നാട്ടിൽ ഉള്ള ദിവസങ്ങളിൽ മിക്ക ദിവസങ്ങളിലും ഭക്ഷണം കഴിച്ചിരുന്ന കടയിലെ ഒരു ഉമ്മയെ കുറിച്ചാണ് അഖിലിന്റെ വാക്കുകൾ.
'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലൂടെ സംവിധായകൻ എന്ന മേൽവിലാസം മലയാള സിനിമയിൽ കുറിച്ചിട്ട ആളാണ് അഖിൽ മാരാർ. ജോജു ജോർജ് നായകനായി എത്തിയ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തന്റെ നിലപാടുകൾ എന്നും തുറന്ന് പറയാൻ മടി കാണിക്കാത്ത അഖിൽ, ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. ഹേറ്റേഴ്സിനെ പോലും ഫാൻസ് ആക്കി മാറ്റിയ അഖിൽ ഒടുവിൽ ബിഗ് ബോസ് കിരീടവും സ്വന്തമാക്കി. ഷോ കഴിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോഴിതാ ഒരു ഉമ്മയെ കുറിച്ച് അഖിൽ കുറിച്ച ഹൃദ്യമായ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
നാട്ടിൽ ഉള്ള ദിവസങ്ങളിൽ മിക്ക ദിവസങ്ങളിലും ഭക്ഷണം കഴിച്ചിരുന്ന കടയിലെ ഒരു ഉമ്മയെ കുറിച്ചാണ് അഖിലിന്റെ വാക്കുകൾ. പഴയൊരു കേസിൻ്റെ ജാമ്യം എടുത്തിറങ്ങിയപ്പോൾ വിശപ്പ് തോന്നിയ അഖിൽ നേരെ ഉമ്മയുടെ അടുത്തെത്തുക ആയിരുന്നു.
അഖിൽ മാരാരുടെ വാക്കുകൾ
നാട്ടിലുള്ളപ്പോൾ മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിച്ചിരുന്നത് കൊട്ടാരക്കര മുസ്ലിം പള്ളിയ്ക്ക് അടുത്തുള്ള ഈ ഉമ്മയുടെ കടയിൽ നിന്നാണ്..കോടതിയിൽ നിന്നും പഴയൊരു കേസിൻ്റെ ജാമ്യം എടുത്ത് ഇറങ്ങിയപ്പോൾ നല്ല വിശപ്പ്.. മനസിൽ ഉമ്മയുടെ മുഖം പതിഞ്ഞു.പിന്നൊന്നും ആലോചിച്ചില്ല അങ്ങോട്ടേക്ക് വിട്ടു..എന്നെ കണ്ട ഉടനെ..മോനെ നീ അങ്ങ് ക്ഷീണിച്ചു പോയല്ലോടാ..ഇത് പോലെ ആയിരം അമ്മമാരും ഉമ്മമാരും ഇപ്പോൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം..എല്ലാവർക്കും എൻ്റെ ഒരായിരം സ്നേഹം..സ്നേഹത്തിൽ ചാലിച്ച ഊണും കഴിച്ചു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഉമ്മയുടെ കൂടെ ഒരു ഫോട്ടോ വേണം.
'ബിജു ഈസ് ബാക്ക്'; ഒളിച്ചു കഴിയുന്ന 'കേഡികളെയും റൗഡികളെ'യും തിരയുന്നു, വൻ അപ്ഡേറ്റ് എത്തി
അതേസമയം, പുതിയ സിനിമ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് അഖില്‍. ബിഗ് ബോസ് താരങ്ങളായ സാഗറും ജുനൈസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഒരു സിനിമ. ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും ജോജു ജോര്‍ജ് ആണ്. 10 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള പടമാണിത്. കൂടാതെ മറ്റൊരു ചിത്രം അഖില്‍ സംവിധാനവും ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..