വ്യാഴാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനും, സൂപ്പര്‍താരവുമായ എന്‍ടി രാമറാവുവിന്‍റെ ചരമ വാര്‍ഷികമാണ് ഇന്ന്.
ഹൈദരാബാദ്: ബന്ധുക്കള്‍ ആണെങ്കിലും തെലുങ്ക് സിനിമയിലെ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും, നന്ദമൂരി ബാലകൃഷ്ണയും തമ്മില്‍ സ്വരചേര്‍ച്ചയില്‍ അല്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതിന് തെളിവായി ഒരു പുതിയ വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍.
വ്യാഴാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനും, സൂപ്പര്‍താരവുമായ എന്‍ടി രാമറാവുവിന്‍റെ ചരമ വാര്‍ഷികമാണ് ഇന്ന്. അതിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ സ്മൃതി സ്ഥലമായ എന്‍ടിആര്‍ ഘട്ടില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ ആദാരവ് അര്‍പ്പിക്കാന്‍ എത്താറുണ്ട്. ഇത്തരത്തില്‍ എന്‍ടിആറിന്‍റെ മകനും നടനുമായ ബാലകൃഷ്ണയും എത്തിയിരുന്നു.
ടിഡിപി എംഎല്‍എ കൂടിയായ നന്ദമൂരി ബാലകൃഷ്ണയെ ടിഡിപി പ്രവര്‍ത്തകരും ആരാധകരും സ്വീകരിക്കുന്നതും അദ്ദേഹം എന്‍ടിആര്‍ ഘട്ടിലേക്ക് നടക്കുന്നതും വീഡിയോയില്‍ കാണാം. അതിനിടെ എന്‍ടിആര്‍ കുടുംബത്തിലെ ഇളമുറക്കാരായ ജൂനിയര്‍ എന്‍ടിആര്‍, കല്ല്യാണ്‍ റാം എന്നിവരുടെ ഫ്ലെക്സ് ചൂണ്ടി ബാലകൃഷ്ണ എന്തോ പറയുന്നത് കാണാം. ബാലകൃഷ്ണ ഇവരുടെ ഫ്ലെക്സ് കണ്ട് ദേഷ്യപ്പെട്ടുവെന്നാണ് തെലുങ്ക് മാധ്യമങ്ങളില വാര്‍ത്ത.
അതിന് പിന്നാലെ ജൂനിയര്‍ എന്‍ടിആറുടെ ഫ്ലെക്സുകള്‍ എടുത്ത് മാറ്റുന്ന വീഡിയോയും വൈറലാകുന്നുണ്ട്. എന്തായാലും ഇത് സംബന്ധിച്ച് പോസ്റ്റിന് അടിയില്‍ ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സ് വളരെ രോഷത്തിലാണ് പ്രതികരിക്കുന്നത്. ബാലകൃഷ്ണയും ജൂനിയര്‍ എന്‍ടിആറും തമ്മില്‍ നിലനില്‍ക്കുന്ന ശീത യുദ്ധത്തിന്‍റെ പുതിയ രംഗമായിരിക്കുകയാണ് ഇതോടെ എന്‍ടിആറിന്‍റെ ചരമ ദിനം.
അടുത്തിടെ അന്തരിച്ച നന്ദമൂരി കുടുംബ അംഗവും രാഷ്ട്രീയ നേതാവുമായി നന്ദമൂരി താരക് രത്നത്തിന്‍റെ അന്ത്യചടങ്ങുകളില്‍ ഒന്നിച്ച് എത്തിയ ജൂനിയര്‍ എന്‍ടിആറും ബാലകൃഷ്ണയും തമ്മില്‍ ഒന്ന് നോക്കാതിരുന്നത് പോലും വലിയ വാര്‍ത്തയായിരുന്നു.
അതേ സമയം ഓസ്കാര്‍ വിജയം നേടിയ ചിത്രത്തില്‍ അടക്കം അഭിനയിച്ച് താരതിളക്കത്തില്‍ നില്‍ക്കുന്ന ജൂനിയര്‍ എന്‍ടിആര്‍ വേദിയില്‍ എത്തുന്നത് തങ്ങളുടെ പ്രധാന്യം കുറയ്ക്കുമോ എന്ന ബാലകൃഷ്ണയുടെയും ചന്ദ്രബാബു നായിഡുവിന്‍റെയും ചിന്തയാണ് താരകിനെ അകറ്റിയതെന്നും ചില തെലുങ്ക് മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു.
ఇప్పుడే... తీయించేయ్! pic.twitter.com/FJhpvqSxsT
— Gulte (@GulteOfficial)പ്രാണപ്രതിഷ്ഠയ്ക്കായി 'മിനി സ്ക്രീനിലെ രാമനും, സീതയും, ലക്ഷ്മണനും'; ആടിപാടി വരവേറ്റ് അയോധ്യ.!