ബാലചന്ദ്ര മേനോന്‍റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തിറങ്ങിയ ചിത്രം
കഴിഞ്ഞ നാല് പതിറ്റാണ്ട് ആയി മലയാളി സിനിമാപ്രേമികളുടെ കണ്‍മുന്നിലുള്ള നടനാണ് ബൈജു സന്തോഷ്. ബാലതാരമായെത്തി തന്‍റെ കൗമാര, യൌവനങ്ങളിലൊക്കെ പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങളായി ബൈജു എത്തി. ഇപ്പോഴിതാ കരിയറിലെ ആദ്യകാല ചിത്രങ്ങളിലൊന്നിന്‍റെ സെറ്റില്‍ നിന്നുള്ള ഒരു അപൂര്‍വ്വ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബൈജു. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് അത്.
ബാലചന്ദ്ര മേനോന്‍റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്‍ദം എന്ന ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് അത്. ബാലചന്ദ്ര മേനോന്‍ രചനയും നിര്‍വ്വഹിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് ബാബു എന്നായിരുന്നു. ബൈജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര് രവിക്കുട്ടന്‍ എന്നും. ബൈജു പങ്കുവച്ച ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. കേള്‍ക്കാത്ത ശബ്ദം പുറത്തിറങ്ങിയതിന് തൊട്ടു മുന്‍പത്തെ വര്‍ഷവും ഒരു ബാലചന്ദ്രമേനോന്‍ ചിത്രത്തില്‍ ബൈജു അഭിനയിച്ചിരുന്നു. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രമായിരുന്നു അത്.
undefined
അതേസമയം കരിയറില്‍ ഉടനീളം മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ബൈജു. ലൂസിഫര്‍ ആയിരുന്നു മോഹന്‍ലാല്‍ ചിത്രങ്ങളില്‍ സമീപകാലത്ത് അദ്ദേഹം അവതരിപ്പിച്ച ഒരു ശ്രദ്ധേയ കഥാപാത്രം. ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ആര്‍ഡിഎക്സ് ആണ് ബൈജുവിന്‍റെ വരാനിരിക്കുന്ന ഒരു ശ്രദ്ധേയ ചിത്രം. അതേസമയം മോഹന്‍ലാലിന്‍റേതായി നിരവധി പ്രോജക്റ്റുകള്‍ വരാനുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പാര്‍ട്ട് 1, സംവിധാന അരങ്ങേറ്റ ചിത്രം ബറോസ്, എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിന്‍റെ ഭാഗമായ ഓളവും തീരവും എന്നിവ ചിത്രീകരണം നടത്ത സിനിമകളാണ്. ഇതില്‍ റാം 1 പൂര്‍ത്തിയായിട്ടില്ല. എമ്പുരാന്‍, കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ജീത്തു ജോസഫിന്‍റെ മറ്റൊരു ചിത്രം എന്നിവയും അദ്ദേഹത്തിന്‍റെ ലൈനപ്പില്‍ ഉണ്ട്. മറുഭാഷകള്‍ എടുത്താല്‍ രജനികാന്ത് നായകനായെത്തുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ജയിലറില്‍ അതിഥിവേഷത്തിലും എത്തുന്നുണ്ട് മോഹന്‍ലാല്‍. 200 കോടിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയിലും മോഹന്‍ലാല്‍ ആണ് നായകന്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം