കാലത്ത് കൂടെ അനിയത്തിയായി അഭിനയിക്കുന്ന അമൃതയ്‌ക്കൊപ്പം ഗോസിപ്പുകള്‍ വരുമായിരുന്നുവെന്നും ഇരുവരും പറയുന്നു.

അവസരം കിട്ടാൻ വേണ്ടിയാണോ മമ്മൂട്ടിയുടെ കൂടെ നടക്കുന്നത്; തുറന്ന് പറഞ്ഞ് രമേശ് പിഷാരടി

'എന്നെ ആദ്യം ആ തമിഴ് സംവിധായകന്‍ അവഗണിച്ചു: ലാലിന്‍റെ വീഡിയോ കോള്‍ വന്നതില്‍ പിന്നെ എഴുന്നേറ്റെ സംസാരിക്കൂ'

click me!