"ആദ്യകാലത്ത് കൊല്‍ക്കത്തയില്‍ നിന്നും മുംബൈയില്‍ സിനിമ അവസരങ്ങള്‍ക്ക് വേണ്ടി എത്തിയപ്പോള്‍ അവസരങ്ങളൊന്നും ലഭിച്ചില്ല. പലപ്പോഴും കാസ്റ്റിംഗ് കൗച്ചിന് വിധേയമായിട്ടുണ്ട്."
മുംബൈ: ഭോജ്പൂരി സിനിമയിലെ തിരക്കേറിയ നടിയാണ് മോണാലിസ. അന്താര ബിശ്വാസ് എന്നാണ് കൊല്‍ക്കത്തയില്‍ നിന്നും വന്ന നടിയുടെ യഥാര്‍ത്ഥ പേര്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ആദ്യകാലത്ത് ഏറെ കഷ്ടപ്പാടുകളിലൂടെ കടന്ന് വന്നാണ് പ്രശസ്തി നേടിയത്. ബിഗ്ബോസ് സീസണ്‍ 10 ല്‍ പങ്കെടുത്തതാണ് നടിയുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്നത്. വെബ് സീരിസുകളിലും സീരിയലുകളിലും നടി സാന്നിധ്യമായി.
അതേ സമയം തന്‍റെ ആദ്യകാലത്ത് നേരിട്ട മോശം അനുഭവങ്ങള്‍ തുറന്നു പറയുകയാണ് നടി. ആദ്യകാലത്ത് പലപ്പോഴും ബി ഗ്രേഡ്, സി ഗ്രേഡ് ചിത്രങ്ങളില്‍ അടക്കം അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം അന്നത്തെ ബുദ്ധിമുട്ടില്‍ ചെയ്യേണ്ടി വന്നതാണ് എന്നാണ് മോണാലിസ പറയുന്നത്.
ആദ്യകാലത്ത് കൊല്‍ക്കത്തയില്‍ നിന്നും മുംബൈയില്‍ സിനിമ അവസരങ്ങള്‍ക്ക് വേണ്ടി എത്തിയപ്പോള്‍ അവസരങ്ങളൊന്നും ലഭിച്ചില്ല. പലപ്പോഴും കാസ്റ്റിംഗ് കൗച്ചിന് വിധേയമായിട്ടുണ്ട്. തന്നെ ലെസ്ബിയന്‍ സെക്സ് അടക്കം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് മോണാലിസ പറയുന്നു. ഇത്തരത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഏറെയാണ്. അന്ന് പലപ്പോഴും നോ എന്ന് പറഞ്ഞതിനാല്‍ നല്ല അവസരങ്ങള്‍ ലഭിച്ചില്ല പകരം ബി ഗ്രേഡ് ചിത്രങ്ങളിലും മറ്റും സാന്നിധ്യമാകേണ്ടി വന്നു. അതൊന്നും ചെയ്യണം എന്ന് വിചാരിച്ച് ചെയ്തതല്ല. അന്നത്തെ സാഹചര്യം അതായിരുന്നു.
കാസ്റ്റിംഗ് കൗച്ച് എന്ന യാഥാര്‍ത്ഥ്യമാണ്. നടിമാര്‍ മാത്രമല്ല സിനിമ രംഗത്ത് വളര്‍ച്ച ആഗ്രഹിക്കുന്ന നടന്മാര്‍ പോലും അത് നേരിടുന്നുണ്ടെന്ന് മോണാലിസ വ്യക്തമാക്കുന്നു. തുടക്കത്തില്‍ നേരിട്ട അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നല്ല അവസരത്തിനായി കുറേക്കാലം കാത്തിരുന്നതായും നടി പറയുന്നു.
ബിഗ്ബോസ് 10 അത്തരം ഒരു അവസരം തുറന്നു നല്‍കിയെന്നാണ് താരം വിശ്വസിക്കുന്നത്. പിന്നീട് പരമ്പരകളും സിനിമകളും എത്തി. ഭോജ്പൂരി ചിത്രങ്ങളാണ് ഇപ്പോള്‍ മോണാലിസയുടെ തട്ടകം. എക്താ കപൂറിന്റെ ബേക്കാബൂ എന്ന സീരീയലിലും മോണാലിസ എത്തിയിരുന്നു.
ഷാരൂഖാനെ പിന്തള്ളി ഇന്ത്യയിലെ പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമതായി നയന്‍താര
'ലക്ഷ്മി ചോദിച്ചത് 60,000' കൊടുക്കാന്‍ പറ്റിയത്': ലക്ഷ്മിപ്രിയയ്ക്ക് മറുപടി നല്‍കി സന്ദീപ് വചസ്പതി