'സൂര്യ ജ്യോതിക വിവാഹത്തിന് വരാത്ത ക്യാപ്റ്റന്‍ വിജയകാന്തിനോട് തോന്നിയ ദേഷ്യം; സൂര്യയുടെ കരച്ചില്‍ നാടകം'

By Web Team  |  First Published Jan 7, 2024, 12:50 PM IST

നടന്‍ സൂര്യയുടെവിജയകാന്ത് സമാധിയിലെ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിദേശത്ത് ഷൂട്ടിംഗിലായതിനാലാണ് സൂര്യ എത്താതിരുന്നത്. 


ചെന്നൈ: ക്യാപ്റ്റന്‍ വിജയകാന്തിന്‍റെ വേര്‍പാട് തമിഴകത്തെ കഴിഞ്ഞ വര്‍ഷം അവസാനം വേദനയായ വേര്‍പാടായിരുന്നു. നടനായും സാമൂഹിക പ്രവര്‍ത്തകനായും രാഷ്ട്രീയ നേതാവായുമൊക്കെ ജനമനസില്‍ നിറഞ്ഞു നിന്ന വിജയകാന്തിന്‍റെ വിയോഗം ഡിസംബര്‍ 28 ന് ആയിരുന്നു. അതേ സമയം വിജയകാന്തിന്‍റെ അന്തിമോപചാരത്തിന് എത്താന്‍ സാധിക്കാതിരുന്ന നടന്‍ സൂര്യ അടുത്തിടെ അദ്ദേഹത്തിന്‍റെ സമാധിയില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. 

നടന്‍ സൂര്യയുടെവിജയകാന്ത് സമാധിയിലെ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിദേശത്ത് ഷൂട്ടിംഗിലായതിനാലാണ് സൂര്യ എത്താതിരുന്നത്. അച്ഛന്‍ ശിവകുമാര്‍, അനുജനും നടനുമായി കാര്‍ത്തി എന്നിവര്‍ക്കൊപ്പമാണ് സൂര്യ എത്തിയത്. വിജയകാന്തിന്‍റെ ഭാര്യ പ്രേമലതയെയും മക്കളെയും വീട്ടില്‍ കണ്ട ശേഷമാണ് സൂര്യ വിജയകാന്ത് സമാധിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചത്. 

Latest Videos

വിജയകാന്തിന്‍റെ സ്മാരകത്തിലെത്തിയ സൂര്യ വികാരാധീനനാവുന്നതും കരയുന്നതും വീഡിയോയില്‍ കാണാം. ഇത് തമിഴകത്ത് ചര്‍ച്ചയായി. എന്നാല്‍ ഇതെല്ലാം ഒരു നാടകമാണ് എന്ന ആരോപണമാണ് നടനും സിനിമ നിരൂപകനുമായ ബെയിൽവാൻ രംഗനാഥന്‍ പറയുന്നത്.

സൂര്യ ഇങ്ങനെ വിജയകാന്തിന്‍റെ സ്മാരകത്തില്‍ കരഞ്ഞതുകൊണ്ട്, വിജയകാന്ത് എഴുന്നേറ്റ് വന്ന് അദ്ദേഹത്തെ രക്ഷിക്കുമോ? ഇതെല്ലാം നാടകമാണ്. വിജയകാന്ത് മരിച്ചപ്പോള്‍ സൂര്യ സ്ഥലത്തില്ല. എന്നാല്‍ അച്ഛന്‍ ശിവകുമാര്‍ അടക്കം ആ സമയത്ത് എന്തുകൊണ്ട് വന്നില്ല.? എന്ന്  ബെയിൽവാൻ രംഗനാഥന്‍  ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറയുന്നു.

അതേ സമയം പഴയൊരു സംഭവത്തില്‍ ശിവകുമാറിന് വിജയകാന്തിനോട് ദേഷ്യമുണ്ടെന്നാണ്  ബെയിൽവാൻ രംഗനാഥന്‍ പറയുന്നത്. സൂര്യ ജ്യോതിക വിവാഹം നടന്നപ്പോള്‍ സൂര്യയുടെ പിതാവ് വിജയകാന്തിനെ ക്ഷണിച്ചു. എന്നാല്‍ വിജയകാന്ത് വിവാഹത്തില്‍ പങ്കെടുത്തില്ല. ജയലളിത, കരുണാനിധി എന്നിവര്‍ വന്നിട്ടും വിജയകാന്ത് കല്ല്യാണത്തിന് വരാത്തതില്‍ ശിവകുമാറിന് ദേഷ്യമുണ്ടായിരുന്നു.

എന്നാല്‍ ജയലളിത കരുണാനിധി ഇവര്‍ വരുന്ന വേദിയില്‍ താന്‍ എത്തിയാല്‍ അത് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയാലോ എന്ന് കരുതിയാണ് ക്യാപ്റ്റന്‍ മാറി നിന്നത്. പിന്നീട് ഒരു മാസത്തിന് ശേഷം നവ ദമ്പതികളായ സൂര്യയെയും ജ്യോതികയെയും വിജയകാന്ത് വീട്ടില്‍ പോയി കണ്ട് വിലയേറിയ സമ്മാനം നല്‍കി. എന്നാല്‍ ശിവകുമാര്‍ അവസാന കാലം വരെ അന്ന് കല്ല്യാണത്തിന് വരാത്ത പിണക്കം തുടര്‍ന്നു. അതാണ് വിജയകാന്തിന്‍റെ അന്തിമ ചടങ്ങുകള്‍ക്ക് വരാതിരുന്നത്.

എന്നാല്‍ മരണശേഷം വിജയകാന്തിന്‍റെ പേരില്‍ തമിഴകത്ത് വലിയ ചര്‍ച്ചകള്‍ നടന്നതോടെ താനും മക്കളും കുടുംബവും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോയില്ലെങ്കില്‍ അത് നെഗറ്റീവായി ബാധിക്കും എന്ന ബോധത്തിലാണ് അവര്‍ വന്ന് ക്യാപ്റ്റന്‍ കുടുംബത്തെയും സമാധി സ്ഥലത്തും എത്തിയത്. അതിനാല്‍ തന്നെ ഈ കരച്ചില്‍ ആത്മാര്‍ത്ഥമല്ലെന്നാണ്  ബെയിൽവാൻ രംഗനാഥന്‍ പറയുന്നത്. 

എആര്‍ റഹ്മാന്‍ തെലുങ്ക് സിനിമയിലേക്ക്; സംഗീതം നല്‍കുന്നത് താര ചിത്രത്തിന്.!

മിന്നല്‍ മുരളിയും സ്പിന്‍ മുരളിയും കണ്ടുമുട്ടിയപ്പോള്‍.!

click me!