ജനപിന്തുണ കൂടുതല്‍ സോനുവിനാണെന്നായിരുന്നു നേരത്തെ ബഷീര്‍ പറഞ്ഞത്.
റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴായിരുന്നു ബഷീർ ബഷി രണ്ട് ഭാര്യമാരുള്ളതിനെക്കുറിച്ചും, കുടുംബ ജീവിതത്തെക്കുറിച്ചും ആദ്യമായി സംസാരിച്ചത്. സഹതാരങ്ങള്‍ വരെ അന്ന് ബഷീറിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാൽ ഏവരെയും അസൂയപ്പെടുത്തും വിധത്തിലാണ് ബഷിയുടെ കുടുംബ ജീവിതം. യൂട്യൂബ് ചാനലിലൂടെയായി സുഹാനയും മഷൂറയും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. വിശേഷദിവസങ്ങളും, യാത്രകളുടെയുമെല്ലാം വീഡിയോ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ, സുഹാനയെ ഒരുക്കുന്നതിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് മഷൂറ. അഴകിന്‍ വസന്തമേ എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഇവരുടെ ഈ സ്‌നേഹത്തിന് കണ്ണ് തട്ടാതിരിക്കട്ടെ. ശരിക്കും അസൂയ തോന്നുന്നു, ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെ. നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രം. നിങ്ങളെങ്ങനെ പരസ്പരം ഒരു ഈഗോ ഇല്ലാണ്ട് ഹാപ്പിയായി പോവുന്നു. ഈ ഡ്രസും മേക്കപ്പും അടിപൊളിയായിട്ടുണ്ട്, തുടങ്ങി നിരവധി പേരാണ് അഭിപ്രായങ്ങളുമായെത്തിയത്.
ജനപിന്തുണ കൂടുതല്‍ സോനുവിനാണെന്നായിരുന്നു നേരത്തെ ബഷീര്‍ പറഞ്ഞത്. മഷുവിന് വീഡിയോ ചെയ്യാന്‍ നല്ല താല്‍പര്യമാണ്. തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി വ്‌ളോഗ് എടുക്കും. സോനു അങ്ങനെയല്ല മക്കളുടെ കാര്യങ്ങളൊക്കെയായി തിരക്കിലാവുമ്പോള്‍ വീഡിയോ ഒക്കെ വിടും. അതിനെ വരെ ചിലര്‍ വിമര്‍ശിക്കാറുണ്ടെന്നും ബഷീര്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് വെച്ച് അത്ര ആക്ടീവല്ലായിരുന്നുവെങ്കിലും അടുത്തിടെ മഷൂറ വീണ്ടും സജീവമായിരുന്നു. ബഷീറിന്റെയും സോനുവിന്റെയും പ്രണയകഥ ചോദിച്ചുള്ള വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
'കാന്താര ചാപ്റ്റർ 1'അണിയറയിൽ, പുത്തൻ നേട്ടവുമായി 'കാന്താര', കന്നഡ സിനിമയിൽ ഇതാദ്യം
മഷുവിനെ സഹോദരിയെപ്പോലെയാണ് കാണുന്നത്. അവള്‍ ഗര്‍ഭിണിയാണ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഗര്‍ഭിണിയായത് പോലെയാണ് തോന്നിയതെന്നായിരുന്നു സുഹാനയുടെ വാക്കുകൾ. ഈ കുടുംബത്തില്‍ സന്തോഷത്തോടെയാണ് ഞാന്‍ കഴിയുന്നത്. ആളുകളില്‍ ചിലര്‍ കരുതുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊന്നും ഇവിടെയില്ലെന്നും സുഹാന മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..