'എത്രപേരെയാണ് നമുക്ക് പറഞ്ഞ് മനസിലാക്കിക്കാന്‍ പറ്റുക', റംസാനുമായുള്ള തന്‍റെ ബന്ധമെന്തെന്ന് ദിൽഷ പ്രസന്നൻ

By Web Team  |  First Published Oct 23, 2023, 7:23 AM IST

ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ്‍ തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. 


കൊച്ചി: ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്‍. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസണ്‍ ആയ നാലാം സീസണിലെ വിന്നറാണ് ദില്‍ഷ. ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ്‍ തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. 

തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നര്‍ പുരസ്‌കാരത്തിലേക്ക് എത്തുന്നത്. ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലും പങ്കെടുതത്തിരുന്നു ദിൽഷ.

Latest Videos

ഇപ്പോഴിതാ, അനുഭവങ്ങളും അഭിപ്രായങ്ങളും ധന്യ വർമയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് തുറന്ന് പറയുകയാണ് താരം. എപ്പോഴും കേൾക്കുന്ന ചോദ്യം വീണ്ടും ആവർത്തിക്കുകയാണ് ധന്യ. റംസാനും ദിൽഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണത്. 

"ഞങ്ങളുടെ ഒരു ഡാന്‍സ് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ കാണുന്നത് വേറെ പാട്ടുകളില്‍ ആ ഡാന്‍സ് എഡിറ്റ് ചെയ്യുന്നതാണ്. യൂട്യൂബില്‍ നോക്കിയാല്‍ കാണുക റംസാന്റേയും ദില്‍ഷയുടേയും കല്യാണമായെന്നും അവിടെ പോയി ഇവിടെ പോയി എന്നാകും. ഞാനത് കാണുമ്പോള്‍ അവന് അയച്ചു കൊടുക്കും.

അവന് കാണുന്നത് അവന്‍ എനിക്കും അയച്ചു തരും. ഞങ്ങള്‍ രണ്ടു പേരും ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ചെയ്യാറ്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അറിയുന്നൊരു കാര്യമുണ്ട്, എത്രപേരെയാണ് നമുക്ക് പറഞ്ഞ് മനസിലാക്കിക്കാന്‍ പറ്റുക. അത് നമ്മളെക്കൊണ്ട് പറ്റുന്ന കാര്യമല്ല. നമുക്ക് ചെയ്യാന്‍ പറ്റുന്നത് അവരവിടുന്ന് പറയട്ടെ, നമ്മള്‍ക്ക് ഇവിടെ നിന്ന് ഡാന്‍സ് കളിക്കാം എന്നത് മാത്രമാണ്" ദില്‍ഷ പറയുന്നു.

കയ്യടികള്‍ക്കൊപ്പം തന്നെ വിവാദങ്ങളും നിറഞ്ഞതായിരുന്നു ദില്‍ഷയുടെ ബിഗ് ബോസ് യാത്രയും തുടര്‍ന്നുള്ള കുറച്ച് കാലവും. സിൻഡ്രല്ല എന്ന സിനിമയിലൂടെ നായികയായും അരങ്ങേറുകയാണ് ദില്‍ഷ. ദില്‍ഷയുടെ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

നടി ജയപ്രദയ്ക്ക് തിരിച്ചടി; ആറുമാസത്തെ ജയില്‍ ശിക്ഷ റദ്ദാക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി\

'എന്നെ വച്ച് പടം ചെയ്യണോ, ആ പരിപാടി വേണ്ട'.!: വെങ്കിട് പ്രഭുവിനോട് വിജയ് പറഞ്ഞത്

click me!