ആരാധികമാർക്കൊപ്പം സെൽഫിയും എടുത്താണ് റിയാസ് മടങ്ങിയത്.
ബിഗ് ബോസ് സീസൺ നാലിൽ പ്രേക്ഷകരെ അമ്പരപ്പിച്ചായിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ റിയാസ് സലീമിന്റെ വരവ്. കഴിഞ്ഞ ഒൻപത് വർഷങ്ങളായി ബിഗ് ബോസിൻ്റെ വലിയ ആരാധകനായിരുന്നു റിയാസ് സലിം. റിയാസ് എന്നാൽ വിനോദമാണ്, അതുകൊണ്ട് വിനോദത്തിനാണ് താൻ ആദ്യ പരിഗണന നൽകുക എന്ന് പറഞ്ഞായിരുന്നു ബിഗ് ബോസിൽ താരം എത്തിയത്. ബിഗ് ബോസ് ജീവിതം റിയാസിന് സമ്മാനിച്ചത് വലിയൊരു കൂട്ടം ആരാധകരെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് താരമിപ്പോൾ.
സോഷ്യൽ മീഡിയയിൽ സജീവമായ റിയാസ്പങ്കുവെച്ചിരിക്കുന്ന വീഡിയോ കണ്ട് അധികം ആശ്ചര്യപ്പെടാൻ ഒന്നുമില്ലെന്നതാണ് ആരാധകരുടെ അഭിപ്രായം. കോട്ടയം ബി സി എം കോളേജിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയതിന്റെ വീഡിയോയാണ് റിയാസ് പങ്കുവെച്ചത്. ആരാധികമാരുടെ തിക്കിനും തിരക്കിനുമിടയിൽ വളരെ കഷ്ടപ്പെട്ടാണ് റിയാസ് സ്റ്റേജിലേക്ക് എത്തുന്നത്. എങ്ങനെയെങ്കിലും റിയാസിന് ഒരു ഷേക്ഹാൻഡ് കൊടുക്കാനുള്ള ശ്രമമാണ് ആരാധകര്‍ നടത്തുന്നത്.
ആരെയും വിഷമിപ്പിക്കാതെ എല്ലാവരെയും നിറ പുഞ്ചിരിയോടെയാണ് റിയാസ് പരിഗണിക്കുന്നതും. റിയാസിന്റെ ഛായചിത്രം സമ്മാനിച്ച വ്യക്തിയെ താരം ആശ്ലേഷിക്കുന്നുമുണ്ട്. ഒടുവിൽ ആരാധികമാർക്കൊപ്പം സെൽഫിയും എടുത്താണ് റിയാസ് മടങ്ങിയത്. ഇതെല്ലാം റിയാസിന്റെ യഥാർത്ഥ ആരാധകർ തന്നെയാണെന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്റ്.
വലിയ പ്രതീക്ഷയോടെയാണ് റിയാസ് ബിഗ് ബോസ് വീടിനുള്ളിലേക്ക് എത്തിയത്. ആദ്യം ഒരു ദിവസം വീട്ടിലെ സീക്രട്ട് റൂമിൽ കഴിയാനായിരുന്നു അവതാരകൻ നിർദ്ദേശിച്ചത്. ഇന്ത്യയിലെ നമ്പർ വൺ റിയാലിറ്റി ഷോയാണ് തന്റെ സ്വപ്നമെന്ന് റിയാസ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലും കുറിച്ചിരുന്നു. കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ് 24കാരനായ റിയാസ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ താരം, ജോലി ചെയ്യുന്നുമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് റിയാസ്.
പ്രതികാരത്തിന്റെ ഇന്നേവരെ കാണാത്ത കഥ; 'റോഷാക്ക്' വിജയകരമായ 10ാം ദിവസത്തിലേക്ക്