'ചമ്മിയ പ്രൊഡ്യൂസറെ നോക്കി ചിരിക്കുന്ന നായകന്‍': ബേസില്‍ ടൊവിനോ വീഡിയോ വൈറല്‍

By Web Team  |  First Published Jul 4, 2024, 8:02 PM IST

ചടങ്ങില്‍ കര്‍പ്പൂര ആരതി എല്ലാവര്‍ക്കും തൊഴുവാന്‍ വേണ്ടി പൂജാരി നല്‍കിയിരുന്നു. ഇതില്‍ തൊഴുവാന്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ടൊവിനോ നോക്കുമ്പോള്‍ പൂജാരി ആരതി മാറ്റി. 


കൊച്ചി: പ്രേക്ഷകരുടെ പ്രിയ താരം ടൊവിനോ തോമസിന്‍റെ നിർമ്മാണത്തിൽ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "മരണമാസ്സ്". ഇന്ന് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ ചടങ്ങില്‍ ടൊവിനോ തോമസും ബേസിലും ചേര്‍ന്നുള്ള രസകരമായ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

ചടങ്ങില്‍ കര്‍പ്പൂര ആരതി എല്ലാവര്‍ക്കും തൊഴുവാന്‍ വേണ്ടി പൂജാരി നല്‍കിയിരുന്നു. ഇതില്‍ തൊഴുവാന്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ടൊവിനോ നോക്കുമ്പോള്‍ പൂജാരി ആരതി മാറ്റി. ഇതോടെ ടൊവിനോ ഒന്ന് ചമ്മുന്നുണ്ട്. ഈ സമയത്ത് തന്‍റെ ചിരി അടക്കാന്‍ പാടുപെടുകയാണ് ചിത്രത്തിലെ നായകനായ ബേസില്‍. എന്തായാലും ഈ വീഡിയോ സോഷ്യല്‍ മീഡ‍ിയയില്‍ വൈറലാണ്.

Latest Videos

ചിത്രത്തിന്‍റെ നിര്‍മ്മാതാവല്ലെ ഇങ്ങനെ കളിയാക്കി ചിരിക്കാമോ തുടങ്ങിയ രസകരമായ കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ബേസിലിന്റെ ചിരി കണ്ടാൽ പിന്നെ നമുക്ക് ചിരിക്കാതിരിക്കാൻ കഴിയില്ല എന്നാണ് മറ്റൊരു കമന്‍റ്. 

ബേസിൽ ജോസഫിന് പുറമേ മരണമാസ് ചിത്രത്തില്‍ രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയാണ് കഥ. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ്. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാധാണ്.

ചായാഗ്രഹണം - നീരജ് രവി, എഡിറ്റർ - ചമൻ ചാക്കോ, മ്യൂസിക് - ജയ് ഉണ്ണിത്താൻ, വരികൾ - മുഹ്സിൻ പെരാരി, പ്രൊഡക്ഷൻ ഡിസൈനെർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മാഷർ ഹംസ, മേക്ക് അപ്- ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് - വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് - എഗ്ഗ് വൈറ്റ് വി എഫ് എക്സ്,ഡി ഐ - ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്, സ്റ്റണ്ട് - കലൈ കിങ്സൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൻ,സ്റ്റിൽസ് - ഹരികൃഷ്ണൻ, ഡിസൈൻ - സർക്കാസനം, പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

രജനികാന്ത് ചിത്രത്തിലെ വില്ലനെ അങ്ങനെ തന്നെ തന്‍റെ ചിത്രത്തിലിട്ട് സല്‍മാന്‍; വന്‍ കാസ്റ്റിംഗ്

“സത്യം പറഞ്ഞാൽ ഇന്ത്യന്‍ 2 അഭിനയിക്കാന്‍ കാരണം അതായിരുന്നു" റിലീസിന് മുന്‍പ് തുറന്ന് പറഞ്ഞ് കമല്‍ഹാസന്‍
 

click me!