ഇന്നാണ് ആ സുദിനം; സന്തോഷം പങ്കുവച്ച് റോബിനും ആരതി പൊടിയും, ആശംസ പ്രവാഹം

By Web Team  |  First Published Feb 16, 2023, 8:34 AM IST

കേരളക്കരയിൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസുള്ള ടെലിവിഷൻ റിയാലിറ്റി ഷോ താരം കൂടിയാണ് റോബിൻ. 


ലയാളം ബി​ഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ പകുതിയിൽ വച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നെങ്കിലും മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ഇത്രയേറെ ഫാൻ ബേസ് സ്വന്തമാക്കിയ മറ്റൊരു താരമില്ല. കേരളക്കരയിൽ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസുള്ള ബിഗ് ബോസ് റിയാലിറ്റി ഷോ താരം കൂടിയാണ് റോബിൻ. മോഡലും നടിയുമായ ആരതി പൊടിയുമായി വിവാഹിതനാകാൻ പോകുകയാണെന്ന് മുൻപ് റോബിൻ പറഞ്ഞത് ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ മനോഹരമായൊരു ദിവസം ഇന്നാണെന്ന് പറയുകയാണ് റോബിനും ആരതിയും. 

റോബിന്റെയും ആരതിയുടെയും വിവാഹ നിശ്ചയമാണ് ഇന്ന് നടക്കുന്നത്. ഇരുവരും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ആരതി പൊടി ഹൃദ്യമായ കുറുപ്പും പങ്കുവച്ചിട്ടുണ്ട്. "ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്: ഒരു സംരംഭക, ഒരു ഡിസൈനർ, ഒരു നടി എന്നീ നിലകളിൽ എന്റെ ഭാവി പ്രൊഫഷണൽ ജീവിതം. ഇപ്പോൾ ഞാൻ എന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാൻ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴിൽ ജീവിതവും വിജയിച്ചതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. ഞാൻ വളരെ സന്തോഷവതിയാണ്, കാരണം നാളെ ഞാൻ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്", എന്നാണ് ആരതി കുറിച്ചത്. ഈ പോസ്റ്റ് റോബിൻ ഷെയർ ചെയ്തിട്ടുണ്ട്", എന്നാണ് ആരതി കുറിച്ചത്. ഈ പോസ്റ്റ് റോബിൻ ഷെയർ ചെയ്തിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Arati (@arati_podi)

റോബിന്റെ വാക്കുകൾ ഇങ്ങനെ

എല്ലാവര്‍ക്കും നമസ്‌കാരം ഞാന്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഇന്ന് ഫെബ്രുവരി 16 ആണ്. എന്റെ എന്‍ഗേഡ്‌മെന്റ് ആണ്. ഏഷ്യാനെറ്റും ബിഗ് ബോസും കാരണമാണ് നിങ്ങള്‍ എല്ലാവരും ഞാന്‍ എന്ന് പറയുന്ന ഒരു വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നത്. ഒരുപാട് നന്ദിയുണ്ട്. ഒരുപാട് കടപ്പാടുണ്ട്. അതിനുപരി ബിഗ് ബോസ് എന്ന് പറയുന്ന ഷോ കാരണമാണ് ആരതി പൊടി എന്ന് പറയുന്ന വ്യക്തിയെ എനിക്ക് കാണാന്‍ സാധിച്ചതും എന്റെ ലൈഫിന്റെ ഒരു വലിയ പാര്‍ട്ട് ആകാന്‍ പോകുന്നതും. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്. എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. രണ്ട് പേര്‍ക്കും നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും വേണ്ടുവോളം വേണം. എനിക്ക് അത് മാത്രം മതി. പിന്നെ എല്ലാവര്‍ക്കും ഒരുപാട് നന്ദി. കാരണം നിങ്ങള്‍ എല്ലാവരും ആണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. ആ ഒരു സ്‌നേഹവും കടപ്പാടും എപ്പോഴും ഉണ്ടായിരിക്കും. എനിക്ക് ഒരു വീഡിയോ ചെയ്യണം എന്ന് തോന്നി. പെട്ടെന്ന് അങ്ങ് ചെയ്തു. എല്ലാവരും ഹാപ്പിയായിട്ടിരിക്കൂ. 

എൺപതുകളിലെ 'രോമാഞ്ചം' സ്റ്റാർസ് ഇവർ ആയാലോ? ഫോട്ടോ വൈറൽ

click me!