എന്നെ മരണങ്ങള്‍ വേദനിപ്പിക്കും. എസ്പിബി സാറിന്റെ മരണ വാർത്ത അറിഞ്ഞശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത തരത്തിൽ സങ്കടമായിരുന്നു.
തിരുവനന്തപുരം: വളരെ കുറഞ്ഞ നാളുകള്‍കൊണ്ട് മലയാളം സീരിയല്‍ ലോകത്തിന് നഷ്ടമായത് നിരവധി താരങ്ങളെയാണ്. അതിലേറേയും ആത്മഹത്യയും എന്നതാണ് ഞെട്ടിക്കുന്നത്. രണ്ട് ദിവസം മുന്നേയായിരുന്നു അവതാരകയും, സിനിമാ-സീരിയല്‍ താരവുമായ രഞ്ജുഷ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു നടിയെ കണ്ടെത്തിയത്. അതിന്റെ സങ്കടങ്ങളും ചര്‍ച്ചകളും കെട്ടടങ്ങുന്നതിന് മുന്നേയാണ് സീരിയല്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അടുത്ത വിയോഗം.
ഡോക്ടര്‍ കൂടിയായ പ്രിയ മരിച്ചത് ഹൃദയംസ്തംഭനം മൂലമാണ്. ഇതിന് പിന്നാലെ അടുത്തിടെ സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യനും അന്തരിച്ചിരുന്നു. അതിന് മുന്‍പ് നടിയായ അപര്‍ണ്ണയും ആത്മഹത്യ ചെയ്തിരുന്നു. ഈ അടിക്കടിയുള്ള ദുരന്തങ്ങളില്‍ വേദനയോടെ നടി ബീന ആന്‍റണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ പലരും അത് മോശമായി ചിത്രീകരിച്ചുവെന്നാണ് ബീന പുതുതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്.
'രണ്ട് ദിവസമായി ഒരു വീഡിയോ ഇടണെമെന്ന് വിചാരിക്കുകയായിരുന്നു. പിന്നെ ഞാൻ വേണ്ടായെന്ന് വെച്ചു. പക്ഷെ ചില വീഡിയോകൾ കണ്ടശേഷം ഒരു വീഡിയോ തീർച്ചയായും ഇടണമെന്ന് തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയൽ ഇൻഡസ്ട്രിയിൽ അടിക്കടി ദുരന്തങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
"അപർണയുടെയും രഞ്ജുഷയുടെ മരണം അവർ സ്വയം തെരഞ്ഞെടുത്തതാണ്. ആദിത്യൻ സാറിന്റെ മരണം ഭയങ്കര ഷോക്കിങായിരുന്നു. അതുപോലെ തന്നെ ഡോ.പ്രിയങ്കയുടെ മരണവും വളരെ അധികം വേദനിപ്പിച്ചു. കാരണം മരിക്കുമ്പോൾ പ്രിയങ്ക എട്ട് മാസം ഗർഭിണിയായിരുന്നു. അടുത്ത് പരിചയം ഇല്ലെങ്കിൽ കൂടിയും ഒരാളുടെ മരണം വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്.
എന്നെ മരണങ്ങള്‍ വേദനിപ്പിക്കും. എസ്പിബി സാറിന്റെ മരണ വാർത്ത അറിഞ്ഞശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത തരത്തിൽ സങ്കടമായിരുന്നു. രഞ്ജുഷയുടെ മരണം അറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞെട്ടി. താരോത്സവം ചെയ്യുന്ന സമയത്ത് രഞ്ജുഷ ഞങ്ങൾക്കൊപ്പമായിരുന്നു.
