'ടോമും ജെറിയും' ഒന്നിച്ചു; വീഡിയോ കോളിലൂടെ സൗഹൃദം പുതുക്കി ജാസ്മിനും റോബിനും

By Web Team  |  First Published Oct 3, 2022, 9:07 PM IST

ബിഗ് ബോസ് സീസൺ നാലിലെ വളരെ മികച്ച രണ്ട് മത്സരാർഥികളായിരുന്നു ഡോ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ എം മൂസയും.


ബിഗ് ബോസ് സീസൺ നാലിലെ വളരെ മികച്ച രണ്ട് മത്സരാർഥികളായിരുന്നു ഡോ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ എം മൂസയും. പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികൾ ആയിരുന്നെങ്കിലും ബിഗ് ബോസ് വീടിനുള്ളിൽ ഇരുവരും കടുത്ത എതിരാളികൾ ആയിരുന്നു. റോബിനോടുള്ള ശത്രുത തന്നെയായിരുന്നു ബിഗ് ബോസിൽ നിന്ന് പുറത്തു പോകാൻ ജാസ്മിനെ പ്രേരിപ്പിച്ചതും. പുറത്തിറങ്ങിയാലും ഇങ്ങനെ തന്നെയായിരിക്കുമെന്നും റോബിനുമായി യാതൊരു സൗഹൃദത്തിനും താല്പര്യമില്ലെന്നും ജാസ്മിൻ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. പക്ഷേ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മഞ്ഞുരുകിയ കാഴ്ചയായിരുന്നു കണ്ടത്. എന്നാൽ ഇടയ്ക്കിടെ റോബിനെ ട്രോളാനും ജാസ്മിൻ മറക്കാറില്ല. ഇപ്പോഴിതാ റോബിൻ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.  

ബിഗ് ബോസിലെ ടോം ആൻഡ് ജെറി ആയിരുന്ന ജാസ്മിനും റോബിനും വീഡിയോ കോൾ ചെയ്യുന്നതിന്റെ സ്‌ക്രീൻഷോട്ടാണ് ഡോക്ടർ പങ്കുവെച്ചിരിക്കുന്നത്. 'ഞങ്ങളുടെ ആദ്യ വീഡിയോ കോൾ' എന്നാണ് റോബിൻ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ചിരി നിര്‍ത്താതെ റോബിനോട് സംസാരിക്കുന്ന ജാസ്മിനെയാണ് വീഡിയോയില്‍ കാണുന്നത്. ഷോയില്‍ വച്ച് റോബിന്‍ ചെയ്ത കാര്യങ്ങളെ ഇമിറ്റേറ്റ് ചെയ്ത് കാണിച്ച് ചിരിക്കുകയാണ് ജാസ്മിന്‍. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 'നിങ്ങള്‍ രണ്ട് പേരും ഇല്ലെങ്കില്‍ ബിഗ്ഗ് ബോസ് സീസണ്‍ 4 ഇല്ല, ടോം ആന്റ് ജെറിയെ പോലെ നിങ്ങള്‍ വേണം, ഇങ്ങനെ നിങ്ങളെ രണ്ട് പേരെയും വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, ആ ബിഗ്ഗ് ബോസ് ദിവസങ്ങള്‍ മിസ്സ് ചെയ്യുന്നു', എന്നിങ്ങനെയൊക്കെയാണ് കമന്റ്‌സ് പോകുന്നത്.

ഇരുവരും ബിഗ് ബോസ് വീട്ടിൽ മാത്രമായിരുന്നു എതിരാളികൾ എന്ന് പ്രേക്ഷകർക്ക് ഇതിന് മുമ്പും മനസിലായിട്ടുണ്ട്. ബിഗ്ഗ് ബോസ് ഷോയുടെ ഫിനാലെയ്ക്ക് രണ്ട് പേരും പരസ്പരം കണ്ടു മുട്ടിയപ്പോള്‍ സൗഹൃദം പങ്കിടുന്നത് കാണാമായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ജാസ്മിൻ. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിന്‍ ഡോ. മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രശസ്ത മോട്ടിവേഷ്ണല്‍ സ്പീക്കറും ഡോക്ടറുമാണ് റോബിന്‍ രാധാകൃഷ്ണന്‍.

'ഉറ്റവനായി ജീവിതം വർണ്ണാഭമാക്കിയ നാളുകൾ, ഇന്ന് വഴിയിൽ ഒറ്റയായി നടക്കേണ്ട ശൂന്യത': ഇഷാൻ

click me!