തുടക്കത്തിൽ ഒട്ടും ജനപിന്തുണയില്ലാതിരുന്ന റിയാസ് പിന്നീട് മനോഹരമായി ഗെയിം കളിച്ച് നാലാം സീസണിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ ഫോർ പകുതി പിന്നിട്ടപ്പോൾ എത്തിയ വൈൽഡ് കാർഡ് എൻട്രിയായിരുന്നു റിയാസ് സലീം. ഷോയിൽ ഉടനീളം മികച്ച മത്സരം കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞു. വലിയ ആശയങ്ങളും അതിന് വേണ്ടിയുള്ള വാദങ്ങളും പ്രതിവാദങ്ങളും ഒക്കെയായി ബിഗ് ബോസ് വീടിനെ ഉഷാറാക്കുന്ന പ്രകടനമായിരുന്നു റിയാസിന്റേത്. ബിഗ് ബോസ് ഗെയിം കളിക്കേണ്ടത് എങ്ങനെയെന്ന് റിയാസ് സലീം പലർക്കും മനസിലാക്കി കൊടുത്തുവെന്ന് പറഞ്ഞാൽ പോലും അധികമാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
എന്തായാലും നിരവധി ആരാധകരെയും കൊണ്ട് ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ റിയാസ് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ആ ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രേക്ഷകർ പലപ്പോഴായി തന്നോട് ചോദിച്ച ചില ചോദ്യങ്ങൾക്ക് പുതിയ ക്യു ആന്റ് എയിൽ മറുപടി നൽകുകയാണ് താരം. എല്ലാവരും മാസ്റ്റർ മൈൻഡ് എന്ന് വിശേഷിപ്പിച്ച ഒരാളെ പുറത്താക്കിയ റിയാസ് സലീമല്ലേ യഥാർഥത്തിൽ മാസ്റ്റർ മൈൻഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം.
'അമ്മാവൻ റോളെടുത്ത കല്യാണപ്പെണ്ണ്'; വിവാഹ ദിന വിമർശനങ്ങൾക്ക് പ്രതികരണവുമായി ഗൗരി കൃഷ്ണൻ
അത് ഒരു ചോദ്യമല്ല. അതാണ് ഫാക്ട് എന്നാണ് റിയാസ് നൽകിയ മറുപടി. സെക്ഷ്യാലിറ്റി മനസിലാക്കുന്നതിന് പ്രായ പരിധിയുണ്ടോ എന്നതായിരുന്നു പ്രേക്ഷകരിൽ നിന്നും റിയാസിന് വന്ന രണ്ടാമത്തെ ചോദ്യം. 'സെക്ഷ്യാലിറ്റി മനസിലാക്കുന്നതിന് പ്രായ പരിധി ഒന്നും ഇല്ല. ചില ആളുകൾ വളരെ ലേറ്റായിട്ടാണ് അവരുടെ സെക്ഷ്യാലിറ്റി മനസിലാക്കുന്നത്' എന്ന് റിയാസ് പ്രതികരിച്ചു.
ഇതിനിടയിൽ റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ച് റിയാസ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 'ഹു ദ ഹെൽ ഈസ് ആരതി പൊടി?' എന്നാണ് റിയാസ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സ്വന്തം കഴിവുകൊണ്ട് വളർന്ന ആരെങ്കിലുമാണെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്. ഇനി അതല്ല പോപ്പുലറായ ഒരാളെ ബോയ്ഫ്രണ്ട് ആക്കിയതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണ് ആരതി പൊടിയെങ്കിൽ എനിക്ക് അറിയാൻ ചാൻസില്ല. അത്തരം ആളുകൾക്ക് വേണ്ടി എന്റെ സമയം ഞാൻ ചിലവഴിക്കാറുമില്ലെന്നും റിയാസ് പറയുന്നു.
തുടക്കത്തിൽ ഒട്ടും ജനപിന്തുണയില്ലാതിരുന്ന റിയാസ് പിന്നീട് മനോഹരമായി ഗെയിം കളിച്ച് നാലാം സീസണിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. റിയാസ് കപ്പ് നേടണമെന്ന് ആഗ്രഹിച്ച നിരവധി ആരാധകരും ഉണ്ടായിരുന്നു. ബിഗ് ബോസ് വൈറൽ മത്സരാർഥി റോബിന്റെ പുറത്താകലിന് കാരണമായതും റിയാസ് ആയിരുന്നു.