കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയാണ് സൂര്യ.
ജീവിതത്തില്‍ ഓട്ടേറെ ദുരനുഭവങ്ങള്‍ നേരിട്ടിട്ടും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് വന്നിട്ടുള്ള വ്യക്തിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലൂടെ ശ്രദ്ധേയായ സൂര്യ ജെ മേനോന്‍. ഇതില്‍ പലതും താരം തന്നെ നേരത്തെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. ജൂനിയർ ആർട്ടിസ്റ്റായിരിക്കെ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴൊക്കെ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് ഇഷ്യൂ പോലുള്ള ഒരു സംഭവത്തിന് വഴങ്ങാതിരുന്നപ്പോള്‍ തന്നെ ഒരു സിനിമയില്‍ നിന്നും പറഞ്ഞ് വിട്ടിട്ടുണ്ട്. ഞാന്‍ അഭിനയിച്ച ഭാഗങ്ങളെല്ലാം കട്ട് ചെയ്ത് കളഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികാരം ചെയ്തത് എന്നും നേരത്തെ സൂര്യ പറഞ്ഞിട്ടുണ്ട്.
നിലവിൽ മോഡലിങ്ങുമായി മുന്നോട്ട് പോകുകയാണ് താരം. ഇപ്പോഴിതാ ദേവതയെപ്പോലെ സുന്ദരിയായി ഒരുങ്ങിയിരിക്കുകയാണ് സൂര്യ. ലാവെൻഡർ നിറത്തിലുള്ള ഗൗൺ ആണ് വേഷം. ദേവത വൈബെന്നാണ് താരം നൽകിയ ക്യാപ്‌ഷൻ തന്നെ. അത് ശരിയാണെന്ന് ആരാധകരും സമ്മതിക്കുന്നുണ്ട്. സാദ് ബ്രൈഡൽ കൗച്ചർ ആണ് അടിപൊളി ഡിസൈനിൽ വസ്ത്രം തയാറാക്കിയിരിക്കുന്നത്. ആകാശ് ജസ്റ്റിൻ ആണ് ചിത്രങ്ങൾ പകർത്തിയത്. ബാർബി ഡോൾ, സുന്ദരി, ദേവതയെപ്പോലുണ്ട് എന്നിങ്ങനെ നീളുന്നു സൂര്യ ആരാധകരുടെ കമന്റുകൾ.
നേരത്തെ തനിക്കെതിരെ വരുന്ന നെഗറ്റീവുകളെ കുറിച്ച് സൂര്യ പറഞ്ഞിരുന്നു. 'എന്നെ അപമാനിച്ച ഒരുപാട് ഹേറ്റേഴ്സ് ഉണ്ട്. എനിക്ക് വേണമെങ്കിൽ തളർന്നു നിൽക്കാമായിരുന്നു. ഒന്നും ചെയ്യാതെ, ബെഡ്റൂമിന്റെ ഒരു കോണിൽ ഒതുങ്ങുമായിരുന്നു. പക്ഷേ തനിക്ക് അവരോട് ഒരുതരം വാശിയായിരുന്നു. ആ വാശിയാണിപ്പോൾ സ്ക്രിപ്റ്റിലേക്കും പുതിയ സിനിമകളിലേക്കും തന്നെ കൊണ്ടെത്തിച്ചതെന്നും സൂര്യ പറഞ്ഞിരുന്നു. ബിഗ് ബോസിൽ തന്റെ സഹമത്സരാർത്ഥികൾ ആയിരുന്നവരോടൊക്കെ ഇപ്പോൾ ഹായ്- ബൈ റിലേഷൻഷിപ്പ് മാത്രമേ സൂക്ഷിക്കുന്നുള്ളൂ', എന്നും സൂര്യ മേനോൻ പറഞ്ഞിരുന്നു.
'പ്രേമനൈരാശ്യം കാരണമല്ല എനിക്ക് ഡിപ്രഷന്‍ വന്നത്, മറിച്ച്..'; തുറന്നുപറഞ്ഞ് ശ്രുതി രജനികാന്ത്
കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയാണ് സൂര്യ. മോഡലിങ്ങിലാണ് താരമിപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..