രണ്ട് മാസം മുന്‍പ് മഷുറയുടെ യൂട്യൂബ് ചാനലിലൂടെ ബഷിയും സുഹാനയും തങ്ങളുടെ പ്രണയ കഥ തുറന്ന് പറഞ്ഞിരുന്നു. സ്‌കൂള്‍ യൂണിഫോമിലാണ് സോനുവിനെ ആദ്യമായി ബഷീർ കാണുന്നത്.
കൊച്ചി: മലയാളികള്‍ക്ക് സുപരിചിതരാണ് ബഷീർ ബഷിയും കുടുംബവും. സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ബഷിയും രണ്ടു ഭാര്യമാരും. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം എപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും മൂവരും പങ്കുവെക്കാറുമുണ്ട്. ഈയ്യടുത്താണ് ബഷിയുടെ രണ്ടാം ഭാര്യ മഷൂറ അമ്മയായത്. സോഷ്യല്‍ മീഡിയയിലൂടെ മഷൂറയുടെ ഗര്‍ഭകാലം മൂവരും കൂടി ആഘോഷമാക്കി മാറ്റിയിരുന്നു.
ഇപ്പോഴിതാ, മറ്റൊരു സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ബഷീർ ബഷി. ആദ്യ ഭാര്യ സുഹാനയും ബഷീറും പതിനാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇന്ന്. ഇതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം. "പതിനാല് വർഷം കടന്നുപോയി. ഇനിയും എന്നെന്നേക്കും ഇതുപോലെ. എന്റെ പാറയും പ്രണയവും എല്ലാമെല്ലാമായവൾക്ക് വിവാഹ വാർഷികാശംസകൾ. ലവ് യു സോനു", വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് ബഷീർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സുഹാനയ്ക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. നിരവധിപേരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്.
രണ്ട് മാസം മുന്‍പ് മഷുറയുടെ യൂട്യൂബ് ചാനലിലൂടെ ബഷിയും സുഹാനയും തങ്ങളുടെ പ്രണയ കഥ തുറന്ന് പറഞ്ഞിരുന്നു. സ്‌കൂള്‍ യൂണിഫോമിലാണ് സോനുവിനെ ആദ്യമായി ബഷീർ കാണുന്നത്. അന്ന് കപ്പലണ്ടി കച്ചവടം ആയിരുന്നു ബഷീറിന്. വളരെ സ്റ്റൈലായി നിന്ന് കപ്പലണ്ടി കച്ചവടം നടത്തുന്നയാളെ സോനു ശ്രദ്ധിച്ചു. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. പിന്നീട് ബഷീർ ആയിരുന്നു സുഹാനയെ പ്രപ്പോസ് ചെയ്തത്. നിന്‍റെ ലുക്കിന് ഞാന്‍ മാച്ചല്ല എന്നാണ് സോനു അന്ന് നൽകിയ മറുപടി.
മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടി വേണ്ട എന്ന നിലപാടിൽ ബഷീറിന്റെ വീട്ടുകാരും ഉറച്ചു നിന്നു. തന്നെ ബ്രെയിന്‍ വാഷ് ചെയ്യാനൊക്കെ അവരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായി ബഷീർ പറയുകയുണ്ടായി. എന്നാല്‍ താൻ ഒന്നുമല്ലാത്ത സമയത്ത് പോലും തനിക്കൊപ്പം നിന്നവളാണ്, അവളെ വിട്ടു കളയാനാവില്ല എന്ന് പറഞ്ഞ് ബഷീർ സുഹാനയെ ചേർത്തു പിടിക്കുകയായിരുന്നു.
സലാറിന്‍റെ റിലീസ് പ്രത്യേക ഉത്തരവ് ഇറക്കി തെലങ്കാന സര്‍ക്കാര്‍; അനുവദിച്ചത് പ്രത്യേക ആവശ്യം.!