ഫിറോസ് ഖാനും സജ്‌നയും വേര്‍പിരിയുന്നു: കാരണം മൂന്നാമത് ഒരാളോ?, സജ്ന വെളിപ്പെടുത്തുന്നു

By Web Team  |  First Published Dec 5, 2023, 7:55 AM IST

പുതിയ യൂട്യൂബ് അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സജ്ന ആദ്യമായി വെളിപ്പെടുത്തിയത്.


കൊച്ചി: മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരങ്ങളാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും ഇവരായിരുന്നു. അന്ന് ഇവര്‍ ഏറെ ആരാധകരെയും സമ്പാദിച്ചിരുന്നു. എന്നാല്‍ ഷോയ്ക്ക് ഇടയില്‍ രണ്ടാളും പുറത്താകുന്ന അവസ്ഥയാണ് ഉണ്ടായത്. എന്നാൽ ഇപ്പോള്‍ താനും ഫിറോസും പിരിയാൻ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സജ്ന.

പുതിയ യൂട്യൂബ് അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സജ്ന ആദ്യമായി വെളിപ്പെടുത്തിയത്. സജ്നയുടെ വാക്കുകള്‍ ഇങ്ങനെയാണ്, "ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാ​ഹചര്യമാണ്. ഒരുമിച്ച് ഇത്രയുംനാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാൽ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല ഞാൻ ഡിവോഴ്സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയിൽ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്. ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് പോകാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ മ്യൂച്ചലായി എടുത്ത തീരുമാനമാണിത്. കാരണം ഞാന്‍ വ്യക്തമാക്കുന്നില്ല"

Latest Videos

"പുറമെയുള്ളതല്ല ജീവിതം. മൂന്നാമതൊരാളുടെ ഇടപെടല്‍ ഈ വേർപിരിയലില്‍ ഇല്ല. അതുപോലെ ഷിയാസ് കരീമാണ് കാരണമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ഷിയാസിന് ഞങ്ങളുടെ വേര്‍പിരിയലുമായി ബന്ധമില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്നമുള്ള ലേഡിയുമായി വീഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. വേർപിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കൾക്ക് ഞങ്ങൾ വേർപിരിഞ്ഞുവെന്ന് അറിയില്ല. മക്കൾ എന്റെ ഉമ്മയ്ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വേർപിരിയൽ വേ​ദനയുണ്ടാക്കുന്നുണ്ട്. ഇക്ക മക്കളെ കാണാൻ വരാറുണ്ട്" - സജ്ന പറയുന്നു. 

"വീട്ടിൽ ഇപ്പോൾ ഉമ്മയും മക്കളും മാത്രം. ഇപ്പോൾ സജ്ന ഫിറോസ് അല്ല സജ്ന നൂർ എന്നാണ്. നൂർ ജഹാൻ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂർ എന്നത്. ഞങ്ങള്‍ ഒന്നിച്ച് പണിത വീട് ഇപ്പോഴും രണ്ട് പേരുടെയും പേരിലാണ്. ഒന്നുകിൽ അത് ഞങ്ങളിൽ ഒരാൾ എടുക്കും അല്ലെങ്കിൽ വിൽക്കും" - ഭാവി പരിപാടി സംബന്ധിച്ച് വെറൈറ്റി മീഡിയയുടെ അഭിമുഖത്തില്‍ സജ്ന പറയുന്നു. 

ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷമാണ് ഫിറോസും സജ്നയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഫോക്സ് വാ​ഗണിൽ വർക്ക് ചെയ്യുമ്പോഴാണ് ഫിറോസുമായി പ്രണയത്തിലായത് എന്നാണ് സജ്ന പറയുന്നത്. പിന്നീട് സീരിയലിൽ നിന്നുമാണ് ബി​ഗ് ​ബോസിലേക്ക് ഫിറോസും സജ്നയും എത്തിയത്. 

'സ്ത്രീ വിരുദ്ധം, വയലന്‍സ്, വിവാദം 'എ' പടം': പക്ഷെ 'അനിമലിന്‍റെ' കളക്ഷന്‍ കേട്ട് ഞെട്ടി സിനിമ ലോകം.!

രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക്; രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്ക്

click me!