ബിഗ്ബോസ് താരം എയ്ഞ്ചലിന്‍റെ ഗ്ലാമര്‍ അവതാരം; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Jul 14, 2023, 2:13 PM IST

ബിഗ്ബോസ് മലയാളം സീസണ്‍ 5ലെ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് എയ്ഞ്ചലിന്‍ വീട്ടിലെത്തിയത്. 


ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ആദ്യ എലിമിനേഷനില്‍ തന്നെ പുറത്തയെങ്കിലും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച വ്യക്തിയാണ് എയ്ഞ്ചലിന്‍ മരിയ. ആദ്യം ബിബി പ്രേക്ഷകർക്ക് അത്ര പ്രീയം ഇല്ലായിരുന്ന മത്സരാർത്ഥിയായിരുന്നു എയ്ഞ്ചലിന്‍. പിന്നീട് എല്ലാവർക്കും ഒരിഷ്ടം താരത്തോട് തോന്നി തുടങ്ങി. ബി​ഗ് ബോസ് വീട്ടിലെ ജനുവിൻ ആയി നിന്ന മത്സരാർത്ഥിയാണ് എയ്ഞ്ചലിൻ എന്ന അഭിപ്രായമായിരുന്നു ഭൂരിഭാ​ഗം പേർക്കും ഉണ്ടായിരുന്നത്.

ബിഗ്ബോസ് മലയാളം സീസണ്‍ 5ലെ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് എയ്ഞ്ചലിന്‍ വീട്ടിലെത്തിയത്. ഒമര്‍ലുലുവിന്‍റെ നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എയ്ഞ്ചലിന്‍ എത്തിയതും അവിടുന്ന് ബിഗ്ബോസില്‍ എത്തിയതും.

Latest Videos

ഇപ്പോള്‍ അടിമുടി പുതിയ രൂപത്തിലാണ് എയ്ഞ്ചലിന്‍ മരിയ. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍‌ ഇപ്പോള്‍ വൈറലാകുകയാണ്. ബീച്ചിൽ വെള്ള നിറത്തിലുള്ള നെറ്റ് സ്പെഗറ്റി ക്രോപ്പ് ടോപ്പും നെറ്റ് സ്കർട്ടുമാണ് താരത്തിന്റെ വേഷം. ഇന്‍സ്റ്റ സ്റ്റോറീസ്.ഇന്‍ ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. മേയ്ക്കപ്പ് നടത്തിയിരിക്കുന്ന ഷെല്‍നയാണ്. ഹെയര്‍ സുമി സുജിയാണ്. വെസ്റ്റേണ്‍ ലേഡിയാണ് വസ്ത്രങ്ങള്‍.

 

 

നല്ല സമയം എന്ന ചിത്രം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന എന്ന വിവാദത്തോട് തീയറ്ററിന് മുന്നില്‍ തുറന്നടിച്ചതാണ്   എയ്ഞ്ചലിനെ സാമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. എല്ലാം ഒരു വൈബ് അല്ലെ എന്ന രീതിയിലുള്ള എയ്ഞ്ചലിന്‍ മരിയയുടെ പ്രതികരണം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അല്ല പുറത്തുവന്നത് എന്നാണ് പിന്നീട് എയ്ഞ്ചലിന്‍ വെളിപ്പെടുത്തിയത്. താന്‍ പ്രതീക്ഷിക്കാതെയാണ് താന്‍ പ്രശസ്തിയില്‍ എത്തിയത് എന്നാണ് ഏയ്ഞ്ചല്‍ പറയുന്നത്. എല്ലാം നല്ല സമയം എന്നാണ് ഇവര്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സിനിമ രംഗത്തേക്ക് ഒട്ടും താല്‍പ്പര്യമില്ലാതെയാണ് എയ്ഞ്ചല്‍ എത്തിയത്. 

പ്ലസ് ടു കാലത്ത് പഠനം ഉപേക്ഷിച്ച് മോഡലിംഗ് രംഗത്തേക്ക് കടന്നുവെന്നും അത് വഴിയാണ് വെള്ളയപ്പം എന്ന ചിത്രത്തില്‍ എത്തുന്നത്. അവിടെ നിന്നാണ് പിന്നീട് നല്ല സമയം എന്ന ചിത്രത്തില്‍ എത്തുന്നത്. സാമൂഹത്തില്‍ നിന്നും നിരവധി പ്രശ്നങ്ങള്‍ താന്‍ നേരിട്ടുവെന്നും തന്‍റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട് എയ്ഞ്ചലിന്‍. 

രാജ്യത്തെ മുന്‍നിര നടനാണ് ഞാന്‍ 1000-1500 കോടി രൂപ എളുപ്പത്തില്‍ സമ്പാദിക്കും, പക്ഷെ: പവന്‍ കല്ല്യാണ്‍

ഒറിജിനല്‍ 'കാവാലയ്യാ' ഡാന്‍സ് തമന്നയുടെത്; ഡീപ്പ് ഫേക്കില്‍ കളിക്കുന്നത് സിമ്രാനും, നയന്‍സും കത്രീനയുമൊക്കെ

click me!