കുടുംബവിളക്ക് താരം അമൃത നായർ തന്റെ സ്വപ്നം പൂവണിയുന്നതിന്റെ സന്തോഷം പങ്കുവച്ചു.
തിരുവനന്തപുരം: കുടുംബവിളക്കിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് അമൃത നായര്‍. സ്റ്റാര്‍ മാജിക്കിലേക്കും ഇടയ്ക്ക് അമൃത എത്തിയിരുന്നു. സീരിയലുകളിലും അമൃത വേഷമിടുന്നുണ്ട്. പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമല്ല ജീവിത വിശേഷങ്ങളും അമൃത വ്ളോഗിലൂടെയായി പങ്കുവെക്കുന്നുണ്ട്.
വര്‍ഷങ്ങളായി മനസില്‍ കൊണ്ട് നടന്നിരുന്ന വലിയ സ്വപ്നം പൂവണിയാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് അമൃത. രണ്ട് മാസം മുന്നേ തുടങ്ങിയ കാര്യമാണെങ്കിലും ഇപ്പോഴാണ് ഇത് നിങ്ങളെ അറിയിക്കുന്നത്. ഇടയില്‍ ചില പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. അതാണ് ഇങ്ങനെ വന്നതെന്നായിരുന്നു താരം പറഞ്ഞത്.
സ്വന്തമായൊരു വീടെന്ന ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമത്തിലാണ് അമൃത നായരും കുടുംബവും. വീടിന് തറക്കല്ലിട്ടതിന്റെ സന്തോഷം വ്ളോഗിലൂടെ പങ്കുവെച്ചിരുന്നു അമൃത. മൂന്ന് സെന്റില്‍ ഇങ്ങനെയൊരു സംഭവം ചെയ്യാമെന്ന് അറിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് പ്രചോദനമായത്.
ചെറിയൊരു ബഡ്ജറ്റില്‍ നമുക്ക് വീട് പണിയാമെന്ന് മനസിലാക്കിയ ശേഷമാണ് ഈ തീരുമാനം. ഇത് വലിയ കൊട്ടാരമൊന്നുമല്ല, ചെറിയൊരു വീടാണ്. ഞങ്ങളുടെ സ്വപ്നത്തിന് അനുസരിച്ചുള്ളൊരു വീടാണ് ഇവിടെ പണിയുന്നതെന്നുമായിരുന്നു അമൃത പറഞ്ഞത്.
ഏറ്റവും സന്തോഷകരമായ കാര്യമാണ് ഇത്. രണ്ട് മാസം മുന്‍പ് പകര്‍ത്തിയ വീഡിയോയാണ്. കുററേ കാര്യങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. വീടിന് കുറ്റിയടിക്കുന്നത് ഞങ്ങള്‍ സ്വപ്നം കണ്ടിട്ടുണ്ട് പല തവണ. അന്നത്തെ കാര്യങ്ങളെല്ലാം ഭംഗിയായി തന്നെ നടന്നു. പരിചയമില്ലാത്തൊരു കാര്യമായതിനാല്‍ കുറേ വീഴ്ചകളും സംഭവിച്ചിരുന്നു.
വീടിന്റെ കാര്യങ്ങളെക്കുറിച്ച് നിങ്ങളെല്ലാവരും ചോദിക്കുമ്പോള്‍ മറുപടി പറയാതിരുന്നത് അന്ന് ഇതിലൊരു കണ്ക്ലൂഷനിലെത്തിയിരുന്നില്ല. പ്ലാന്‍ വരച്ചതിലും കുറ്റിയടിച്ചതിലുമൊക്കെ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. നമ്മളുദ്ദേശിച്ച ബഡ്ജറ്റില്‍ ഈ പ്ലാന്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല.
കൃത്യമായൊരു നിര്‍ദേശം തരാന്‍ ഞങ്ങള്‍ക്കാരുമില്ല. ഞാനും അമ്മയും അനിയനും മാത്രമേയുള്ളൂ. പിന്നെയൊരു വല്യച്ഛനുണ്ട്, അദ്ദേഹത്തോടും സംശയങ്ങള്‍ ചോദിക്കാറുണ്ട്. ഇതൊരു തുടക്കം മാത്രമാണ്, അതുകൊണ്ട് കുറ്റിയടിക്കല്‍ ചടങ്ങിന് ഒത്തിരി ബന്ധുക്കളെയൊന്നും ക്ഷണിച്ചില്ല.
അന്ന് അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സ്വപ്നം കണ്ട കാര്യം അച്ചീവ് ചെയ്യുമ്പോള്‍ നമുക്കൊരു സന്തോഷം അനുഭവപ്പെടില്ലേ, അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത് എന്നായിരുന്നു താരം പറഞ്ഞത്.