നല്ലൊരു ആത്മബന്ധം രഞ്ജുഷയുമായി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യുട്യൂബ് ചാനലുകൾ എന്റെയും രഞ്ജുഷയുടെയും ഫോട്ടോയൊക്കെ ചേർത്ത് വെച്ച് ചില മോശം തമ്പ് നെയിലുകൾ ഇടുന്നത് കാണുമ്പോൾ വിഷമം തോന്നും. രഞ്ജുഷയുടെ ആദ്യത്തെ വിവാഹത്തിൽ ഞാനും മനുവും പങ്കെടുത്തിരുന്നു. ഈ അടുത്ത കാലത്തും ഞാൻ അവളോട് സംസാരിച്ചിരുന്നു.അതുകൊണ്ട് തന്നെ അവളുടെ മരണ വാർത്ത കേട്ട് ഞെട്ടി.
സീരിയലിൽ അഭിനയിക്കുന്ന മുഴുവൻ ആളുകളുടെയും ഭൂതകാലം നമുക്ക് അറിയാൻ പറ്റില്ല. ലൊക്കേഷനിൽ കാണുമ്പോൾ ചിരിക്കും കളിക്കും. അതിനും അപ്പുറം അവരുടെ ഉള്ളിൽ എന്താണ് അവരുടെ പ്രശ്നം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാൻ പറ്റില്ല.
അതുപോലെ തന്നെ എന്റെ പ്രശ്നങ്ങൾ എന്നോട് വളരെ അടുത്ത് നിൽക്കുന്ന ആത്മമിത്രങ്ങൾക്ക് മാത്രമെ അറിയാൻ സാധിക്കു. രഞ്ജുഷയോട് അടുത്ത് നിൽക്കുന്നവർക്ക് പോലും എന്തിന് അവൾ ഇത് ചെയ്തുവെന്ന് അറിയില്ല. പറഞ്ഞ് കേൾക്കുന്നത് മാത്രമെ നമുക്കും അറിയൂ. എന്നിട്ടും ഓരോരുത്തർ ഇടുന്ന തമ്പ്നെയിൽ കാണുമ്പോൾ സങ്കടം തോന്നും. കാരണം അവളുടെ വീട്ടുകാരും ഇതൊക്കെ കാണുകയല്ലേ.
അവർ വിചാരിക്കില്ലേ ബീന ആന്റണി എന്റെ മകളെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന്. എല്ലാവരും അവരുടെ പ്രശ്നങ്ങൾ നമ്മളുമായി ചര്‍ച്ച ചെയ്യുമോ? അത് കോമൺ സെൻസ് ഉപയോഗിച്ച് ചിന്തിച്ചൂടെ. രഞ്ജുഷയ്ക്കും പങ്കാളിക്കും ലിവിങ് ടുഗെതർ... ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചത്... ഗുരുതര ആരോപണവുമായി ബീന ആന്റണി രംഗത്ത് എന്നാണ് ഒരു യുട്യൂബ് ചാനലിന്റെ തമ്പ്നെയിൽ വന്നത്.
ദയവ് ചെയ്ത് ഇങ്ങനെയുള്ള തമ്പ്നെയിലുകൾ ഇട്ട് തെറ്റിദ്ധരിപ്പിക്കരുത്. മരിച്ച വീട്ടിലും വന്ന് സീരിയൽ അഭിനയം എന്നൊക്കെയാണ് കമന്റുകൾ. എല്ലാം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഇനി ഇത്തരം തമ്പ്നെയിലിട്ട് വേദനിപ്പിക്കരുത്. ഇത് എന്റെ അപേക്ഷയാണ്" - ബീന ആന്‍റണി വികരഭരിതയായി വീഡയോയില്‍ പറയുന്നു.
തങ്കലാനിലെ നായക വേഷത്തിന്‍റെ പ്രത്യേകത വെളിപ്പെടുത്തി വിക്രം; അത്ഭുതപ്പെട്ട് സിനിമ ലോകം.!
തന്‍റെ 'തേജസ്' ചിത്രത്തെ വെറുക്കുന്നവര്‍ എല്ലാം ദേശവിരുദ്ധരാണ്: കങ്കണ